Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രാജ്‌കോട്ട് ടെസ്റ്റ് നാളെ: സര്‍ഫറാസ്, പടിക്കല്‍, ജഡേജ പരിശീലനത്തിനിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2024, 12:40 am IST
inCricket
ധ്രുവ് ജുറെല്‍ പരിശീലനത്തിനിടെ, ദേവദത്ത് പടിക്കല്‍

ധ്രുവ് ജുറെല്‍ പരിശീലനത്തിനിടെ, ദേവദത്ത് പടിക്കല്‍

രാജ്‌കോട്ട്: സര്‍ഫറാസ് അടക്കമുള്ള പുതുമുഖങ്ങള്‍ പരീക്ഷിക്കപ്പെട്ടേക്കാവുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ്് നാളെ തുടങ്ങും. കഴിഞ്ഞ ദിവസം കെ.എല്‍. രാഹുല്‍ കൂടി നാളെ തുടങ്ങുന്ന രാജ്‌കോട്ട് ടെസ്റ്റിനുണ്ടാവില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സര്‍ഫറാസ് അടക്കം ഏതാനും പേര്‍ പരിശീലനവും തയ്യാറെടുപ്പുകളും തകൃതിയാക്കിയത്. ടീമില്‍ ഉള്‍പ്പെടുത്തിയ രാഹുല്‍ ഫിറ്റ്‌നസ് പോരായ്‌മ കാരണം പിന്‍മാറിയതിനെ തുടര്‍ന്നാണ് ദേവ്ദത്ത് പടിക്കലിനെ ഉള്‍പ്പെടുത്തിയത്.

കരിയറില്‍ ആദ്യമായാണ് ദേവദത്ത് പടിക്കലിന് ടെസ്റ്റ് ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയ സര്‍ഫറാസ് ഖാന്‍ ഇപ്പോഴും പുറത്താണ്. നാളത്തെ കളിയില്‍ ദേവ്ദത്തിനെ ഉള്‍പ്പെടുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. എങ്കിലും രാഹുല്‍ കളിക്കില്ലെന്ന കാര്യം ഉറപ്പായ സ്ഥിതിക്ക് ചിലപ്പോള്‍ ഇവരില്‍ ആരെങ്കിലും അന്തിമ ഇലവനില്‍ ഉണ്ടായേക്കാം.

പരിക്കേറ്റ് മാറി നിന്ന സ്ഥിതിക്ക് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തെങ്കിലേ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ കളിക്കാന്‍ യോഗ്യത ലഭിക്കൂ. പരിശോധനയില്‍ രാഹുലിന് 90 ശതമാനം ഫിറ്റ്‌നസ് നേടാനേ സാധിച്ചുള്ളൂ. ഇതേ തുടര്‍ന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരാനും നാലാം ടെസ്റ്റിന് മുന്നോടിയായി ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേരാനും താരത്തോട് നിര്‍ദേശിച്ചു.

അതേസമയം രാഹുലിനൊപ്പം രണ്ടാം ടെസ്റ്റില്‍ പിരക്ക് കാരണം പിന്‍മാറിയ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് വീണ്ടെടുത്തു. നെറ്റ്‌സ് പരിശോധന ഉള്‍പ്പെടെ താരം വിജയകരമായി പൂര്‍ത്തിയാക്കി.

ഫിറ്റ്‌നസ് കൃത്യമാക്കിവച്ചിരുന്നതിന്റെ കൂടി അടിസ്ഥാനത്തിലാണ് പടിക്കിലന് പൊടുന്നനെ ടീമിലേക്ക് ക്ഷണം കിട്ടിയത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രഞ്ജി ക്രിക്കറ്റില്‍ തമിഴ്‌നാടിനെതിരെ കര്‍ണാടകയ്‌ക്കായി സെഞ്ചുറി പ്രകടനം(151) കാഴ്‌ച്ചവയ്‌ക്കുന്ന ദേവദത്തിന്റെ മികവ് ബിസിസിഐ ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരിട്ട് കാണാനിടയായി. ഇതും താരത്തിന് അനുകൂല ഘടകമായി.

രാഹുല്‍ ഉണ്ടാവില്ലെന്ന് ഉറപ്പായതും ശ്രേയസ് അയ്യര്‍ കഴിഞ്ഞ ദിവസം പിന്‍മാറുന്നതായി അറിയിച്ചതും ആണ് നാളത്തെ മത്സരത്തില്‍ ഒരു പുതുമുഖത്തിന് അവസരം നല്‍കാന്‍ വഴി തെളിഞ്ഞത്. ദേവ്ദത്ത് പടിക്കല്‍ ആകുമോ സര്‍ഫറാസ് ഖാന്‍ ആയിരിക്കുമോ എന്നത് മത്സരത്തിന് തൊട്ടുമുമ്പായിരിക്കും വ്യക്തമാകുക.

നാട്ടിലെത്തിയ ഇംഗ്ലണ്ടിനെതിരെ ഭാരതത്തിന്റെ മൂന്നാം ടെസ്റ്റാണ് നാളെ തുടങ്ങുന്നത്. ഹൈദരാബാദ് നടന്ന ഒന്നാം ടെസ്റ്റില്‍ സന്ദര്‍ശകര്‍ വിജയിച്ചപ്പോള്‍ വിസാഗില്‍ നടന്ന രണ്ടാം ടെസ്റ്റ് ഭാരതം സ്വന്തമാക്കി. പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണുള്ളത്. രണ്ട് ടെസ്റ്റുകളില്‍ മികവ് കാട്ടിയ ഭാരത പേസര്‍ ജസ്പ്രീത് സിങ് ബുംറയ്‌ക്ക് മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

Tags: Rajkot TestDevdutt Padikkal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.