Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണത്തിലെ സഹോദര സ്‌നേഹം: ശ്രീരാമനും സഹോദരന്മാരും

ഡോ.അംബികാ സോമനാഥ്byഡോ.അംബികാ സോമനാഥ്
Jan 25, 2024, 08:22 pm IST
inSamskriti

ദേവര്‍ഷി നാരദനോട് വാല്മീകി മുനിയുടെ ഒരു ചോദ്യം. ഈ ലോകത്തില്‍ എല്ലാ ഗുണങ്ങളും തികഞ്ഞ ആള്‍ ആരാണ്?

ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ സദ്ഗുണസമ്പന്നനായ ഒരു നരന്‍ ഉണ്ട്. കൗസല്യാനന്ദനന്‍ രാമന്‍; നാരദന്‍ പറഞ്ഞു. ഇക്ഷ്വാകുവംശത്തില്‍ ദശരഥന്റെയും കൗസല്യാദേവിയുടെയും മൂത്ത പുത്രന്‍ രാമന്‍. വളരെക്കാലം മക്കളില്ലാതെ വിഷമിച്ച ദശരഥന്‍ പുത്രകാമേഷ്ടി യാഗം നടത്തി അതില്‍ നിന്നു കിട്ടിയ പായസം ഭാര്യമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍ക്ക് യഥാവിധി നല്കുകയും തന്‍മൂലം നാലുപുത്രന്മാര്‍ ഉണ്ടാവുകയും ചെയ്തു. കുലഗുരു വസിഷ്ഠന്‍ നാലുപേര്‍ക്കും നാമകരണം നടത്തി.
‘
ശ്യാമള നിറം പൂണ്ട കോമള കുമാരനു
രാമനെന്നൊരു നാമവുമിട്ടാനല്ലോ
ഭരണനിപുണനാം കൈകേയീ തനയനു
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി
ലക്ഷണാന്വിതനായ സുമിത്രാ തനയനു
ലക്ഷ്മണനെന്നു തന്നെ നാമവുമരുള്‍ ചെയ്തു
ശത്രുവൃന്ദത്തെ ഹനിച്ചീടുക നിമിത്തമായ്
ശത്രുഘ്‌നനെന്നു സുമിത്രാത്മജാവരജനും’

രൂപസൗന്ദര്യം, കാരുണ്യം എന്നിവ കൊണ്ടു താതനും, അമ്മമാര്‍ക്കും, അയോധ്യാവാസികള്‍ക്കും കുമാരന്മാര്‍ നാലുപേരും പ്രിയങ്കരരായിരുന്നു. പരസ്പരം സ്‌നേഹിക്കുന്ന കാര്യത്തില്‍ തമ്മില്‍ തമ്മില്‍ മത്സരമായിരുന്നു. പുത്രന്‍ എന്ന വാക്കും, ജ്യേഷ്ഠന്‍ എന്ന വാക്കും അന്വര്‍ഥമാക്കുന്നതായിരുന്നു രാമന്റെ പ്രവൃത്തികള്‍. രാമന്റെ ജീവിതഘട്ടങ്ങളിലെല്ലാം ധര്‍മ്മം ആചരിച്ചിരുന്നു. വിശ്വാമിത്രന്റെ യാഗരക്ഷാവേളയിലും, താടകാവധം, അഹല്യാ മാതാവിന്റെ മുക്തി എന്നീ സന്ദര്‍ഭങ്ങളിലെല്ലാം ഗുരുവിനോടുള്ള ധര്‍മം പാലിക്കുന്നുണ്ട്. യജ്ഞസംസ്‌കൃതിയെ പുനരുജ്ജീവിപ്പിക്കാന്‍, വേണ്ടിയാണ് രാമന്റെ യാത്ര. സീതാസ്വയംവര വേളയിലും അതുകഴിഞ്ഞു വരുമ്പോഴുള്ള പരശുരാമന്റെ വെല്ലുവിളിയേയും ഒരേ ഭാവത്തോടെ അഹങ്കാരലേശമില്ലാതെ രാമന്‍ നേരിടുന്നു. രാമന്റെ ഒരു പ്രധാനഗുണമാണ് മൈത്രീഭാവം. രാമായണത്തിലുടനീളം ജടായുവും സുഗ്രീവനും ഹനുമാനും ഗുഹനും ശബരിയും വിഭീഷണനും എല്ലാവരുമായി ഉണ്ടാക്കിയ മൈത്രീബന്ധം എത്രസുന്ദരമായിരുന്നു. അതിന് പക്ഷിയെന്നോ മൃഗമെന്നോ, സ്ത്രീയെന്നോ, പുരുഷനെന്നോ ഉയര്‍ന്നവനെന്നോ താഴ്ന്നവനെന്നോ യാതൊരു വ്യത്യാസവുമില്ല.

മൂത്തപുത്രനായ രാമന്റെ അഭിഷേകം നിശ്ചയിച്ച ദശരഥന്, കൈകേയിയുടെ ഇടപെടല്‍ മൂലം അതു നടത്താന്‍ സാധിക്കാതെ വരുന്നു. അച്ഛന്‍ കൈകേയീമാതാവിനോടു നടത്തിയ സത്യം പാലിക്കുന്നതിന് ‘പുത്രന്‍’, എന്ന നാമം അന്വര്‍ഥമാക്കി, രാജ്യം സ്വീകരിക്കുന്ന അതേ മനസ്സോടെ കാനനം സ്വീകരിക്കുന്നു. സീതയെ നഷ്ടപ്പെട്ട വേളയില്‍ ഒരു മനുഷ്യന്റെ എല്ലാ ദൗര്‍ബല്യങ്ങളോടും കൂടി മരത്തിനോടും പക്ഷിമൃഗാദികളോടും സീതയെ കണ്ടോ എന്ന് അന്വേഷിക്കുന്നു. സീതയെ കണ്ടെത്തുന്നതിന് സുഗ്രീവനോട് സഖ്യം ചെയ്ത് വാനരന്മാരുടെ സഹായം തേടുന്നു. വിഷ്ണുഅംശമായ ശ്രീരാമന് ഇതെല്ലാം നിഷ്പ്രയാസം സാധിക്കുന്നതല്ലേ? ഇത്രയൊക്കെ കഷ്ടതകള്‍ അനുഭവിക്കേണ്ടതുണ്ടോ എന്നൊക്കെ നമുക്കു തോന്നാം. വാല്മീകിയുടെ രാമന്‍ മനുഷ്യനാണ്. മനുഷ്യരുടെ ദുഃഖം രാമനുണ്ടാകുന്നു. ദുഃഖം അനുഭവിക്കുന്ന വേളയിലും ധര്‍മം കൈവിടാതെ ആലോചിച്ചുറച്ച് ഓരോന്നിനും പ്രതിവിധി കണ്ടെത്തുന്നു. ധര്‍മം ആചരിക്കുന്നവന്‍, ഉപകാരം മറക്കാത്തവന്‍, പകയും വിദ്വേഷവുമില്ലാത്തവന്‍, ദയാശീലന്‍, യുക്തിയുക്തമായി സംസാരിക്കുന്നവന്‍, യുദ്ധവൈദഗ്ധ്യമുള്ളവന്‍, അതിസുന്ദരന്‍ ഈ ഗുണങ്ങളെല്ലാം തികഞ്ഞ രാമനല്ലേ നമ്മുടെ മാതൃകാപുരുഷന്‍.

കൈകേയീനന്ദനന്‍ ഭരതന്‍ സഹോദരസ്‌നേഹത്തില്‍ രാമനേക്കാള്‍ മുമ്പിലല്ലേ? രാമന്‍ അച്ഛന്റെ സത്യം പാലിക്കുന്നതിനായി രാജ്യം ഉപേക്ഷിച്ചു, കാടിനെ സ്വീകരിച്ചു. ഭരതന് കൈവശം വന്ന രാജ്യം ഉപേക്ഷിക്കേണ്ട ഒരു കാര്യവുമില്ല. പക്ഷേ അര്‍ഹമല്ലാത്തത് ആഗ്രഹിക്കരുത് എന്നാണ് ഭരതന്‍ നമ്മെ പഠിപ്പിക്കുന്നത്. സ്ഥാനമാനങ്ങളും സുഖസൗകര്യങ്ങളും കൈവരുമ്പോള്‍ എങ്ങനെ കിട്ടിയതാണ് എന്ന് ചിന്തിക്കണം. രാജ്യം നേടിത്തന്ന അമ്മയോടും അതിനു സമ്മതം കൊടുത്ത അച്ഛനോടും ഭരതനു യാതൊരു കരുണയുമില്ല. ജ്യേഷ്ഠന് അവകാശപ്പെട്ട രാജ്യം എനിക്കുവേണ്ടാ എന്ന് ജീവിതകാലം മുഴുവന്‍ ഭരതന്‍ വിശ്വസിച്ചു. അതില്‍ യാതൊരു ചാഞ്ചല്യവുമില്ല. രാമനെ കൂട്ടിക്കൊണ്ടു വരുന്നതിന് വനത്തിലെത്തിയ ഭരതന്‍ രാമന്റെ നിര്‍ബന്ധം കൊണ്ട് രാമനെ പ്രതി രാമന്റെ മെതിയടി സിംഹാസനത്തില്‍ വച്ചാണ് ഭരണം നടത്തുന്നത്. ഭരതനും ശത്രുഘ്‌നനും ശ്രീരാമനും ലക്ഷ്മണനും കാട്ടില്‍ കഴിയുന്നതു പോലെതന്നെയാണ് അയോധ്യയില്‍ കഴിയുന്നത്. യാതൊരു രാജഭോഗങ്ങളും അവര്‍ രണ്ടുപേരും അനുഭവിക്കുന്നില്ല. 14 വര്‍ഷത്തിനു ശേഷം ഭരതശത്രുഘ്‌നന്മാര്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ശ്രീരാമന്‍ മടങ്ങിവരുന്നു എന്ന ഹനുമാന്റെ വാക്കിലാണ്. ജ്യേഷ്ഠനു രാജ്യം മടക്കി നല്കുമ്പോള്‍ രാജഭണ്ഡാരങ്ങളൊക്കെ എത്രയോ ഇരട്ടിയായിരുന്നു. അയോധ്യയുടെ സുരക്ഷ, കീര്‍ത്തി, ധനം എല്ലാം വളരെ വലുതായിരുന്നു. ഇങ്ങനെയുള്ള ഭരതന്മാരല്ലേ രാജ്യം ഭരിക്കേണ്ടത്? രാജ്യം തന്റേതാണ് ധനവും സുഖഭോഗങ്ങളും ഒന്നും തന്റേതല്ല, ഇതായിരിക്കേണ്ടേ രാജാവിന്റെ മനോഭാവം?

ലക്ഷ്മണനെക്കുറിച്ചും ശത്രുഘ്‌നനെക്കുറിച്ചും എന്തു പറയാനാണ്. രണ്ടുപേരും എന്ന വ്യക്തികള്‍ അല്ലാതെയാണ് അവര്‍ രാമനെ സ്‌നേഹിക്കുന്നത്, രാമനെ സേവിക്കുന്നത്. നാം രാമായണം വായിക്കുമ്പോള്‍ രാമായണം പഠിക്കുമ്പോള്‍ ഈ നാലുപേരെയും അല്ലേ മാതൃകയാക്കേണ്ടത്? ഇവരെയല്ലേ നാം പഠിക്കേണ്ടത്? ഇവരെയാണ് നാം അറിയേണ്ടത്. ഇങ്ങനെയുള്ള രാമരാജ്യമല്ലേ എത്രയോ കാലങ്ങളായി നാം മനസ്സില്‍ കൊണ്ടു നടക്കുന്നത്.

രാമന്റെ, സമകാലികനായിരുന്ന ആദികവി വാല്മീകിയും രാമക്ഷേത്രപുനരുദ്ധാരണം കൊണ്ട് അനുഗൃഹീതരായ നമ്മളും ഭാഗ്യവാന്മാരാണ്.

Tags: ramayanaLord Rama
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ
Samskriti

ചിറകെട്ട് ഓണവും രാമായണവും

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Samskriti

ശിക്ഷാസ്ഥലിയായ ദണ്ഡകാരണ്യം

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.