ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് സര്‍വകക്ഷിയോഗം.
ഇരുസഭകളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് സര്‍വകക്ഷിയോഗം
ഈ മാസം 31 മുതല്‍ അടുത്ത മാസം 9 വരെ സമ്മേളനം തുടരും. ലോക്സഭയിലെയും രാജ്യസഭയിലെയും രാഷ്ട്രീയ പാര്‍ട്ടികളുടെ സഭാ നേതാക്കളുമായി പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ന്യൂദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
ജനുവരി 31ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തോടെ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഫെബ്രുവരി 1 ന് ഇടക്കാല കേന്ദ്ര ബജറ്റ് അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: