കൊല്ലം: വികസിത ഭാരതം എന്ന ലക്ഷ്യത്തേക്കുള്ള ദിശാബോധം നല്‍കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘ്. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച, പ്രായോഗിക ബജറ്റിനേ സ്വാഗതം ചെയ്യുന്നു.
പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ധാരാളം അവസരങ്ങള്‍ തുറന്നിട്ടിരിക്കുന്നു. ഗ്രാമീണ മേഖലക്ക് മുന്നോട്ട് കുതിക്കുവാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ട്. ജന സൗഹൃദ ബജറ്റാണിത്. സമുദ്രോല്‍പ്പന്ന കയറ്റുമതിക്ക് വന്‍ വര്‍ദ്ധനവ് ലക്ഷ്യമിട്ട് അഞ്ച് സമഗ്ര മത്സ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുവാനുള്ള തീരുമാനം കേരളത്തിന് പ്രതീക്ഷ നല്‍കുന്നു. വൈദ്യുതി രംഗത്ത് സോളാര്‍ സംവിധാനം ഒരുകോടി വീടുകള്‍ക്ക് നല്‍കുന്ന പ്രഖ്യാപനം ഈ രംഗത്ത് നിലനില്‍ക്കുന്ന ആശങ്കകളേയും, അഴിമതിയേയും ദുരീകരിക്കുന്നതാണ്. ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്ക് സൗജന്യ റേഷന്‍ നല്‍കും എന്നുള്ള പദ്ധതി ബ്ജറ്റിനേ ജനകീയമാക്കിയിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത ദീര്‍ഘകാല വായ്‌പാ നല്‍കുന്ന പദ്ധതി കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാണ്, ഭാരതീയ വ്യാപാരി വ്യവസായി സംഘ് സംസ്ഥാന സെക്രട്ടറി അഡ്വ. വേണുഗോപാല്‍ ശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.












