Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തൃണമൂൽ ജംഗിൾ രാജിനെതിരെ തുറന്ന പോരിനുറച്ച് ഗവർണർ സി.വി. ആനന്ദ ബോസ് : സന്ദേശ്ഖാലി സംഭവത്തിന്റെ വിശദംശങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചു

സ്ത്രീകളുടെ മാന്യതയ്‌ക്കും അന്തസ്സിനും ബഹുമാനത്തിനും നേരെയുള്ള ആക്രമണം ജനാധിപത്യ ഭരണത്തിൽ ആർക്കും ഗുണം നൽകുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 11:56 am IST
inIndia

കൊൽക്കത്ത : സന്ദേശ്ഖാലി ലൈംഗികാതിക്രമ സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ പടയൊരുക്കവുമായി ഗവർണർ സി.വി. ആനന്ദ ബോസ്. ഇത് സംബന്ധിച്ചുള്ള സമഗ്ര റിപ്പോർട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു.

ഭരണകക്ഷി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെയും അദ്ദേഹത്തിന്റെയും അതിക്രമങ്ങൾക്കെതിരെയും സന്ദേശ്ഖാലിയിൽ സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ അതിനെ തകർക്കാൻ ക്രിമിനൽ ഘടകങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുന്ന നിയമപാലകരെ കുറ്റപ്പെടുത്തിയുള്ളതാണ് ഗവർണറുടെ റിപ്പോർട്ടെന്ന് രാജ്ഭവൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

തിങ്കളാഴ്ച സന്ദേശ്ഖാലി സന്ദർശിക്കുകയും പ്രക്ഷോഭകരുമായി ഗവർണർ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലമെന്നോണം തങ്ങളുടെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെയോ പ്രത്യേക അന്വേഷണ സംഘത്തിന്റെയോ രൂപീകരണമാണ് പ്രദേശവാസികൾ ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ആക്രമിക്കപ്പെട്ടവരുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെയും സന്ദേശ്ഖാലി പ്രദേശത്ത് നടത്തിയ സന്ദർശനങ്ങളിലൂടെയും താൻ വിഷയം വ്യക്തമായി പരിശോധിച്ചു. തന്റെ അഭിപ്രായത്തിൽ അവിടത്തെ സാഹചര്യം അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ ബോസ് പറയുന്നുണ്ട്.

അക്രമികൾ സ്ത്രീകളെ പീഡിപ്പിക്കുന്നതിനും ലൈംഗികമായി ഉപദ്രവിക്കുന്നതിനും പുറമെ, കൊഞ്ച് കൃഷിക്കായി ഭൂമി തട്ടിയെടുക്കുക, ഇരകൾ പോലീസിൽ നൽകിയ പരാതികൾ പിൻവലിക്കാൻ ഗ്രാമീണരെ നിർബന്ധിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളും ഗവർണർ റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.

പീഡനത്തിനിരയായ ഗ്രാമീണർക്കിടയിൽ ആത്മവിശ്വാസം വളർത്തുന്നതിൽ പ്രാദേശിക അധികാരികൾ പരാജയപ്പെട്ടുവെന്ന് ഇരകളുമായുള്ള ആശയവിനിമയത്തിൽ നിന്ന് വ്യക്തമാണ്. സന്ദേശ്ഖാലിയിലെ ജനങ്ങളെ പീഡിപ്പിക്കുന്നതായി ആരോപിക്കപ്പെടുന്ന ഷാജഹാൻ ഷെയ്ഖിന്റെ അനുയായികളിൽ ചിലരുടെ പേരുകളാണ് റിപ്പോർട്ടിലുള്ളതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ സ്ത്രീകളുടെ മാന്യതയ്‌ക്കും അന്തസ്സിനും ബഹുമാനത്തിനും നേരെയുള്ള ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ ആക്രമണം ഒരു ജനാധിപത്യ ഭരണത്തിൽ ആർക്കും ഗുണം നൽകുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. കൂടാതെ അധികാരികൾ ഭയമോ പക്ഷപാതമോ കൂടാതെ ചില നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് ഗ്രാമീണരും പീഡനത്തിന് ഇരയായവരും കരുതുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

ഗുണ്ടാ സംഘത്തലവന്മാരെയും അവരുടെ സഹായികളെയും ഉടനടി അറസ്റ്റ് ചെയ്യുക, ഇരകൾക്ക് സാമ്പത്തിക സഹായം നൽകുക, തെറ്റ് ചെയ്ത എല്ലാ പോലീസ് ഓഫീസർമാരെയും സ്ഥലം മാറ്റുക എന്നിവ നിർദ്ദേശിച്ച നടപടികളിൽ ഉൾപ്പെടുന്നു.

ഈ റിപ്പോർട്ട് ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ടെന്ന് ഗവർണർ വ്യക്തമാക്കി. എനിക്ക് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ, സർക്കാരിന് എന്റെ നിർദ്ദേശങ്ങൾ രൂപീകരിക്കുകയും എന്റെ കാഴ്ചപ്പാടുകൾ ഔപചാരികമായി അവരോട് അവതരിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ സന്ദേശ്ഖാലിയിൽ ടിഎംസി നേതാക്കൾ നടത്തിയ അതിക്രമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ സംസ്ഥാന ബിജെപി പ്രസിഡൻ്റ് സുകാന്ത മജുംദാറിനെ നാളെ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 5 ന് ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതിയിൽ തിരച്ചിൽ നടത്താനെത്തിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ഒരു ജനക്കൂട്ടം ആക്രമിച്ചതിന് പിന്നാലെയാണ് സന്ദേശ്ഖാലി പ്രധാനവാർത്തകളിൽ ഇടം നേടിയത്. അന്നുമുതൽ ഷെയ്ഖ് ഒളിവിലാണ്.

Tags: governorTrinamool CongressBengalCV Ananda Bose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു
India

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.