Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ സഖ്യത്തിൽ വിള്ളൽ വീഴാൻ സാധ്യത ഏറെയെന്ന് ഫാറൂഖ് അബ്ദുള്ള: സീറ്റ് വിഭജന ചര്‍ച്ചകള്‍ പോലും പരിഹരിക്കാൻ നേതാക്കൾക്ക് സാധിക്കുന്നില്ലെന്ന് വിമർശനം

ഇന്ത്യ സഖ്യത്തില്‍ നിന്ന് ചില പാര്‍ട്ടികള്‍ പുറത്തുപോകാനും, പ്രത്യേക ബ്ലോക്കായി മാറി പ്രവര്‍ത്തിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2024, 10:23 am IST
in India

 

 

ന്യൂദല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ ആധികാരിതയിൽ സംശയം പ്രകടിപ്പിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ഇന്ത്യ സഖ്യത്തിൽ വിള്ളല്‍ ഉണ്ടാവാന്‍ സാധ്യത ഏറെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. യുട്യൂബ് ചാനല്‍ വഴി കപില്‍ സിബലുമായുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഇത്തരമൊരു പരാമര്‍ശം ഫാറൂഖ് അബ്ദുള്ള നടത്തിയത്.

ഇന്ത്യ സഖ്യത്തില്‍ നിന്ന് ചില പാര്‍ട്ടികള്‍ പുറത്തുപോകാനും, പ്രത്യേക ബ്ലോക്കായി മാറി പ്രവര്‍ത്തിക്കുമെന്നും ഫാറൂഖ് അബ്ദുള്ള പറയുന്നു. സീറ്റ് വിഭജനം കൃത്യമായ സമയത്തിനുള്ളില്‍ നടന്നില്ലെങ്കില്‍ ഇതെല്ലാം സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങളാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യം വേണോ എന്ന കാര്യത്തില്‍ രണ്ട് തട്ടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി നേതൃത്വങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

സീറ്റ് വിഭജന ചര്‍ച്ചകള്‍ കൃത്യമായ സമയത്ത് തീർക്കാൻ നേതാക്കൾക്ക് സാധിക്കുന്നില്ല. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന കാര്യത്തിലുള്ള വ്യക്തതക്കുറവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അതേസമയം സമയബന്ധിതമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ഇന്ത്യ സഖ്യത്തെ കാത്തിരിക്കുന്നത് വലിയ ഭീഷണിയായിരിക്കും. ചിലര്‍ ചേര്‍ന്ന് മറ്റൊരു സഖ്യം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതാണ് ഏറ്റവും വലിയ അപകടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും എവിടെയുമെത്താതെ വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ഫാറൂഖ് അബ്ദുള്ള പരാമര്‍ശവുമായി രംഗത്തെത്തിയത്.

Tags: congressINDIA Alliancefarook Abdullah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച നീണ്ടു പോകുന്നു,അതൃപ്തിയുമായി ലീഗ്, ബുധനാഴ്ച അടിയന്തര യോഗം,മന്ത്രിമാരെ നിശ്ചയിച്ചേക്കും

Kerala

അശാന്തിയുടെ കാർമേഘം ഉരുണ്ടുകൂടുന്നു; ആറന്മുള വിമാനത്താവള പദ്ധതിയുമായി വീണ്ടും കോണ്‍ഗ്രസ്

Kerala

കെ.സി. വേണുഗോപാല്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കസേരയ്‌ക്ക് ശ്രമിക്കുന്നു?

Kerala

കെ.സി.വേണുഗോപാല്‍-കെ. സുധാകരന്‍ ഗ്രൂപ്പ് യോഗം കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടില്‍

Kerala

മുഖ്യമന്ത്രി ആരാകും? കെ സി വേണുഗോപാലിന് മുന്‍തൂക്കം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി സ്റ്റാലിനെ അണ്ണാ എന്ന് വിളിച്ചു, ഇപ്പോള്‍ വിജയിനെ തമ്പീ എന്നും…കോണ്‍ഗ്രസിന് തമിഴ്നാട്ടില്‍ കട്ടപ്പ ഇമേജുമായി രാഹുല്‍ഗാന്ധി

മമതയെ കുടുക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ : മെസിയെ എത്തിച്ചതിലെ പിഴവുകളെ പറ്റി അന്വേഷണം : ഫയലുകൾ വീണ്ടും തുറക്കും

ചരിത്രം പഠിക്കാന്‍ പോയതാണ് , സംസ്കാരം പഠിക്കാന്‍ പോയതാണ് എന്നൊക്കെ തള്ളി മെഴുകുന്നത് കാണുമ്പോഴാണ് സഹതാപം ; യുവരാജ് ഗോകുൽ

തമിഴ്‌നാട്ടില്‍ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, വിജയുടെ അഡീഷണല്‍ സെക്രട്ടറി മലയാളി,ഡ്രൈവറുടെ മകന്‍ സര്‍ക്കാര്‍ വിപ്പ്

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

പഞ്ചാബിലെ വിജിലൻസ് ആസ്ഥാനത്ത് സിബിഐ റെയ്ഡ് നടത്തി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

നൂറടി നീളത്തിലുള്ള നോട്ടുമാല, 500 ന്റെ നോട്ടുകൾ, കല്യാണച്ചെക്കന്റെ ഡെക്കറേഷനാണിതൊക്കെ…

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.