Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Varadyam

ഭാരതം കാത്തിരുന്ന നിമിഷം

കെ. സുരേന്ദ്രന്‍byകെ. സുരേന്ദ്രന്‍
Jan 21, 2024, 04:24 am IST
inVaradyam
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയില്‍

ശ്രീരാമചന്ദ്രന്‍ ഭാരതത്തിന്റെ ദേശീയബിംബമാണ്. രാമനില്ലാത്ത ഈ രാഷ്‌ട്രം ആത്മാവില്ലാത്ത ശരീരം പോലെയാണ്. അദ്ദേഹമാണ് ഭാരതത്തിന്റെ ആദര്‍ശം. രജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് ഭരണനിര്‍വഹണത്തിന്റെ മാതൃകയും മറ്റാരുമല്ല. ലോകം മുഴുവന്‍ രാമനും രാമന്റെ കഥയും അറിയപ്പെട്ടതു തന്നെ അദ്ദേഹത്തിന്റെ സദ്ഭരണത്തിനുള്ള അംഗീകാരമാണ്. രാമന്റെ നാട്ടുകാര്‍ എന്ന നിലയിലാണ് ഭാരതീയര്‍ ലോകത്തിന് മുമ്പില്‍ അറിയപ്പെടുന്നതു തന്നെ. ഗാന്ധിജി മുതല്‍ നരേന്ദ്രമോദി വരെയുള്ള ലോകം ആദരിക്കുന്ന ഭാരതീയരെല്ലാം ശ്രീരാമഭക്തന്മാരാണ്. അങ്ങനെയുള്ള ശ്രീരാമന്റെ ക്ഷേത്രം അദ്ദേഹത്തിന്റെ ജന്മഭൂമിയില്‍ സ്ഥാപിതമാവുന്നതിലും വലിയ ആഹ്ലാദം വേറെന്താണ് ഭാരതീയര്‍ക്കുള്ളത്.

ഭാരതത്തിന്റെ ദേശീയോദ്ഗ്രഥനത്തിന്റെ ഏറ്റവും വലിയ പ്രതീകമായ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് അഞ്ചുനൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് ജനുവരി 22ന് വിരാമമാവുന്നത്. വൈദേശിക അടിമത്തത്തില്‍ നിന്നും രാമജന്മഭൂമിയെ മോചിപ്പിക്കാന്‍ വേണ്ടി ഒട്ടനവധി പോരാട്ടങ്ങള്‍ ദേശീയവാദികള്‍ നടത്തി. അയോധ്യയില്‍ ഭവ്യമായ രാമക്ഷേത്രം ഉയരുന്നതിനു വേണ്ടി പ്രയത്‌നിച്ച കുറ്റത്തിന് ആയിരക്കണക്കിന് രാമഭക്തരുടെ ജീവനാണ് നമുക്ക് നഷ്ടമായത്. അവരുടെ ബലിദാനം വെറുതെയായില്ല. ലോകത്തിന് മുമ്പില്‍ ഭാരതത്തിന്റെ അഭിമാനമായി രാമക്ഷേത്രം ഉയര്‍ന്നു.

മലയാളികള്‍ ശ്രീകൃഷ്ണനെ പോലെ തന്നെ ആരാധിക്കുന്ന അവരുടെ പ്രിയപ്പെട്ട മൂര്‍ത്തിയാണ് ശ്രീരാമന്‍. രാമന്റെ പേരില്‍ ആയിരക്കണക്കിന് സ്ഥലങ്ങളാണ് കേരളത്തിലുള്ളത്. എല്ലാ ദിവസവും സന്ധ്യയ്‌ക്ക് രാമനാമം ചൊല്ലുന്നത് മലയാളികളുടെ പതിവാണ്. അതേപോലെ ഒരു മാസം മുഴുവന്‍ രാമായണമാസമായി ആചരിക്കുന്നവരാണ് നമ്മള്‍. നാലമ്പലയാത്ര നമ്മളെ സംബന്ധിച്ചിടത്തോളം സകലപാപങ്ങളില്‍ നിന്നുമുള്ള മോചനമാണ്.

രാമന്‍ മലയാളിയുടെ ജീവിതത്തിലെ അഭിഭാജ്യഘടകമാണ്. രാമജന്മഭൂമി പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് മലയാളികളാണ് പങ്കെടുത്തത്. നൂറുകണക്കിന് പേര്‍ കര്‍സേവയില്‍ പങ്കെടുക്കാന്‍ അയോധ്യയിലേക്ക് എത്തി. പലരും ജയിലില്‍ അടയ്‌ക്കപ്പെട്ടു. നിരവധിപേര്‍ പൊലീസ് മര്‍ദ്ദനത്തിന് ഇരയായി. അവര്‍ അനുഭവിച്ച ത്യാഗത്തിന്റെകൂടി പരിണിതഫലമാണ് ഇന്നത്തെ നമ്മുടെ ധര്‍മ്മവിജയം.

അയോധ്യയില്‍ രാമക്ഷേത്രം ഉയരുമ്പോള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത രണ്ട് പേരുകള്‍ കെ.കെ. നായരുടേതും കെ.കെ. മുഹമ്മദിന്റേതുമാണ്. 1949ല്‍ തര്‍ക്കം നടക്കുന്ന സമയത്ത് അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസബാദില്‍ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായിരുന്ന കെ.കെ. നായര്‍ നെഹ്‌റുവിന്റെ ഭീഷണിക്ക് വഴങ്ങാതെ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയതാണ് രാമജന്മഭൂമി വിഷയത്തില്‍ നിര്‍ണായകമായത്. രാമക്ഷേത്രം തകര്‍ത്ത് വേദേശികശക്തികളാണ് അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മ്മിച്ചതെന്ന് അദ്ദേഹം കണ്ടെത്തി. നെഹ്‌റുവിന്റെ കോപത്തിന് ഇരയായ അദ്ദേഹത്തിന് കനത്തവില നല്‍കേണ്ടി വന്നു. എന്നാല്‍ ജോലി രാജിവെച്ച് അദ്ദേഹം പൂര്‍ണസമയം രാമക്ഷേത്രത്തിന് വേണ്ടി പ്രചരണത്തിനിറങ്ങി.

ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫീസറായ കെകെ മുഹമ്മദ് നിരവധി പ്രലോഭനങ്ങളും ഭീഷണിയും അതിജീവിച്ചാണ് സത്യം കണ്ടെത്തിയത്. ഇടത് ചരിത്രകാരന്മാര്‍ അദ്ദേഹത്തെ അതിന്റെ പേരില്‍ ഇന്നും വേട്ടയാടുകയാണ്. എന്നാല്‍ തങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തിയ ഇരുവരും കോടാനുകോടി രാമഭക്തരുടെ ഏറ്റവും പ്രിയപ്പെട്ടവരും മലയാളികളുടെ അഭിമാനതാരകങ്ങളുമായി മാറി.

Tags: K SurendranAyodhyaPrana Prathishta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.