Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് ജോഡോ ന്യായ യാത്ര പ്രതിസന്ധിയില്‍; രാഹുലിനെ കാണാനും കേള്‍ക്കാനും ആളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2024, 11:22 pm IST
in India

ന്യൂദല്‍ഹി: ഭാരത് ജോഡോ ന്യായ യാത്ര പ്രതിസന്ധിയില്‍. രാഹുല്‍ഗാന്ധിയെ കാണാനും പ്രസംഗം കേള്‍ക്കാനും ആളുകള്‍ എത്താത്തതും വാര്‍ത്താപ്രാധാന്യം ലഭിക്കാത്തതും കോണ്‍ഗ്രസിന് തിരിച്ചടിയായി. ആസാമിലടക്കം രാഹുലിന്റെ യാത്ര ക്രമസമാധാന പ്രശ്നമായി മാറിയതും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസുകള്‍ വന്നതും യാത്രയുടെ നിറം കെടുത്തി.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രാഹുലിന്റെ യാത്രയ്‌ക്ക് തണുത്ത പ്രതികരണമാണ് ലഭിച്ചത്. ആസാമില്‍ പോലീസുമായി കോണ്‍ഗ്രസുകാര്‍ പലയിടത്തും ഏറ്റുമുട്ടിയതും ജനക്കൂട്ടം പ്രധാനമന്ത്രിക്ക് ജയ് വിളിച്ച് രാഹുലിനെ നിരവധി സ്ഥലത്ത് തടഞ്ഞതും യാത്രയെ വിവാദത്തിലാക്കി. രാഹുല്‍ എത്തിയ ലോക്സഭാ മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വിജയം ഉറപ്പാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത വിശ്വശര്‍മ്മ പ്രസ്താവിച്ചു.

ഭാരത് ജോഡോ ന്യായ യാത്രയുടെ പന്ത്രണ്ടാം ദിനം ബംഗാളിലേക്ക് രാഹുല്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഡി സഖ്യവുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത് രാഹുലിന് തിരിച്ചടിയായി. ആറു ദിവസത്തോളം ബംഗാളിലൂടെ സഞ്ചരിക്കുന്ന യാത്രയ്‌ക്കെതിരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് അക്രമങ്ങളുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കെതിരെ പരസ്യമായ അതൃപ്തി തൃണമൂല്‍ പ്രകടിപ്പിച്ചുകഴിഞ്ഞു. അധീറിനെ ബംഗാള്‍ പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്.

ബീഹാറിലും ഇന്‍ഡി സഖ്യത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാഹുലിന്റെ യാത്രയോട് നിതീഷ് കുമാറും ജെഡിയുവും സഹകരിക്കില്ലെന്നാണ് സൂചനകള്‍. ഇന്‍ഡി സഖ്യത്തിന്റെ ചെയര്‍മാനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെയാണ് നിതീഷ് കുമാര്‍ ഉടക്കിയത്.

അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ബഹിഷ്‌ക്കരിച്ച രാഹുലിനും കോണ്‍ഗ്രസിനുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തര്‍പ്രദേശിലൂടെ ഭാരത് ജോഡോ യാത്ര നീങ്ങുമ്പോള്‍ ഈ പ്രതിഷേധത്തെ എങ്ങനെ തരണം ചെയ്യുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

Tags: Rahul GandhiBharat Jodo Nyaya Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

പുതിയ വാര്‍ത്തകള്‍

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.