Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘മാളികപ്പുറത്തെ പറ്റി പറയുമ്പോൾ ദുഖമുണ്ട് ; പിന്നിൽ എന്ത് നടന്നു എനിക്ക് അറിയില്ല ;അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വിഷമമുണ്ടാക്കി:എം.ജി ശ്രീകുമാർ

മാളികപ്പുറമെന്ന് പറയുമ്പോൾ എനിക്ക് ചെറിയ ഒരു വിഷമമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 07:07 pm IST
inEntertainment

‘ദീപരാധനയ്‌ക്ക് സോപാനത്തിലൊന്ന് തൊഴുത് മടങ്ങാൻ മോഹം. വാക്കിന് പൂവിറുത്ത് പാട്ടിൽ കോർത്തെടുത്ത് ചാർത്താനുള്ളിൽ മോഹം.ശരണം ശരണം ശരവണ സോദര ശരണം ശരണമപ്പാ.’ എന്ന വരികളിലൂടെ മലയാളികളെ മനസുകൊണ്ട് പതിനെട്ടാം പടി കയറ്റുന്ന ​അനു​ഗ്രഹീത ​ഗായകനാണ് എം.ജി ശ്രീകുമാർ. മലയാളികളെ പാട്ടിനെ സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയ ഗായകൻ ഒരു തികഞ്ഞ അയ്യപ്പ ഭക്തൻ കൂടിയാണ്. പല അവസരങ്ങളിൽ അ​ദ്ദേഹം അത് പറയുകയും മല ചവിട്ടി അയ്യപ്പ ദർശനം സാധിക്കുമ്പോഴെല്ലാം നടത്തിയിട്ടുള്ള വ്യക്തിയുമാണ് എം.ജി ശ്രീകുമാർ.

അദ്ദേഹം പുതിയതായി പങ്കുവെച്ച വീഡിയോയിൽ മാളികപ്പുറം സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മാളികപ്പുറം സിനിമയെ പറ്റി ഓർക്കുമ്പോഴെല്ലാം തനിക്ക് ഒരു ദുഖം തോന്നാറുണ്ടെന്നാണ് പുതിയ വീഡിയോയിൽ എംജി ശ്രീകുമാർ പറയുന്നത്. ‘പണ്ടൊക്കെ പുരാണ ചിത്രങ്ങൾക്ക് ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിൽ നിന്നും മാറ്റം വന്നു.’

‘പിന്നെ അടുത്തിടെ അങ്ങനെ വന്നൊരു ചിത്രം മാളികപ്പുറമായിരുന്നു. മാളികപ്പുറമെന്ന് പറയുമ്പോൾ എനിക്ക് ചെറിയ ഒരു വിഷമമുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല ഈ സിനിമ തുടങ്ങിയപ്പോൾ തന്നെ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അതിൽ ഒരുപാട്ട് എനിക്ക് പാടണമെന്ന്. കാരണം അയ്യപ്പന്റെ ചിത്രവും ആണല്ലോ. അല്ലാതെ എനിക്ക് സിനിമയിൽ അത്ര വലിയ രീതിയിൽ പാട്ട് പാടണം എന്ന ആഗ്രഹം ഒന്നും ഇപ്പോഴില്ല.’

‘കാരണം കിട്ടിയാൽ കിട്ടി എന്ന രീതിയാണ്. നമ്മൾ എത്രയോ പാട്ടുകൾ പാടിയിരിക്കുന്നു. എന്റെ തന്നെ ശിഷ്യനായ രഞ്ജിൻ രാജാണ് മാളികപ്പുറത്തിന്റെ മ്യൂസിക്ക് ഡയറക്ഷൻ നിർ‌വഹിച്ചിരിക്കുന്നത്. പുള്ളി ഐഡിയ സ്റ്റാർ സിംഗറിൽ ഉണ്ടായിരുന്നു. മൂന്നാല് റൗണ്ടുകൾ പുള്ളി വന്നിരുന്നു. പാസ് ഔട്ടായി. രഞ്ജിൻ രാജിന്റെ ആദ്യത്തെ ചിത്രത്തിൽ പാടിയത് ഞാനും സുജാതയുമായിരുന്നു.’

കാരണം അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഞങ്ങൾ പാടണമെന്നത്. മാളികപ്പുറം എന്ന സിനിമ വന്നപ്പോഴേക്കും അതിലേക്ക് എന്നെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിരുന്നു. ഞാൻ അന്ന് രാജാക്കാട് കള്ളിമാലി എന്ന സ്ഥലത്താണ്. അവിടെ ഉള്ളപ്പോഴാണ് ഈ കോൾ വരുന്നത് പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു വിളിച്ചത്. മാളികപ്പുറത്തിൽ ഒരു ഗാനമുണ്ടെന്നും പറഞ്ഞു.’

‘അടുത്ത ആഴ്ച റിലീസല്ലേയെന്ന് തിരിച്ച് ചോദിച്ചപ്പോൾ സാറിന്റെ ഒരു ഗാനം ഇല്ലാതെ എങ്ങനെയാണ് എന്നായിരുന്നു മറുപടി. ആരാണ് മ്യൂസിക്ക് ഡയറക്ഷനെന്ന് ചോദിച്ചപ്പോൾ രഞ്ജിൻ രാജാണെന്ന് പറഞ്ഞു. ഇതിനൊക്കെ മുമ്പെ ഈസ്റ്റ് കോസ്റ്റിന്റെ ഒരു പടത്തിൽ വിജയൻ ചേട്ടൻ എന്നെ വിളിച്ചിരുന്നു. വിളിച്ചിട്ട് പറഞ്ഞു രഞ്ജിൻ രാജാണ് ചെയ്യുന്നത് എന്നെ വിളിക്കും പാട്ട് അയച്ചും തരുമെന്നും പറഞ്ഞു.’

‘പക്ഷെ രഞ്ജിൻ എന്നെ വിളിച്ചും ഇല്ല പാട്ടും അയച്ചുതന്നതുമില്ല. മാളികപുറത്തിന്റെ കാര്യത്തിലും ഇതുപോലെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചപ്പോൾ മ്യൂസിക് ഡയറക്ടർ ഒന്ന് വിളിക്കാൻ ഞാൻ പറഞ്ഞിരുന്നു. അത് മറ്റൊന്നിനും വേണ്ടിയല്ല. നമുക്ക് പാട്ടിന്റെ റേഞ്ചും പിച്ചും ഒക്കെ മനസിലാക്കാൻ വേണ്ടിയാണ്.’

‘പണ്ടൊക്കെ ഉള്ളവർക്ക് ദാസേട്ടന്റെയും നമ്മുടെ ഒക്കെ റേഞ്ചോക്കെ അറിയാം എന്നാൽ പുതിയ ആളുകൾക്ക് അത് അറിയില്ല. അതുകൊണ്ടാണ് വിളിക്കാൻ പറഞ്ഞത്. എന്നാൽ പുള്ളി എന്നെ വിളിച്ചതുമില്ല. പിന്നെ ആ ഗാനം നടന്നതുമില്ല. എന്താണ് ഇതിനുപിന്നിലെന്ന് എനിക്ക് അറിയില്ലെന്നുമാണ്’, അനുഭവം പങ്കിട്ട് എം.ജി ശ്രീകുമാർ പറഞ്ഞത്. ഉണ്ണി മുകുന്ദനായിരുന്നു മാളികപ്പുറത്തിൽ പ്രധാന വേഷം ചെയ്തത്.

Tags: MalikappuramM.G Sreekumarunni mukundan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Entertainment

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

Entertainment

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

പുതിയ വാര്‍ത്തകള്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വിജയദശമി ആഘോഷ വേളയില്‍ പ്രാബല്യത്തില്‍,ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവ്

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.