Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം നഗരഭരണത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍; മേയറെ വേദിയിലിരുത്തി കടുത്ത വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 11:32 am IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: ”രണ്ട് മൂന്ന് പദ്ധതികളുടെ നടത്തിപ്പ് തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു. നേതൃത്വം കൊടുക്കുന്നവരെ ഞാന്‍ കുറ്റം പറയുന്നില്ല; പോരായ്‌മയുണ്ടെന്നത് വാസ്തവമാണ്” എന്ന് മേയറെ വേദിയിലിരുത്തി കടുത്ത വിമര്‍ശനമുയര്‍ത്തി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ സംസാരിക്കവെയാണ് വികസന പദ്ധതികളുടെ മെല്ലപ്പോക്കിനെതിരേ ഭരണസമിതിയെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചത്. അമൃത് പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ തടവിലാക്കുന്ന സാഹചര്യമാണ്. വര്‍ഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു വികസനസെമിനാറിന്റെ ഉദ്ഘാടകന്‍. മന്ത്രി വേദിവിട്ടതിന് പിന്നാലെ അധ്യക്ഷയായിരുന്ന മേയര്‍ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴക്കൂട്ടം എംഎല്‍എ കൂടിയായ കടകംപള്ളിയുടെ വാക്കുകള്‍.

”പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. രണ്ട് മൂന്ന് പദ്ധതികള്‍ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചുവര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന പോരായ്‌മയുണ്ട്. നഗരസഭയുടെ പോരായ്‌മയാണെന്നൊന്നും ഞാന്‍ പറയില്ല. കൗണ്‍സിലര്‍മാരുടേയോ നഗരസഭയ്‌ക്ക് നേതൃത്വം കൊടുക്കുന്നവരുടേയോ പോരായ്‌മായി ഞാന്‍ പറയുന്നില്ല. എന്നാല്‍ പോരായ്‌മയുണ്ടെന്നത് വാസ്തവമാണ്”, കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

റോഡുകളെല്ലാം വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നുണ്ട്. അമൃത് പദ്ധതിയുടെ ഭാഗമായി എത്ര ഗുരുതരമായ അവസ്ഥയാണെന്ന് പറയേണ്ട കാര്യമില്ല. പദ്ധതി നടപ്പിലാക്കുമ്പോള്‍ രണ്ടും മൂന്നും നാലും വര്‍ഷമായി ജനങ്ങളെ തടവിലാക്കുന്ന അവസ്ഥയാണ്. ചില പദ്ധതികള്‍ തുടങ്ങിയത് എവിടേയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപള്ളി പറഞ്ഞു.

കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണ് കഴക്കൂട്ടത്തെ ശ്മാശനം നവീകരിക്കാന്‍ തീരുമാനിച്ചത്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നില്ല. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നില്ല. കൗണ്‍സിലര്‍മാര്‍ ഫയലുകള്‍ ഒരു മേശയില്‍ നിന്ന് അടുത്ത മേശയില്‍ എത്തിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വികസന സെമിനാര്‍ പേരിന് മാത്രം നടത്തുകയായിരുന്നുവെന്നും ഗൗരവമായ ചര്‍ച്ചകളോ അവതരണങ്ങളോ നടന്നില്ലെന്നും ബിജെപി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഒന്നര മണിക്കൂറിനുള്ളില്‍ അവതരണവും ചര്‍ച്ചയും എല്ലാം തീര്‍ത്ത് സെമിനാര്‍ അവസാനിപ്പിക്കുയും ചെയ്തു.

വി.കെ. പ്രശാന്ത് എംഎല്‍എ, നവകേരളം കര്‍മപദ്ധതി സ്‌റ്റേറ്റ് കോഡിനേറ്റര്‍ ടി.എന്‍. സീമ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ബിജെപി കൗണ്‍സില്‍ കക്ഷി നേതാവ് എം.ആര്‍. ഗോപന്‍, കോണ്‍ഗ്രസ് കൗണ്‍സില്‍ കക്ഷി നേതാവ് ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Mayor Arya Rajendrancorporationkadakampally surendranThiruvananthapuramRoad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Kerala

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

Thiruvananthapuram

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.