Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കുറ്റവും ശിക്ഷയും കാലാനുസൃതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2023, 05:00 am IST
inEditorial

ഒന്നരനൂറ്റാണ്ടിലേറെയായി രാജ്യത്ത് നിലനില്‍ക്കുന്ന ക്രിമിനല്‍ നിയമവ്യവസ്ഥ പൊളിച്ചെഴുതുന്ന ബില്ലുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയത് ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ചുവടുവയ്‌പ്പാണ്. ഐപിസി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമം, സിആര്‍പിസി അഥവാ ക്രിമിനല്‍ നടപടിച്ചട്ടം, തെളിവുനിയമം എന്നിവയെയാണ് സമഗ്രമായി പരിഷ്‌കരിച്ചിട്ടുള്ളത്. ഈ മൂന്നു നിയമങ്ങളും ഇനിമുതല്‍ യഥാക്രമം ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷ, ഭാരതീയ സാക്ഷ്യ എന്നിങ്ങനെയാണ് അറിയപ്പെടുക. പേരുകളില്‍ മാത്രമല്ല ഉള്ളടക്കത്തിലും സമൂലമായ മാറ്റമാണ് ഈ നിയമങ്ങളില്‍ വരുത്തിയിട്ടുള്ളത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ലോക്‌സഭ ഇതുസംബന്ധിച്ച ബില്ലുകള്‍ അവതരിപ്പിച്ച് പാസ്സാക്കിയിരുന്നു. ഈ ബില്ലുകള്‍ പിന്‍വലിച്ച് കുറവുനികത്തിയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് അംഗീകാരം നേടിയത്. പാര്‍ലമെന്റില്‍ മര്യാദയില്ലാതെ പെരുമാറിയതിന് ഇരുസഭകളില്‍നിന്നും പ്രതിപക്ഷത്തെ നിരവധി എംപിമാരെ സഭാധ്യക്ഷന്മാര്‍ സസ്‌പെന്റു ചെയ്തിരുന്നു. ബില്ലുകള്‍ പാസ്സാക്കിയപ്പോള്‍ വളരെ കുറച്ച് പ്രതിപക്ഷ അംഗങ്ങള്‍ മാത്രമേ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നുള്ളൂ. ബില്ലുകള്‍ ഏകപക്ഷീയമായി പാസ്സാക്കിയെടുക്കാനാണ് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റു ചെയ്തതെന്നാണ് അവര്‍ ആരോപിക്കുന്നത്. ഇതാണ് ശരിയെങ്കില്‍ പ്രതിപക്ഷം സര്‍ക്കാരുമായി ഒത്തുകളിക്കുകയാണെന്നു പറയേണ്ടിവരും. സഭയുടെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധമെങ്കില്‍ സസ്‌പെന്‍ഷനുണ്ടാകുമായിരുന്നില്ലല്ലോ. ബില്ലുകള്‍ എതിര്‍പ്പില്ലാതെ പാസ്സാക്കിയെടുക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷം അച്ചടക്ക നടപടികള്‍ ക്ഷണിച്ചുവരുത്തിയതെന്ന് കരുതാവുന്നതാണ്.

ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷനല്‍കുന്നതും, ചികിത്സാപ്പിഴവിന് ഡോക്ടര്‍മാര്‍ക്ക് ശിക്ഷ ഒഴിവാക്കുന്നതുമുള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമങ്ങള്‍. ഭീകരവാദത്തെയും വിഘടനവാദത്തെയും ഭരണകൂടത്തിനെതിരായ സായുധകലാപത്തെയും, രാഷ്‌ട്രത്തിന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്നതിനെയുമൊക്കെ ഭാരതീയ ന്യായസംഹിത കൃത്യമായി നിരവചിക്കുന്നുണ്ട്. ഏറെ വിമര്‍ശിക്കപ്പെട്ട ബ്രിട്ടീഷ് ഭരണകാലത്തെ രാജ്യദ്രോഹ കുറ്റം സംബന്ധിച്ച നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. തെറ്റായ വാഗ്ദാനം നല്‍കി വിവാഹം കഴിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനം ലക്ഷ്യം വച്ചും, തടവുകാരുടെ എണ്ണം കുറച്ചുകൊണ്ടുവരുന്നതിനും ചില കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനവും ശിക്ഷയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൂന്നു മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണം പതിനാല് ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ മൂന്നു ദിവസത്തിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. കേസില്‍പ്പെട്ടവര്‍ രാജ്യത്തിനു പുറത്താണെങ്കില്‍ മൂന്നുമാസത്തിനകം കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ അവരുടെ അഭാവത്തില്‍ വിചാരണ നടത്താം. വിചാരണയ്‌ക്കും അപ്പീലിനും മൊഴികള്‍ രേഖപ്പെടുത്തുന്നതിനുമൊക്കെ സാങ്കേതിക വിദ്യ ഉപയോഗിക്കാം. കോടതി നടപടികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് അനുവദനീയമാണ്. പീഡന ഇരകളുടെ മൊഴി വീഡിയോ റോക്കോര്‍ഡിങ് വഴിയായിരിക്കും. ഇ-മെയിലുകള്‍, എസ്എംഎസുകള്‍, വാട്‌സാപ്പ് സന്ദേശങ്ങള്‍ എന്നിവ തെളിവായി സ്വീകരിക്കും. വധശിക്ഷയ്‌ക്ക് വിധിക്കപ്പെടുന്നവര്‍ ഗവര്‍ണര്‍ക്ക് 30 ദിവസത്തിനകവും, രാഷ്‌ട്രപതിക്ക് 90 ദിവസത്തിനകവും ദയാഹര്‍ജി നല്‍കണം. ഇപ്രകാരം കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതും വിചാരണ എളുപ്പമാക്കുന്നതും സുതാര്യത ഉറപ്പാക്കുന്നതുമായ നിരവധി മാറ്റങ്ങള്‍ പുതിയ നിയമങ്ങളിലുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ശിക്ഷാ നിയമങ്ങള്‍ പരിഷ്‌കരിച്ചതെന്ന് ബില്ല് അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുകയുണ്ടായി. കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും, മുത്തലാഖ് നിരോധിച്ചതും, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചതുമൊക്കെ ബിജെപി നല്‍കിയ വാഗ്ദാനങ്ങളാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമഭേദഗതിയും ഏകീകൃത സിവില്‍ കോഡുമൊക്കെ ഈ ദിശയില്‍ വരുംകാലങ്ങളില്‍ നിയമമാവുമെന്ന് കരുതാം. സ്ഥാപിതതാല്‍പ്പര്യക്കാരുടെ എതിര്‍പ്പുകള്‍ ഭയന്ന് രാഷ്‌ട്രത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിയമനിര്‍മാണങ്ങളില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ടുപോവില്ലെന്നാണ് ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത്. അടിമത്വത്തിന്റെ അവസാന കളങ്കവും കഴുകിക്കളയുകയെന്ന ലക്ഷ്യമാണ് മോദി സര്‍ക്കാര്‍ മുന്നില്‍വച്ചിട്ടുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അവരുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പല നിയമങ്ങള്‍ക്കും രൂപംനല്‍കിയത്. ഇതില്‍ പലതും ഭാരതീയ സംസ്‌കാരത്തിന്റെ അന്തഃസത്തയ്‌ക്കും നീതിബോധത്തിനും സാഹചര്യത്തിനും വിരുദ്ധമായിരുന്നു. പല ശിക്ഷാനിയമങ്ങളും ഭരണഘടന വകുപ്പുകള്‍ക്ക് തന്നെ എതിരായിരുന്നു. എന്നിട്ടും ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കാനും മാറ്റങ്ങള്‍ വരുത്താനും ഇതിനുമുന്‍പുള്ള സര്‍ക്കാരുകള്‍ തയ്യാറായില്ല. അധികാരത്തില്‍ തുടരുകയെന്നതു മാത്രമായിരുന്നു ലക്ഷ്യം. ഇക്കാര്യത്തില്‍ തങ്ങള്‍ വ്യത്യസ്തരാണെന്ന് ബിജെപി തെളിയിച്ചിരിക്കുകയാണ്. രാഷ്‌ട്രത്തിന്റെ താല്‍പ്പര്യവും ആത്മാഭിമാനവും സംരക്ഷിക്കാനുള്ള ഭരണഘടനാപരവും നിയമപരവും ഭരണപരവുമായ ദൗത്യത്തില്‍നിന്ന് പിന്നോട്ടുപോവില്ലെന്ന് മോദി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

 

Tags: PunishmentParliamentCriminal law system
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.