കോട്ടയം: എംജി സര്‍വകലാശാല കലോത്സവത്തിന് സമാപനം. എറണാകുളം മഹാരാജാസ് കോളേജ് കിരീടം നേടി.
129 പോയിന്റുകള്‍ നേടിയാണ് മഹാരാജാസ് ചാമ്പ്യന്മാരായത്. എറണാകുളം സെന്റ് തേരാസസ് കോളേജ് 111 പോയിന്റുമായി റണ്ണറപ്പായി. തൃപ്പൂണിത്തറ ആര്‍എല്‍വി കോളേജും എസ് എച്ച് തേവര കോളേജും 102 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനം പങ്കിട്ടു.
ആര് എല്‍ വി കോളേജ്, തൃപ്പൂണിത്തുറയിലെ വിദ്യാര്‍ത്ഥി വിഷ്ണു എസാണ് കലാപ്രതിഭ. സെന്റ് തെരാസസ് വിദ്യാര്‍ത്ഥിനി സേതുലക്ഷ്മിയും എസ് എച്ച് തേവരയിലെ നന്ദനയും കലാതിലകപ്പട്ടം പങ്കിട്ടു.
മികച്ച നടന്- അഭിനന്ദ് (മഹാരാജാസ് കോളേജ്), മികച്ച നടി – അലന് കരിഷ്മ (എസ്ബി കോളേജ് ചങ്ങനാശേരി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: