Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി പേടിക്കണം ഇ ഡി പിന്നാലെയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 02:50 am IST
in Editorial

തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച നാരീശക്തി സംഗമത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു പരാമര്‍ശം സിപിഎമ്മിലും സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിലും തീകോരിയിട്ടിരിക്കുകയാണ്. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം എന്നുമാത്രമാണ് പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ പ്രധാനമന്ത്രി കേരളത്തില്‍ വന്ന് ഇങ്ങനെയൊരു രാഷ്‌ട്രീയ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് ചില സിപിഎം നേതാക്കളുടെ സാരോപദേശം. ഭരണകാര്യങ്ങളില്‍ പ്രധാനമന്ത്രി എല്ലാവരുടേതുമാണ്. അക്കാര്യം വളരെ നന്നായി അറിയാവുന്നയാളാണ് നരേന്ദ്ര മോദി. ആരോടും ഒരു പക്ഷപാതവും കാണിക്കാറില്ല. അതേസമയം ബിജെപി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവുമാണ് മോദി. ബിജെപി എന്ന പാര്‍ട്ടിക്കാണ് വലിയ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കാന്‍ രണ്ടുതവണ ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയെന്ന നിലയ്‌ക്ക് രാഷ്‌ട്രീയം പറയാതിരിക്കാനും പറയേണ്ടിടത്ത് അത് പറയാനും മോദിക്ക് നന്നായറിയാം. ആരും അത് പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. ഇനി പ്രധാനമന്ത്രി രാഷ്‌ട്രീയം പറഞ്ഞുവെന്ന് ആരോപിക്കുന്നവര്‍ ഏത് തരക്കാരാണ്? തൂണിലും തുരുമ്പിലും രാഷ്‌ട്രീയമുണ്ടെന്നും, അരാഷ്‌ട്രീയവാദം കാപട്യമാണെന്നുമുള്ള പ്രത്യയശാസ്ത്രം പൊക്കിപ്പിടിച്ചു നടക്കുന്നവര്‍ക്ക് പ്രധാനമന്ത്രി രാഷ്‌ട്രീയം പറയുന്നതില്‍ എന്താണ് പ്രശ്‌നം? പിണറായി വിജയന്‍ മുഖ്യമന്ത്രിയാണല്ലോ. എന്നിട്ട് രാഷ്‌ട്രീയം പറയുന്നില്ലേ? സിപിഎം നേതാക്കളായ എം.വി. ഗോവിന്ദനും ഇ.പി.ജയരാജനും മാത്രമാണോ രാഷ്‌ട്രീയം പറയുന്നത്?

അരുതാത്തതൊന്നും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിയമവിരുദ്ധമായ പല കാര്യങ്ങളും നടന്നതായി വെളിപ്പെടുത്തിയത് അതില്‍ പങ്കാളികളായവര്‍ തന്നെയാണ്. അവര്‍ വെറുതെയൊരു ആരോപണം ഉന്നയിക്കുകയുമായിരുന്നില്ല. ആരൊക്കെ എന്തൊക്കെയാണ് ചെയ്തതെന്നും, ആരൊക്കെയാണ് ഗുണഭോക്താക്കളെന്നും വെളിപ്പെടുത്തുകയുണ്ടായി. ഇത്തരം ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പുറത്തുവന്ന വിവരങ്ങളില്‍നിന്ന് ആര്‍ക്കും മനസ്സിലാവും. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്നയാള്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയാണ്. ഇയാള്‍ കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള പിണറായി വിജയന്റെ അധികാരവുമാണ്. ഏതെങ്കിലും ഒരു സംഭവമല്ല, അധികാരം ഉപയോഗിച്ച് നിരവധി സംഭവങ്ങള്‍ നടന്നിട്ടുള്ളതായി വെളിപ്പെടുത്തലുകളും വന്നിട്ടുണ്ട്. നയതന്ത്ര ബാഗേജ് മാത്രമല്ല, ബിരിയാണിച്ചെമ്പും ഖുറാനുമൊക്കെ കിലോക്കണക്കിന് സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചാതായാണ് വിവരം. ഇതിനെക്കുറിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം പല ഘട്ടങ്ങളില്‍ എത്തിനില്‍ക്കുകയാണ്. ആരോപണവിധേയര്‍ കുറ്റക്കാരല്ലെന്ന് ഒരു കോടതിയും വിധി പറഞ്ഞിട്ടില്ല. അന്വേഷണം അവസാനിച്ചിട്ടുമില്ല. സ്വര്‍ണക്കടത്തു സംഭവം വെറും ആരോപണം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുചരന്മാരും നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. സിപിഎമ്മിലുള്ള സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍ക്ക് അങ്ങനെ തോന്നുന്നുണ്ടാവാം.

ചില സുവിശേഷ പ്രാസംഗികര്‍ കര്‍ത്താവിനെ സ്തുതിക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന തിരക്കിലാണ് കുറെക്കാലമായി സിപിഎം നേതാക്കള്‍. പിണറായി ഈ വീടിന്റെ ഐശ്വര്യമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞപ്പോള്‍ ഒരുപടി കൂടി കടന്ന് പിണറായി ദൈവമാണെന്ന് മന്ത്രി വാസവന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഇപ്പോഴിതാ എം.വി.ഗോവിന്ദന്റെ ഊഴമെത്തിയിരിക്കുന്നു. പിണറായി പരിശുദ്ധന്‍ മാത്രമല്ല, സൂര്യനെപ്പോലെ കത്തിജ്വലിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് ഗോവിന്ദന്‍. അടുത്താല്‍ അന്വേഷണ ഏജന്‍സികള്‍ കരിഞ്ഞുപോകുമത്രേ. ഇങ്ങനെയുള്ള അത്ഭുതശക്തിയൊക്കെയുണ്ടെങ്കില്‍ എന്തിനാണ് അനാവശ്യമായി മുറവിളി കൂട്ടുന്നത്. അധികാരത്തിന്റെ മറവില്‍ എന്തൊക്കെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് പിണറായിക്ക് നന്നായറിയാം. സ്വന്തം കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്ന കാര്യത്തെക്കുറിച്ച് ബോധവാനുമാണ്. അന്വേഷണ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച വിവരങ്ങളുണ്ട്. കേസ് കോടതിയിലാണ്. അന്വേഷണ ഏജന്‍സികള്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനോടകം എന്തൊക്കെയാണ് ചെയ്തിട്ടുള്ളതെന്ന് നാട്ടുകാര്‍ക്കറിയാം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നാണല്ലോ പിണറായി പറഞ്ഞിട്ടുള്ളത്. സ്വര്‍ണകടത്തു കേസില്‍ പിണറായി ഇതുവരെ എത്രയൊക്കെ വെള്ളംകുടിച്ചിട്ടുണ്ടെന്ന് അറിയേണ്ടവര്‍ അറിയുന്നുണ്ട്. ഈ വെള്ളംകുടി അവസാനിക്കാനും പോകുന്നില്ല. മോദി സര്‍ക്കാരിന്റെ ഭരണം അഴിമതിയോട് സന്ധി ചെയ്യുന്നില്ല. ഇതിനോടകം നിരവധി പ്രമുഖര്‍ അഴിക്കുള്ളിലാണ്. ആരോപണമുയര്‍ന്നപ്പോള്‍ അവരൊക്കെ നിയമസംവിധാനങ്ങളെയും അന്വേഷണ ഏജന്‍സികളെയും വെല്ലുവിളിച്ചവരാണ്. ഇവരുടെ പാതയിലാണ് പിണറായിയും. അന്വേഷണ ഏജന്‍സികള്‍ പിന്നാലെയുണ്ട്, ഭയക്കേണ്ടിവരും.

 

Tags: Pinarayi VijayanED
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

Kerala

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

മാസപ്പടി കേസിൽ വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകണം, രേഖകൾ ഹാജരാക്കാമെന്ന് വീണ

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.