Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

147-ാമത് മന്നം ജയന്തി ആഘോഷം; പെരുന്നയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

30,000 ആളുകള്‍ക്ക് ഇരിക്കാവുന്ന പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി. മോടിപിടിപ്പിക്കല്‍ ജോലികളും പ്രവേശനകവാടത്തിന്റെയും പ്രധാന വേദിയുടെയും പണികളും അന്തിമഘട്ടത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2023, 12:16 pm IST
inKerala

ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തുപത്മനാഭന്റെ 147-ാമത് ജയന്തി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പെരുന്നയില്‍ അവസാനഘട്ടത്തില്‍. എന്‍എസ്എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയ മൈതാനിയില്‍ ആധുനിക രീതിയില്‍ തയാറാക്കിയിരിക്കുന്ന പടുകൂറ്റന്‍ പന്തലില്‍ ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് മന്നം ജയന്തി ആഘോഷങ്ങള്‍ നടക്കുന്നത്.

30,000 ആളുകള്‍ക്ക് ഇരിക്കാവുന്ന പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി. മോടിപിടിപ്പിക്കല്‍ ജോലികളും പ്രവേശനകവാടത്തിന്റെയും പ്രധാന വേദിയുടെയും പണികളും അന്തിമഘട്ടത്തിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കരയോഗ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും താമസിക്കുന്നതിനായി എന്‍എസ്എസ് വിദ്യാഭ്യാസ സമുച്ചയങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് വനിതാ ഹോസ്റ്റലിലും താമസസൗകര്യമുണ്ട്.

എന്‍എസ്എസ് ഹിന്ദു കോളജ് മൈതാനത്ത് ഊട്ടുപുരയും തയാറാക്കിയിട്ടുണ്ട്. എന്‍എസ്എസ് ആസ്ഥാനവും മന്നം സമാധിയും പ്രധാനകവാടവും ചായംപൂശി മോടിയാക്കി സന്ദര്‍ശകരെ വരവേല്‍ക്കാനൊരുങ്ങി. ജനുവരി ഒന്നിനു രാവിലെ 6.30 മുതല്‍ ഭക്തിഗാനാലാപനം, ഏഴ് മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.15ന് അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷനാകും. ആനുകാലിക വിഷയങ്ങളിലുള്ള പ്രമേയങ്ങളും അവതരിപ്പിക്കും. സംഘടനാവിഭാഗം മേധാവി വി.വി. ശശിധരന്‍നായര്‍ പ്രസംഗിക്കും. വൈകിട്ട് മൂന്നിന് ബാംഗ്ലൂര്‍ ബ്രദേഴ്സ് അവതരിപ്പിക്കുന്ന സംഗീതസദസ്. 6.30ന് നടി രചന നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം. രാത്രി 9ന് കഥകളി.

രണ്ടിന് രാവിലെ മുതല്‍ ഭക്തിഗാനാലാപനം, ഏഴ് മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. എട്ടിന് വെട്ടിക്കവല കെ.എന്‍. ശശികുമാറിന്റെ നാഗസ്വരക്കച്ചേരി, 10.30ന് ജയന്തി സമ്മേളനത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45ന് ജയന്തിസമ്മേളനം മുന്‍ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രസാഹിത്യഅക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അനുസ്മരണപ്രഭാഷണം നടത്തും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, ട്രഷറര്‍ എന്‍.വി.അയ്യപ്പന്‍പിള്ള എന്നിവര്‍ സംസാരിക്കും.

Tags: nssperunnaMannam Janathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.