Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒത്തുകളി; ഷാജഹാനെ അറസ്റ്റ് ചെയ്തത് സന്ദേശ്ഖാലിയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 01:52 am IST
inIndia
അറസ്റ്റിലായ ഷാജഹാന്‍ ഷെയ്ഖിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുപോകുന്നു.

അറസ്റ്റിലായ ഷാജഹാന്‍ ഷെയ്ഖിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുപോകുന്നു.

കൊല്‍ക്കത്ത: സന്ദേശ്ഖാലിയില്‍ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ജനങ്ങളില്‍ നിന്നും ഭൂമി തട്ടിയെടുത്തെന്ന കേസിലെ മുഖ്യപ്രതി ഷാജഹാന്‍ ഷെയിഖ് അറസ്റ്റിലായത് നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ നിന്ന്. സുന്ദര്‍ബന്‍സിന്റെ പ്രാന്തപ്രദേശത്തുള്ള സന്ദേശ്ഖാലി ദ്വീപില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മിനാഖാനിലെ ഒരു വീട്ടില്‍ നിന്നാണ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തത്, അവിടെ അയാള്‍ ഏതാനും കൂട്ടാളികളോടൊപ്പം ഒളിച്ചിരിക്കവേയാണ് ഇയാള്‍ പിടിയിലായത്.

ബംഗാള്‍ പോലീസിന്റെ പ്രത്യേക സംഘം ഗവര്‍ണറുടെ അന്ത്യശാസനത്തിന് പിന്നാലെ രക്ഷയില്ലാതായതോടെയാണ് പോലീസിന്റെ ഈ അറസ്റ്റ്. സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും ഷാജഹാന്‍ ഷെയ്ഖിനേയും അനുയായികളേയും സംരക്ഷിക്കുകയാണെന്നത് ഒന്നുകൂടി ശരിവെക്കുന്നതാണ് 55 ദിവസങ്ങള്‍ക്ക് ശേഷം പുറത്തു നിന്ന് ആരേയും കടത്തി വിടാതെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പര്‍ഗനാസില്‍ നിന്ന് ഹാജഹാനെ പിടികൂടി എന്നത്. അറസ്റ്റിന് പിന്നാലെ സന്ദേശ്ഖാലിയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി ആദ്യം ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഷാജഹാന്‍ പ്രതിയാണ്. റേഷന്‍ അഴിമതിക്കേസില്‍ ഇ ഡി ഷാജഹാന്‍ ഷെയ്ഖിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തുകയും അറസ്റ്റ് ചെയ്യുമെന്നായതോടെയാണ് ഇയാള്‍ ഒളിവില്‍ പോകുന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ഷാജഹാനെ ബംഗാള്‍ പോലീസ് പിടികൂടുന്നത്. വ്യാഴാഴ്ച ബസിര്‍ഹട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇയാളുടെ അറസ്റ്റ് ആവശ്യപ്പെട്ട് മാസങ്ങളായി സന്ദേശ്ഖാലിയില്‍ പ്രതിഷേധം അരങ്ങേറുകയാണ്. എന്നിട്ടും ഇയാള്‍ ഒളിവിലാണ് തെരച്ചില്‍ നടത്തി വരികയാണെന്ന മറുപടിയാണ് പോലീസ് ഇതുവരെ നല്‍കിയത്. കൂടാതെ നോര്‍ത്ത് 24 പര്‍ഗനാസില്‍ 144 ഏര്‍പ്പെടുത്തുകയും ബിജെപി നേതാക്കള്‍ക്ക് ഉള്‍പ്പടെ ഇങ്ങോട്ടേയ്‌ക്ക് സന്ദര്‍ശനം വിലക്കി, ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹൈക്കോടതി അനുമതിയിലാണ് സ്ത്രീകളേയും പ്രദേശവാസികളേയും കണ്ടത്. ബിജെപി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇ ഡിയെ പഴി ചാരിയുമാണ് മമത സര്‍ക്കാരും ടിഎംസിയും ഇതുവരെ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.

ജനങ്ങള്‍ പ്രതിഷേധം കടുപ്പിക്കുകയും കോടതി വിഷയത്തില്‍ ഇടപെടുകയും സിബിഐക്കോ, ഇ ഡി പോലുള്ള കേന്ദ്ര ഏജന്‍സിക്ക് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സന്ദേശ്ഖാലിയില്‍ നേരിട്ടെത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട ഗവര്‍ണര്‍ ആനന്ദബോസ് ഇയാളെ 72 മണിക്കൂറിനുള്ളില്‍ പിടികൂടണമെന്ന് അന്ത്യശാസനവും നല്‍കിയിരുന്നു. ഇയാള്‍ക്ക് പിന്നാലെ അടുത്ത സഹായി ആമിര്‍ അലി ഗാസിയും പിടിയിലായിട്ടുണ്ട്. ഇയാളെ ഝാര്‍ഖണ്ഡില്‍ നിന്നാണ് പോലിസ് പിടികൂടിയത്.

എന്നാല്‍ ഷാജഹാനെ അറസ്റ്റ് ചെയ്യുന്നതിന് നിയമ പരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കാന്‍ സാധിക്കുവായിരുന്നെന്ന് പോലീസ് അറിയിച്ചു. രാജധര്‍മ്മമാണ് മമത സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് ടിഎംസി നേതാവും പാര്‍ട്ടി എംപിയുമായ ശാന്തനുസെന്‍ സര്‍ക്കാരിനെ അനുകൂലിച്ച് പ്രതികരിച്ചു. സന്ദേശ്ഖാലി വിഷയത്തില്‍ ആരോപണ വിധേയരായ പാര്‍ത്ഥ ചാറ്റര്‍ജി, ജ്യോതിപ്രിയ മാലിക്, ഷിബു ഹസ്ര, ഉത്തം സര്‍ദാര്‍ എന്നിവര്‍ക്കെതിരെ നേരത്തെ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷാജഹാനെയും അറസ്റ്റ് ചെയ്‌തെന്നും ടിഎംസി നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സന്ദേശ്ഖാലി അന്വേഷണം സിബിഐക്കോ പ്രത്യേക സംഘത്തിനോ കൈമാറണമെന്ന ഹര്‍ജിയില്‍ കല്‍ക്കട്ട ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. ഷാജഹാന്‍ ഷെയ്ഖ് സഹതാപം അര്‍ഹിക്കുന്ന വ്യക്തിത്വം അല്ലെന്നും കോടതി പറഞ്ഞു.

Tags: arrestedSandeshkhaliShah Jahan Sheikh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

Thiruvananthapuram

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

Kottayam

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.