Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹേയ് പാകിസ്ഥാന്‍; ഇത് ടാറ്റ, ഇന്ത്യന്‍ കമ്പനി… എന്നിട്ടാണോ ഇന്ത്യയോട്

ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ കുതിപ്പ്; പാക്കിസ്ഥാന്റെ ജിഡിപിയേക്കാളും ഉയര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 07:15 pm IST
in India, Business

പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാകിസ്ഥാന് വീണ്ടും ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ട വന്നിരിക്കുന്നു. അതും ഒരിന്ത്യന്‍ കമ്പനിയ്‌ക്ക് മുന്നില്‍.. എന്താണെന്നല്ലേ.. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂല്യം പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെ (ജിഡിപി) മറികടന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇക്കണോമിക്‌സ് ടൈംസാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒപ്പ് മുതല്‍ സോഫ്ട്‌വെയര്‍ മനുഷ്യജീവിതത്തില്‍ ആവശ്യമായവയെല്ലാം നല്‍കി ഇന്ത്യന്‍ സമൃദ്ധിയുടെ ഭാഗമായ ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂലധനം ഏകദേശം 365 ബില്യണ്‍ ഡോളറോ 30 ലക്ഷം കോടി രൂപയോ ആണ്. ഇത് പാക്കിസ്ഥാന്റെ ജിഡിപിയേക്കാള്‍ കൂടുതലാണ്. ഏകദേശം 341 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന്റെ ജിഡിപിയായി ഐഎംഎഫ് കണക്കാക്കിയിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിലെ നിരവധി കമ്പനികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം ഏകദേശം 365 ബില്യണ്‍ ഡോളര്‍ അഥവാ 30 ലക്ഷം കോടി രൂപയിലധികമാണ്. അതേ സമയം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ കണക്കുകള്‍ പ്രകാരം പാകിസ്ഥാന്റെ ജിഡിപി 341 ബില്യണ്‍ ഡോളറുകള്‍ മാത്രമാണ്. ഇതേ സമയം ഇന്ത്യയുടെ ജിഡിപി 3.47 ലക്ഷം കോടി ഡോളര്‍ എന്ന നിലയില്‍ വളരെ ഉയരത്തിലുമാണ്.

ഇന്ത്യയില്‍ വിപണിമൂല്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഈ കമ്പനിയുടെ വിപണിമൂല്യം ഏകദേശം 15 ലക്ഷം കോടി രൂപയിലധികം അഥവാ 170 ബില്യണ്‍ ഡോളറുകളാണ്. അതായത് ടാറ്റ ഗ്രൂപ്പിലെ ഒരു കമ്പനിയുടെ മാത്രം വിപണി മൂല്യം പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ ആകെ മൂല്യത്തിന്റെ പകുതിയോളമാണ്.

സമീപകാലത്ത് മികച്ച പ്രകടനമാണ് ടാറ്റ ഗ്രൂപ്പ് ഓഹരികളായ, ടാറ്റ മോട്ടോഴ്‌സ്, ട്രെന്റ്, ടൈറ്റന്‍, ടിസിഎസ്, ടാറ്റ പവര്‍ എന്നിവ നടത്തിയത്. ടാറ്റ ഗ്രൂപ്പിലെ, കുറഞ്ഞത് 8 കമ്പനികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാക്കിയിട്ടുണ്ട്.

ടിആര്‍എഫ്, ട്രെന്റ്, ബെനാറസ് ഹോട്ടല്‍സ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ മോട്ടോഴ്‌സ്, ഓട്ടോമൊബൈല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ, ആര്‍ട്‌സണ്‍ എന്‍ജിനീയറിങ് എന്നീ ഓഹരികളാണ് ഇത്തരത്തില്‍ മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയിരിക്കുന്നത്. ഇതെല്ലാം ടാറ്റയുടെ മാര്‍ക്കറ്റ് ക്യാപ്പിനെ ഉയരങ്ങളിലെത്തിച്ചു. അടുത്ത വര്‍ഷം ഐപിഒ വഴി വിപണിയിലെത്താന്‍ ഒരുങ്ങുന്ന മറ്റൊരു ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ ക്യാപിറ്റലിന്റെ ഇപ്പോഴത്തെ വിപണിമൂല്യം 2.7 ലക്ഷം കോടി രൂപയാണ്.

നിലവില്‍ പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുകയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ (FY22), പാകിസ്ഥാന്‍ ജിഡിപി 6.1% എന്ന തോതില്‍ റെക്കോര്‍ഡ് വളര്‍ച്ച നേടിയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ (FY21) 5.8% മാത്രമായിരുന്നു വളര്‍ച്ച. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച മന്ദഗതിയിലായി.

വലിയ തോതിലുണ്ടായ പ്രളയം രാജ്യത്തിന് ബില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടമാണുണ്ടാക്കിയത്. ഇതിലൂടെ 125 ബില്യണ്‍ ഡോളറുകളുടെ കടവും, മറ്റ് ബാധ്യതകളുമാണ് പാകിസ്ഥാനുണ്ടായത്. കഴിഞ്ഞ ജൂലൈ മുതല്‍ 25 ബില്യണ്‍ ഡോളറുകളുടെയെങ്കിലും കടം തിരിച്ചടയ്‌ക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. പാകിസ്ഥാനിലെ ഐഎംഎഫിന്റെ 3 ബില്യണ്‍ ഡോളര്‍ സ്‌കീം അടുത്ത മാര്‍ച്ചില്‍ അവസാനിക്കും. അതേസമയം രാജ്യത്തിന്റെ വിദേശനാണയ ശേഖരം 8 ബില്യണ്‍ ഡോളറുകള്‍ മാത്രമാണ്.

Tags: pakistanTata GroupBusinessGDPPakistan's GDPEconomic Survey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

Kerala

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

India

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

India

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.