Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൂന്നാം സീറ്റ്: കോണ്‍ഗ്രസ് മുസ്ലിം വര്‍ഗീയതയ്‌ക്ക് മുമ്പില്‍ വീണ്ടും കീഴടങ്ങുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 10:33 pm IST
inKerala

കൊച്ചി: മുസ്ലിം ലീഗിന് മൂന്നാം ലോക്‌സഭാ സീറ്റ് സമ്മാനിക്കുന്നതു കോണ്‍ഗ്രസിന്റെ അപകടകരമായ നീക്കമാണെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്.

മുമ്പ് അഞ്ചാം മന്ത്രിയെ മുസ്ലിം ലീഗ് പിടിച്ചുവാങ്ങിയത് കേരള ചരിത്രത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് പോലും പറയാതെ പാണക്കാട് തങ്ങള്‍ അത് സ്വയം പ്രഖ്യാപിച്ചതു മറക്കാനാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സിറ്റിങ് സീറ്റ് ലീഗിന് കാഴ്ചവയ്‌ക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം രാഹുല്‍ ഗാന്ധിയെ വീണ്ടും വയനാട്ടില്‍ നിന്ന് വിജയിപ്പിക്കാനുള്ള ‘കപ്പ’മാണെന്ന് വ്യക്തമാണ്.

ഇസ്ലാമിക വര്‍ഗീയതയ്‌ക്ക് മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങിയ സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കെ. കരുണാകരന്റെ കാലത്ത് മുക്രി പെന്‍ഷന്‍ അനുവദിച്ചത് മറന്നുകൂടാ. ഷാബാനോ കേസിന് ശേഷം മൊഴിചൊല്ലപ്പെട്ട നിര്‍ഭാഗ്യവതികളായ ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ തയാറായത് മുസ്ലിം മതമൗലികവാദികള്‍ക്ക് കീഴടങ്ങിക്കൊണ്ടാണ്.

അയോദ്ധ്യ പ്രശ്‌നത്തില്‍ രാജീവ് ഗാന്ധി മുതല്‍ സോണിയയും രാഹുലും വരെ ഹിന്ദു വികാരത്തെയും വിശ്വാസത്തെയും അവഹേളിച്ചുകൊണ്ടുള്ള നിലപാടെടുത്തതും ഇസ്ലാമിക വര്‍ഗീയതയ്‌ക്ക് കരുത്തുപകരാനാണ്. 1947ന് മുമ്പ് മുഹമ്മദാലി ജിന്നയെയും നിലപാടുകളെയും പിന്തുണച്ചത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ്. അവസാനം രാജ്യത്തെ വെട്ടിമുറിക്കുന്നതിലാണ് ചെന്നെത്തിയത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോദ്ധ്യയില്‍ രാമക്ഷേത്രം ഉയരുകയും കോടാനുകോടി ഹൈന്ദവരെയും വിശ്വാസികളെയും സാക്ഷിനിര്‍ത്തി അതിന്റെ പ്രാണ പ്രതിഷ്ഠ നടക്കുകയും ചെയ്തപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ച ഹിന്ദു-ശ്രീരാമ വിരുദ്ധ നിലപാട് ഇസ്ലാമിക വര്‍ഗീയവാദി ശക്തികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു. അവരാണിപ്പോള്‍ സ്വന്തം സീറ്റ് മുസ്ലിം ലീഗിന് കാഴ്ചവയ്‌ക്കാന്‍ തയാറായിരിക്കുന്നത്. അതൊക്കെ കോണ്‍ഗ്രസിനെ എങ്ങനെയാണ് രാഷ്‌ട്രീയമായി ബാധിച്ചത് എന്നത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍, പ്രത്യേകിച്ചും ഭൂരിപക്ഷ മത വിഭാഗത്തിലുള്ളവര്‍ ചിന്തിക്കണം.

രാഹുല്‍ മുമ്പ് വയനാട്ടില്‍ മുസ്ലിം ലീഗിന്റെ കൊടിയും ചൂടിയാണ് മത്സരിച്ചത്. ഇപ്പോള്‍ രാജ്യത്ത് അദ്ദേഹത്തിന് സുരക്ഷിത മണ്ഡലം മറ്റൊരിടത്തുമില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. പ്രതിപക്ഷ മുന്നണി ഉണ്ടാക്കിയിട്ടും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലോ തെലുങ്കാനയിലോ രാഹുലിന് മത്സരിക്കാന്‍ ധൈര്യമില്ല. വീണ്ടും ലോക്‌സഭ കാണണമെങ്കില്‍ വയനാട്ടില്‍ മുസ്ലിം ലീഗ് കനിയണമെന്നാണവസ്ഥ. കോണ്‍ഗ്രസിന്റെ ദുരവസ്ഥ നന്നായി മനസിലാക്കിയ മുസ്ലിം ലീഗ് സമ്മര്‍ദം ചെലുത്തുമ്പോള്‍ കെപിസിസി പ്രസിഡന്റ് വിജയിച്ച മണ്ഡലം പോലും കൈമാറാന്‍ രാഹുല്‍ നിര്‍ദേശിക്കുന്നു എന്നാണ് വിവരം.

വര്‍ഗീയ ശക്തികള്‍ക്ക് പിന്നില്‍ അള്ളിപ്പിടിച്ചിരുന്ന് കേരളത്തിലെ കോണ്‍ഗ്രസിന് എത്രനാള്‍ മുന്നോട്ട് പോകാനാവുമെന്ന് ആ പാര്‍ട്ടിക്കാര്‍ ചിന്തിച്ചു തുടങ്ങിയതുകൊണ്ടാണ് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന എന്‍ഡിഎയുടെ കേരളാ പദയാത്രക്കിടെ എല്ലായിടത്തും ആയിരക്കണക്കിന് പേര്‍ ബിജെപിയില്‍ ചേരുന്നത്. അവരില്‍ പഴയകാല കോണ്‍ഗ്രസ് നേതാക്കള്‍ നിരവധിയുണ്ട്. എറണാകുളത്ത് 24നു പദയാത്ര നടക്കുമ്പോള്‍ ആയിരത്തിലേറെപ്പേര്‍ ബിജെപിയിലെത്തും. കോണ്‍ഗ്രസിലെ ഹിന്ദുക്കള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു തുടങ്ങി എന്നതാണ് ഇത് കാണിക്കുന്നത്, കെവിഎസ് പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ജനറല്‍ സെക്രട്ടറി ഭസിത് കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: bjpcongressMuslim communalism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.