Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘അച്ഛന്റെ ഡെഡ് ബോഡിക്കൊപ്പം ആംബുലന്‍സില്‍ പോകുമ്പോള്‍ എന്നെ അലട്ടിയ ചോദ്യം’; കണ്ണീരണിഞ്ഞ് പൃഥ്വിരാജ് പറഞ്ഞത്! (വീഡിയോ വൈറല്‍)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 06:55 pm IST
inKerala, Social Trend

മല്ലികാ സുകുമാരന്റെ സിനിമാ ജീവിതത്തിലെ 50 വര്‍ഷങ്ങള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സുഹൃദ് കൂട്ടായ്‌മയില്‍ ആഘോഷിച്ചു. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളായ സുപ്രിയയും പൂര്‍ണിമയും മല്ലികയുടെ സിനിമാ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാഷ്‌ട്രീയസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുമെല്ലാം ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയില്‍ പൃഥ്വിരാജ് നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ തൊണ്ടയിടറിക്കൊണ്ടാണ് പൃഥ്വിരാജ് പ്രസംഗം അവസാനിപ്പിച്ചത്. പൃഥ്വിരാജിന്റെ വാക്കുകള്‍ കേട്ട് മല്ലികയുടെയും കണ്ണുകള്‍ നിറയുന്നതും വൈറല്‍ വീഡിയോയില്‍ കാണാം.

‘ ഈ 14ാം തിയതി ഞങ്ങള്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി യുഎസിലേക്ക് പോകേണ്ടതാണ്. ഞാന്‍ ഈ വിഡിയോയൊക്കെ അയച്ചുകൊടുക്കുമ്പോഴും അമ്മ പറയുന്നുണ്ട് ‘അപ്പോള്‍ നീ വരില്ല അല്ലേ? ഓക്കെ ഓക്കെ’ എന്ന്. പക്ഷേ എന്താണെന്ന് അറിയില്ല, വിസ ഇതുവരെ വന്നിട്ടില്ല. നാളെയോ മറ്റോ വിസ കിട്ടുകയേയുള്ളൂ. ആള് അമ്മയായതുകൊണ്ട് ഒരുപക്ഷേ ജോ ബൈഡനെ വരെ നേരിട്ട് വിളിച്ചിട്ട് ‘സാറേ അവന്റെ വിസ ഇപ്പോള്‍ കൊടുക്കേണ്ട’ എന്ന് പറഞ്ഞാലും അതില്‍ അദ്ഭുതമില്ല. മിക്കവാറും അങ്ങനെ എന്തോ പരിപാടി അമ്മ ഒപ്പിച്ചിട്ടുണ്ട്. എന്തായാലും ചേട്ടനും ഞാനും ഇവിടെത്തന്നെയുണ്ട്. അപ്പൊ പരിപാടിക്ക് വന്നേ പറ്റൂ എന്ന് അമ്മ വീണ്ടും പറയുകയും ചെയ്തു. അങ്ങനെ സന്തോഷപൂര്‍വം ഞങ്ങള്‍ വന്നിരിക്കുകയാണ്.

ഇവിടെ വന്നെത്തിയതില്‍ വലിയ സന്തോഷമുണ്ട്. കാരണം സ്വന്തം കര്‍മ മേഖലയില്‍, അത് സിനിമയല്ല ഏതു തൊഴില്‍ മേഖലയില്‍ ആയാലും, അതില്‍ 50 വര്‍ഷക്കാലം സജീവമായി പ്രവര്‍ത്തിക്കുക എന്നുപറയുന്നത് വളരെ ചുരുക്കം ആള്‍ക്കാര്‍ക്ക് മാത്രം കിട്ടുന്ന അപൂര്‍വ ഭാഗ്യമാണ്. പ്രത്യേകിച്ച് 50 വര്‍ഷക്കാലം സിനിമയില്‍ സജീവമായി നില്‍ക്കുക എന്നത് അത്ഭുതമാണ്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ചേട്ടനെയും എന്നെയും പോലെയുള്ള ചെറിയ കലാകാരന്മാര്‍ക്ക്, ഞങ്ങള്‍ ഇന്നു പിന്നിട്ട രണ്ട് ദശാബ്ദ കാലങ്ങള്‍ പുറകോട്ട് നോക്കുമ്പോള്‍ മനസ്സിലാകും 50 വര്‍ഷം എന്നത് എത്ര വലിയ നേട്ടം ആണെന്നത്.

അതില്‍ ഏറ്റവും വലിയ അദ്ഭുതം, ഇതിനിടെ കാല്‍നൂറ്റാണ്ടോളം അമ്മ സിനിമയില്‍നിന്നു വിട്ടുനിന്ന് ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങി കൂടിയിരുന്നു. എന്നിട്ടും തിരിച്ചുവന്ന് ഗംഭീരമായ ഒരു റീസ്റ്റാര്‍ട്ട് അമ്മയ്‌ക്ക് സ്വന്തം കരിയറില്‍ നടത്താന്‍ കഴിഞ്ഞു എന്നത് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വലിയ കാര്യമാണ്. എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച് സിനിമ നിര്‍മിക്കാനും സംവിധാനം ചെയ്യാനും ഉള്ള ഭാഗ്യം ലഭിച്ചു. ഇത് മൂന്നും ചെയ്യാന്‍ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ചേട്ടന്‍ പറഞ്ഞതുപോലെ അമ്മയെ അഭിനയിപ്പിക്കുമ്പോഴും വീണ്ടും മോണിറ്ററില്‍ അമ്മ അഭിനയിച്ചത് കാണുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഞാന്‍ എന്നോടു തന്നെ പറയുന്ന ഒരു കാര്യമുണ്ട്, അമ്മയാണ് ഞങ്ങളുടെ കുടുംബത്തില്‍ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റ് എന്ന്. സത്യത്തില്‍ അമ്മയുടെ ടാലന്റ് വച്ച് അമ്മയ്‌ക്ക് ഇനിയും സിനിമയില്‍ കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു അഭിനേതാവ് എന്ന നിലയില്‍ അമ്മയെക്കുറിച്ച് ആധികാരികമായി പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. പക്ഷേ അമ്മ എന്ന നിലയില്‍, ഒരു സ്ത്രീ എന്ന് നിലയില്‍ ഞാന്‍ 41 വര്‍ഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ്. ഞാന്‍ ആ വിഡിയോയില്‍ പറഞ്ഞതുപോലെ, അമ്മയാണ് ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ധീരയായ വ്യക്തി.

എന്റെ ജീവിതത്തില്‍ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. എനിക്കിപ്പോഴും ഓര്‍മയുണ്ട്,

‘അച്ഛന്‍ മരിച്ച് ഞങ്ങള്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ഞാനും ചേട്ടനും അച്ഛനൊപ്പം ആംബുലന്‍സിലായിരുന്നു. അമ്മ ഒറ്റയ്‌ക്ക് മറ്റൊരു വണ്ടിയിലാണ് പോകുന്നത്. അന്ന് ഞാന്‍ ആലോചിക്കുന്നുണ്ടായിരുന്നു…. എനിക്ക് ചേട്ടനുണ്ട്. അയ്യോ അമ്മ ഇനി എന്ത് ചെയ്യുമെന്ന്. അമ്മ എന്ത് ചെയ്തു എന്നതിനുത്തരമാണ് ഇന്ന് ഇന്ദ്രജിത്തും പൃഥ്വിരാജും ഇങ്ങനെ നില്‍ക്കുന്നതെന്ന്’, തൊണ്ടയിടറിക്കൊണ്ട് പറഞ്ഞ് പൃഥ്വിരാജ് അവസാനിപ്പിച്ചു.

Tags: Prithviraj SukumaranMallika Sukumaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മല്ലിക സുകുമാരൻ തന്നെ തെറി വിളിച്ചതിലോ പരിഹസിച്ചതിലോ‌ പരാതിയില്ല;മേജർ രവി , ആളുകൾ വർ​ഗീയ വാ​ദിയെന്ന് വിളിക്കുന്ന ഞാൻ തന്നെയാണ് അവിടെ പോയത്

Entertainment

അതിജീവിത രക്ഷപ്പെടുന്നത് ആർക്കും ഇഷ്ടമല്ല, ഔദാര്യത്തിനായി നിൽക്കുന്നത് പൃഥ്വിരാജല്ലേ; മാരാർ

Kerala

ആര്‍എസ്എസ് നേതാവ് ഗുരുജി ഗോള്‍വാള്‍ക്കറിന്റെ വിചാരധാര എന്ന ഗ്രന്ഥത്തെ വാഴ്‌ത്തി മല്ലികാ സുകുമാരന്‍

Entertainment

ദിലീപിന്റെ ഭഭബ സിനിമയിലും പൃഥ്വിരാജിന് എതിരെയുള്ള ഒത്തുകളി;ധ്യാനിനെ കൊണ്ട് പറയിച്ചത് ,രാജുവിന് ഇതൊന്നും പ്രശ്‌നമല്ല

Entertainment

ദിലീപല്ല കുറ്റക്കാരനെങ്കിൽ പിന്നെ ആര്:പൂർണിമയുടെ സുഹൃത്താണ് അതിജീവിത, എല്ലാം അറിയാം, ദിലീപ് എന്തുകൊണ്ട് പിന്നീടത് ചെയ്തില്ല?

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.