Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് പരമ്പര; നേട്ടം കാല്‍ നൂറ്റാണ്ടിന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 01:15 am IST
inCricket

ബാര്‍ബഡോസ്: കാല്‍ നൂറ്റാണ്ടിന്റെ ഇടവേളയ്‌ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ ഏകദിന പരമ്പര സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ വിരുന്നുകാരെ തോല്‍പ്പിച്ചത് നാല് വിക്കറ്റിന്. ഇതോടെ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി. ഇതിന് മുമ്പ് 1998ലാണ് വിന്‍ഡീസ് അവരുടെ നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര നേടിയിട്ടുള്ളത്.

മഴയുടെ ശക്തമായ ഇടപടെലുണ്ടായ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിര്‍ണയിക്കപ്പെട്ട ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് മറികടന്നു. ജയ, പരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ റൊമാരിയോ ഷെപ്പേര്‍ഡ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ടീമിന്റെ വിജയവും പരമ്പര നേട്ടവും ഉറപ്പാക്കിയത്.

മഴകാരണം വൈകി തുടങ്ങിയ മത്സരം 43 ഓവറായി വെട്ടിചുരുക്കാന്‍ തീരുമാനിച്ചു. ഇംഗ്ലണ്ട് ബാറ്റ് ചെയ്ത് തുടങ്ങിയ ശേഷം വീണ്ടും മഴയുടെ ശല്യം. സമയ നഷ്ടം കാരണം കളി പിന്നെയും 40 ഓവറാക്കി ചുരുക്കി. അര്‍ദ്ധസെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിന്റെയും(73 പന്തില്‍ 71) ലയാം ലിവിങ്സ്റ്റണിന്റെയും(56 പന്തില്‍ 45) മികവില്‍ ടീം കരീബിയന്‍ പടയ്‌ക്ക് മുന്നില്‍ വച്ചത് 210 റണ്‍സിന്റെ വിജയലക്ഷ്യം. ഇംഗ്ലണ്ടിനായി പത്താം വിക്കറ്റില്‍ ഗുസ് അറ്റ്കിന്‍സണും(20) മാത്ത്യു പോട്ട്‌സും(15) പുറത്താകാതെ കാഴ്‌ച്ചവച്ച തകര്‍പ്പന്‍ ബാറ്റിങ് ആണ് ടീമിനെ 200 കടത്തിയത്.

വിന്‍ഡീസ് നിരയില്‍ മാത്ത്യു ഫോര്‍ഡ് തുടക്കത്തിലേ ഏല്‍പ്പിച്ച പ്രഹരം ഇംഗ്ലണ്ട് ഇന്നിങ്‌സിനെ വല്ലാതെ ബാധിച്ചു. ആതിഥേയര്‍ക്കുവേണ്ടി അല്‍സാരി ജോസഫും മൂന്ന് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു. രണ്ട് വിക്കറ്റ് നേട്ടവുമായി റൊമാരിയോ ഷെപ്പേര്‍ഡ് പന്തുകൊണ്ടും മികവ് കാട്ടി.

വിന്‍ഡീസ് മറുപടി ബാറ്റിങ് തുടങ്ങിയെങ്കിലും മഴ ശല്യം വീണ്ടുമെത്തി. ഒടുവില്‍ രണ്ടാം ഇന്നിങ്‌സ് 34 ഓവര്‍ മതിയെന്ന് നിശ്ചയിച്ചു. ഡിഎല്‍എസ് പ്രകാരം വിന്‍ഡീസ് ലക്ഷ്യം 188 ആയിമാറി. അലിക്ക് അതനാസെയും(45) കീസി കാര്‍ട്ടിയും(50) മികവ് കാട്ടിയ വിന്‍ഡീസ് നിരയ്‌ക്കെതിരെ കരുത്തന്‍ ബൗളിങ്ങുമായി ഇംഗ്ലണ്ട് താരങ്ങളും തിരിച്ചടിച്ചു. വില്‍ ജാക്‌സിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ഇതില്‍ ശ്രദ്ധേയം. 23.2 ഓവറില്‍ വിന്‍ഡീസ് 122 റണ്‍സില്‍ നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലറും കൂട്ടരും വിജയതീരം കണ്ടു. അപ്പോഴാണ് ഏഴാമനായി റൊമാരിയോ ഷെപ്പേര്‍ഡിന്റെ വരവ്. തുടക്കം മുതലേ അടിച്ചു റണ്‍ കേറ്റി. താരത്തെ സാക്ഷിയാക്കി ഒരു വിക്കറ്റ് കൂടി ഇംഗ്ലണ്ട് വീഴ്‌ത്തി. പിന്നെ കണ്ടത് മാത്ത്യൂ ഫോര്‍ഡിനെ(13) കൂട്ടുപിടിച്ച് റൊമാരിയോ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതാണ്. 28 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം 41 റണ്‍സെടുത്തു. 31.4-ാം ഓവറില്‍ ആതിതേയര്‍ ലക്ഷ്യ(191)ത്തിലെത്തി.

Tags: cricketEnglandwest indies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.