ഹോങ്കോങ്: ഭാരത ബാഡ്മിന്റണില്‍ സന്തോഷവാര്‍ത്ത. ഹോങ്കോങ് ഓപ്പണിലെ മത്സരഫലങ്ങളിലൂടെ ലക്ഷ്യ സെന്‍ 2026 ബിഡബ്ല്യു എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സിന് യോഗ്യത നേടി. ഡിസംബര്‍ 9 മുതല്‍ 13 വരെ ചൈനയിലെ ഹാങ്ചൗവിലാണ് സീസണിലെ അവസാന പോരാട്ടം.
ജപ്പാന്റെ കൊക്കി വതനാബെയെ കിഡംബി ശ്രീകാന്ത് 2116, 1621, 219 എന്ന സ്കോറിന് തോല്‍പ്പിച്ചതോടെയാണ് ലക്ഷ്യയുടെ യോഗ്യത ഉറപ്പായത്. ലക്ഷ്യയ്ക്ക് 74,180 പോയിന്റും വതനാബെയ്ക്ക് 73,620 പോയിന്റുമായിരുന്നു. സ്വന്തം മത്സരത്തില്‍ ഫ്രാന്‍സിന്റെ ആര്‍നോ മെര്‍ക്കലിനെതിരെ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷവും ലക്ഷ്യ ശക്തമായി തിരിച്ചുവന്നു. 1421, 2116, 2523 എന്ന സ്കോറില്‍ ജയിച്ച് പ്രീക്വാര്‍ട്ടറിലെത്തി. ലക്ഷ്യയുടെ തുടര്‍ച്ചയായ ഹൈലോ ഓപ്പണ്‍, കുമാമോട്ടോ മാസ്റ്റേഴ്സ് കിരീടങ്ങള്‍ സീസണിലെ മികച്ച തിരിച്ചുവരവിന് വഴിയൊരുക്കി.
പി.വി. സിന്ധുവും ഫൈനല്‍സില്‍ നേരത്തെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഹോങ്കോംഗ് ഓപ്പണില്‍- സാത്വിക് സായി രാജ്ചിരാഗ് ഷെട്ടി പുരുഷ ഡബിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. രാക്ഷിത രാംരാജ് മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ യു ഫെയിയെ തോല്‍പ്പിച്ച് ശ്രദ്ധേയ വിജയം നേടി.
അശ്മിത ചാലിഹ വനിതാ സിംഗിള്‍സില്‍ മുന്നേറി. ട്രീസ ജോളിഗായത്രി ഗോപിചന്ദ് വനിതാ ഡബിള്‍സിലും മുന്നേറ്റം നടത്തി.

















