Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്‌നേഹം ഭൂമിയില്‍ പിറവികൊണ്ട ദിനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2023, 01:46 am IST
inVicharam

ഡോ. തോമസ്. ജെ. നെറ്റോ
മെത്രാപ്പോലീത്ത, തിരുവനന്തപുരം ലത്തീന്‍ അതിരൂപത.

 

സ്‌നേഹം ഭൂമിയില്‍ പിറവികൊണ്ട ദിനത്തിന്റെ ഓര്‍മ്മയാണ് ക്രിസ്മസ്. മഞ്ഞുറഞ്ഞ പാതിരാവില്‍, മരംകോച്ചുന്ന തണുപ്പില്‍ കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍… എത്ര എളിമയിലും സാധാരണതയിലുമാണ് യേശു സ്‌നേഹമായി പിറവികൊണ്ടത്. ആരാണ് ക്രിസ്തു എന്ന ചോദ്യത്തിന് സ്‌നേഹത്തിന്റെ സുവിശേഷമാണ് ക്രിസ്തു എന്ന് ഉത്തരം. സ്‌നേഹമാണ് ക്രിസ്തുവിനെ മുഴുവനായും നയിച്ചത്. ജീവിതത്തെ, അതിന്റെ നൈരന്തര്യത്തെ ദൈവസ്‌നേഹത്തിന്റെ പ്രകാശത്തില്‍ ദര്‍ശിച്ചു. സ്‌നേഹവും സഹനവും സമാധാനവും നിറഞ്ഞതായിരുന്നു ആ ജീവിതയാത്ര.

മാനവകുലത്തോടൊപ്പം പ്രപഞ്ചവും ക്രിസ്തുവിന്റെ വരവിനെ എതിരേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന ഈ അവസരത്തില്‍ മനുഷ്യരാകമാനം ആഗ്രഹിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും പരസ്പര സ്‌നേഹത്തിനും വിശ്വസമാധാനത്തിനും വേണ്ടിയാണ്. കാരണം, ഇന്ന് നമ്മെ ഏറെ ആസ്വസ്ഥമാക്കുന്നത് ആദ്യ ക്രിസ്മസ് മനുഷ്യരാശിക്കു നല്‍കിയ ശാന്തിയും സ്‌നേഹവും നഷ്ടപ്പെടുവാന്‍ കാരണമാകുന്ന സംഭവവികാസങ്ങളാണ്. അന്ധകാരത്തിലും അസ്വസ്ഥതയിലും ആഴ്ന്നിരുന്ന ഒരു ജനതയ്‌ക്ക് സമാധാനവും പ്രത്യാശയും വാഗ്ദാനം ചെയ്തുകൊണ്ടാണ് ആദ്യത്തെ ക്രിസ്മസ് പിറന്നത്.

എന്നാല്‍ ഇന്ന് ലോകമെമ്പാടും, പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും പൂര്‍വ സോവിയറ്റ് യൂണിയന്‍ രാജ്യങ്ങളിലും യുദ്ധത്തിന്റെ ഭീതി നിറച്ചുകൊണ്ട് മനുഷ്യകുലത്തെ ശ്വാസം മുട്ടിക്കുന്ന അനുഭവമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ‘യുദ്ധം ഒരു കാലത്തും ആര്‍ക്കും വിജയം നല്‍കുന്നില്ല; അനിവാര്യമായ പ്രശ്‌ന പരിഹാരത്തിലേയ്‌ക്ക് അത് നമ്മെ നയിക്കുന്നില്ല.’ എന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കികൊണ്ടുള്ളതാണ്. എത്രതന്നെ ന്യായങ്ങള്‍ നിരത്താന്‍ രാഷ്‌ട്ര നേതാക്കള്‍ക്ക് കഴിയുമെങ്കിലും യുദ്ധത്തിന്റെ ആത്യന്തികമായ കാരണം മനുഷ്യന്റെ സ്വാര്‍ത്ഥതയും സ്‌നേഹരാഹിത്യവുമാണ്. മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനാധാരം യുദ്ധമല്ല, ജീവന്റെ സംരക്ഷണവും പരസ്പര സ്‌നേഹവും സമാധാനവുമാണ്. ഇവിടെയാണ് ക്രിസ്മസ് നല്‍കുന്ന സന്ദേശം പ്രസക്തമാവുന്നത്.

മറ്റുള്ളവരെ സ്‌നേഹിക്കാനും അവരോട് സംവദിക്കാനും സമാധാനത്തോടെ വര്‍ത്തിക്കാനും സ്വയം നവീകരിക്കാനും എപ്പോഴുമെന്നപോലെ ഈ ക്രിസ്മസും ആവശ്യപ്പെടുന്നു.
ഏവര്‍ക്കും പിറവിത്തിരുനാള്‍ ആശംസകള്‍…

Tags: metropolitanchristmasDr. Thomas. J. NetoLatin Archdiocese of Thiruvananthapuram.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്തുമസ്-പുതുവത്സരം: സപ്ലൈകോയ്‌ക്ക് 82 കോടി രൂപയുടെ വിറ്റുവരവ്

Kerala

ആധുനികതയും ശാസ്ത്രീയതയും ആദ്യം ഉള്‍ക്കൊണ്ടത് ക്രിസ്ത്യന്‍ സമൂഹം; ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍

പോസ്റ്റൽ അസിസ്റ്റൻറ് ആയി സേവനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി രേഷ്മ മേരിയെ കാണുന്ന മുതിര്‍ന്ന ബിജെപി നേതാവ് വി. മുരളീധരന്‍
Kerala

BMS ഭീഷണിയെ തുടർന്ന് തിരുവനന്തപുരത്ത് പോസ്റ്റൽ വകുപ്പിന്റെ ക്രിസ്മസ് ആഘോഷം റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത് ജിഹാദി ശക്തികള്‍

അമൃതപുരി ആശ്രമത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി ദേവി ക്രിസ്തുമസ് കേക്ക് മുറിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്യുന്നു
Kerala

ഉത്സവങ്ങള്‍ നല്‍കുന്ന ആത്മീയ സന്ദേശങ്ങള്‍ ഹൃദയങ്ങളെ തട്ടിയുണര്‍ത്തണം: അമ്മ

World

‘മുഹമ്മദ് യൂനസ് സര്‍ക്കാര്‍ ന്യൂനപക്ഷഹിന്ദുക്കളെ കത്തിച്ചുകൊല്ലുന്നു’, യൂനസിന്റെ ഈ ഇരുണ്ടനാളുകള്‍ അധികം തുടരില്ലെന്ന് ഷേഖ് ഹസീന

പുതിയ വാര്‍ത്തകള്‍

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.