Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമാക്കി; മുഴുവന്‍ സമയ പ്രവര്‍ത്തകയായി കണ്ടില്ല, സ്വതന്ത്ര വ്യക്തിത്വത്തെ അംഗീകരിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2024, 09:54 am IST
inKerala, News, India

ന്യൂദല്‍ഹി : സിപിഎം പാര്‍ട്ടിക്കുള്ളില്‍ തന്റെ സ്വതന്ത്ര വ്യക്തിത്വത്തെ അംഗീകരിക്കാതെ വിവേചനം നേരിട്ടതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. 1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആന്‍ എജുക്കേഷന്‍ ഫോര്‍ റിത എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് വൃന്ദയ്‌ക്ക് പാര്‍ട്ടി നല്‍കിയ വിളിപ്പേരാണ് റിത.

പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തില്‍ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യമാത്രമായി അവഗണിച്ചു. പാര്‍ട്ടിയിലെ രാഷ്‌ട്രീയമായ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നു. ബീയിങ് എ വുമണ്‍ ഇന്‍ ദി പാര്‍ട്ടി എന്ന അധ്യായത്തിലാണ് ഇക്കാര്യം പറയുന്നത്.

1982- 1985 കാലയളില്‍ പ്രകാശ് കാരാട്ടായിരുന്നു പാര്‍ട്ടി ദല്‍ഹി ഘടകം സെക്രട്ടറി. ഇക്കാലത്ത് തന്റെ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായി ബന്ധപ്പെടുത്തിയിരുന്നില്ല. അഭിപ്രായം പങ്കുവെക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതിനുശേഷമുള്ള അവസ്ഥാന നേരേ മറിച്ചായിരുന്നു. ദല്‍ഹിക്കുപുറത്തു ദേശീയതലത്തില്‍ പാര്‍ട്ടിയിലും മറ്റു സംഘടനകളിലും ഞാന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തെങ്കിലും സ്വതന്ത്ര പരിഗണന നല്‍കാതെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. രാഷ്‌ട്രീയ ഭിന്നതകളുടെ സമയത്ത് ഈ നടപടികള്‍ പലതവണയുണ്ടായി. സ്ത്രീകള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ അവഗണന നേരിടുന്നുണ്ടെന്ന് പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് പാര്‍ട്ടിയുടെ ആദ്യ വനിതാ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ഈ വെളിപ്പെടുത്തല്‍.

മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും വൃന്ദ് വിമര്‍ശിച്ചു. ആണവകരാറിനെതിരെ കോണ്‍ഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് പതി പത്‌നി ഓര്‍ വോ (ഭര്‍ത്താവും ഭാര്യയും സുഹൃത്തും) എന്ന് ചില പത്രങ്ങള്‍ തലക്കെട്ട് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഈ പരാമര്‍ശം. അന്ന് പാര്‍ട്ടി പിബിയില്‍ ഇവര്‍ക്ക് പിന്തുണ നല്‍കിയത് കേരളത്തില്‍ നിന്നുള്ള പിബി അംഗമായ എസ് രാമചന്ദ്രന്‍ പിള്ളയായിരുന്നു. ഈ നിലയില്‍ പാര്‍ട്ടി നേതാക്കളുടെ ഇടയില്‍ നിന്നും തനിക്കെതിരെ നീക്കം നടന്നിട്ടുണ്ട്.

പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീകളെ തഴയുന്നുവെന്ന് ആരോപിച്ച് നേരത്തെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വൃന്ദ ഇറങ്ങിപ്പോവുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ വൃന്ദക്കെതിരെ പാര്‍ട്ടി നടപടിയുമെടുത്തിരുന്നു. പിന്നീട് വൃന്ദയുടെ ആവശ്യം പരിഗണിക്കുകയും സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി തെരഞ്ഞെടുക്കുകയും ചെയ്തു. ബംഗാല്‍ ഘടകം വൃന്ദയ്‌ക്കും ഭര്‍ത്താവ് പ്രകാശ് കാരാട്ടിനും എതിരാണ്. അതിനു പിന്നാലെയാണ് ദല്‍ഹി ഘടകത്തില്‍ നിന്നും മുമ്പ് ലഭിച്ച വിവേചനങ്ങള്‍ക്കെതിരെ വൃന്ദ എഴുതിയിരിക്കുന്നത്.

Tags: cpmPrakash Karatbrinda karatVrinda karat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

പുതിയ വാര്‍ത്തകള്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.