Categories: KeralaMalappuram

മദ്യപര്‍ മദ്യലഹരിയില്‍ പരസ്പരം കുത്തി, 2 പേര്‍ക്ക് പരിക്ക്

Published by

മലപ്പുറം: മദ്യപന്മാര്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. മദ്യക്കുപ്പി കൊണ്ട് പരസ്പരം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നിലമ്പൂരിലാണ് സംഭവം.

മരുതത്ത് സ്വദേശി മുനീര്‍, തമിഴ്‌നാട് സ്വദേശി ബാബു എന്നിവര്‍ക്കാണ് കുത്തേറ്റത്. ബീവറേജസ് ഔട്ട്‌ലെറ്റിന് മുമ്പിലാണ് സംഭവം.

മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. രണ്ട് പേരെയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by