Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ഹിന്ദു ഹൃദയ സമ്രാട്ട്

എണ്‍പതുകളിലെ ശിലാപൂജയില്‍, ശിലാന്യാസവേളയില്‍, തൊണ്ണൂറിലെ ഐതിഹാസികമായ കര്‍സേവയില്‍, 92ലെ നിര്‍ണായകമായ മുന്നേറ്റത്തില്‍ മറാഠാജനതയുടെയാകെ ആത്മവീര്യമുണര്‍ത്തി അവരെ പങ്കാളികളാക്കിയതില്‍ ബാല്‍ഠാക്കറെ എന്ന കൂസലില്ലായ്‌മ വഹിച്ച പങ്ക് എഴുതിത്തള്ളാനാവാത്തതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2024, 10:32 pm IST
inParivar

ശ്രീരാമജന്മഭൂമി വിമോചന പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൊന്നിന് വേദിയായത് മഹാരാഷ്‌ട്രയായിരുന്നു. ഛത്രപതി ശിവജിയുടെ അതേ മറാഠയുടെ മണ്ണില്‍ രാമഭക്തര്‍ വേട്ടയാടപ്പെട്ടു. ശിലാപൂജയുടെയും കര്‍സേവയുടെയും ഭക്തിസാന്ദ്രമായ ശോഭായാത്രകളില്‍ വിറളി പിടിച്ച രാഷ്‌ട്രവിധ്വംസക ശക്തികള്‍ കലാപത്തിന് കോപ്പുകൂട്ടി. മതവികാരങ്ങള്‍ക്ക് മേല്‍ കനല്‍ വാരിയെറിഞ്ഞു.

രാജ്യത്തിന്റെ സാംസ്‌കാരികസ്വാതന്ത്ര്യത്തിനായി ദേശഭക്തരൊന്നടങ്കം സമരഭൂമിയിലിറങ്ങിയ കര്‍സേവക്കാലത്ത് മതഭീകരരുടെ അക്രമത്തെ ചെറുക്കാന്‍ ഒരു ജനതയിലാകെ ആത്മവിശ്വാസം ജ്വലിപ്പിക്കുകയാരുന്നു ബാല്‍കേശവ് ഠാക്കറെ എന്ന ബാല്‍ഠാക്കറെ. പേര് കേട്ട മറാഠാവീര്യത്തെ ഓരോ ചുവടുവയ്‌പിലും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭയന്നോടരുത്, നിങ്ങള്‍ സിംഹക്കുട്ടികളാണെന്ന് സ്വന്തം നാട്ടുകാരോട് വിളിച്ചുപറഞ്ഞു. അയോദ്ധ്യയിലല്ലെങ്കില്‍ നമ്മള്‍ പിന്നെവിടെ രാമന് ക്ഷേത്രം നിര്‍മ്മിക്കുമെന്ന് ജനങ്ങളെ പ്രചോദിപ്പിച്ചു. ഹിന്ദുസ്ഥാനം വിട്ട് ഹിന്ദുക്കള്‍ മറ്റെവിടേക്ക് പോകും എന്ന് അവരെ പ്രകോപിപ്പിച്ചു. ഈ മണ്ണിന്റെ പവിത്രതയെയും ശൗര്യത്തെയും കുറിച്ച് എഴുത്തിലും വരയിലും വാക്കിലും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു.

എണ്‍പതുകളിലെ ശിലാപൂജയില്‍, ശിലാന്യാസവേളയില്‍, തൊണ്ണൂറിലെ ഐതിഹാസികമായ കര്‍സേവയില്‍, 92ലെ നിര്‍ണായകമായ മുന്നേറ്റത്തില്‍ മറാഠാജനതയുടെയാകെ ആത്മവീര്യമുണര്‍ത്തി അവരെ പങ്കാളികളാക്കിയതില്‍ ബാല്‍ഠാക്കറെ എന്ന കൂസലില്ലായ്‌മ വഹിച്ച പങ്ക് എഴുതിത്തള്ളാനാവാത്തതാണ്. 1966 ജൂണ്‍ 19ന് മണ്ണിന്റെ മക്കള്‍ മുദ്രാവാക്യവുമായി ശിവസേനയ്‌ക്ക് രൂപം കൊടുക്കുമ്പോള്‍ ഠാക്കറെ സംഘടനയുടെ അടയാളമായി സ്വീകരിച്ചത് ലക്ഷ്യം തെറ്റാത്ത രാമചാപവും ബാണവുമായിരുന്നു. ഇത് രാമരാജ്യമാണെന്ന മഹാത്മജിയുടെ വാക്കുകളെ ഠാക്കറെ ആവര്‍ത്തിച്ചു. സത്യപാലനത്തിന് അധികാരമുപേക്ഷിച്ച രാമനും കടല്‍ കടന്ന് രാവണനെ വധിച്ച രാമനും ഒരേ ഭാരതത്തിന്റെ പൈതൃകമാണെന്ന് ഉദ്‌ഘോഷിച്ചു.

രാജ്യത്തിനും ഹിന്ദുധര്‍മ്മത്തിനുമെതിരായ എല്ലാ വെല്ലുവിളികളെയും നേര്‍ക്കുനേര്‍ നേരിട്ടു. വാക്കുകളിലത്രയും ചങ്കൂറ്റം നിറച്ചു. സമരതീക്ഷ്ണതയില്‍ സംഭവിച്ച സംഘര്‍ഷങ്ങളെയും രക്തച്ചൊരിച്ചിലിനെയും ന്യായീകരിച്ചു. ദേവീദേവന്മാര്‍ ആയുധങ്ങള്‍ ധരിച്ചത് ഉപവാസമിരിക്കാനല്ലെന്ന് ആരുടെ മുഖത്തുനോക്കിയും വിളിച്ചുപറഞ്ഞു. 1992 ഡിസംബര്‍ ആറിന് അയോദ്ധ്യയിലെ തര്‍ക്കമന്ദിരം കര്‍സേവകര്‍ നീക്കിയപ്പോള്‍ ‘ഞാനതില്‍ അഭിമാനിക്കുന്നുവെന്ന്, അവരെ ആയിരം വട്ടം അഭിനന്ദിക്കുന്നു’വെന്ന് ആദ്യം പ്രതികരിച്ച നേതാവ് ബാല്‍ ഠാക്കറെ ആയിരുന്നു.

തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ച മുതലെടുത്ത് തക്കം പാര്‍ത്തിരുന്ന മതമൗലികവാദികളും ഭീകരരും മുംബൈയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് അഴിഞ്ഞാടിയപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ ബാല്‍ ഠാക്കറെ ആഹ്വാനം ചെയ്തു. ശിവസേനക്കാര്‍ നിയമം കൈയിലെടുക്കുന്നുവെന്ന് ആക്ഷേപം വ്യാപകമായപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ അതും ചെയ്യുമെന്ന് ഠാക്കറെ തിരിച്ചടിച്ചു. മുംബൈ നഗരത്തിന്റെ തെരുവുകള്‍ ചോരയുടെ നിറം കൊണ്ട് ചുവന്നപ്പോള്‍ ഠാക്കറെ പ്രതികരിച്ചത് ധര്‍മ്മവിജയത്തിനായുള്ള ഏത് യുദ്ധത്തിലും രക്തച്ചൊരിച്ചിലുണ്ടാകും എന്നായിരുന്നു.

ഭരണകൂടവും അധികാര ശക്തികളും ഠാക്കറെയെ പലകുറി വേട്ടയാടി. കലാപം അഴിച്ചുവിട്ട ഭീകരരെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാരുകള്‍ ഠാക്കറെയ്‌ക്കെതിരെ ജാമ്യമില്ലാത്ത കേസുകള്‍ ചുമത്തി. ഒന്നിനുമുന്നിലും അദ്ദേഹം പതറിയില്ല. ഒരിക്കല്‍ പോലും ചെയ്തതൊന്നും തിരുത്തിയില്ല. 2012ല്‍ എണ്‍പത്തഞ്ചാം വയസില്‍ രോഗബാധിതനായി മരണത്തിലേക്ക് നടക്കുമ്പോഴും ബാല്‍ഠാക്കറെ അടങ്ങാത്ത ധീരതയുടെയും ഇളക്കമില്ലാത്ത നിലപാടുകളുടെയും അടയാളമായി നിലകൊണ്ടു. മുംബൈ ബാദ്ഷാ, മറാഠാ ഷേര്‍, ഹിന്ദുഹൃദയസമ്രാട്ട് എത്രയോ വിളിപ്പേരുകളിലൂടെ അമരത്വം നേടി ആ പോരാളി…

Tags: AyodhyaRam Janmabhoomibal thackeray
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.