ന്യൂദല്‍ഹി: ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് ഭാരത സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ ഇറാനിലുള്ള ഭാരതീയര്‍ ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ടെഹ്റാനിലെ ഭാരത എംബസിയുമായി അടുത്ത ബന്ധം പുലര്‍ത്താനും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ ഉപദേശം.
ഇറാനിലുടനീളം സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. സുരക്ഷാ സ്ഥിതി പ്രവചനാതീതമായി തുടരുകയാണ്. ഇത് ഗതാഗതം, ആശയവിനിമയം, അവശ്യ സേവനങ്ങള്‍ എന്നിവയെ ബാധിക്കാം.
ഔദ്യോഗിക അറിയിപ്പുകള്‍ പതിവായി നിരീക്ഷിക്കാനും എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ചെയ്യാനും പൗരന്മാരോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
















