Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ശ്രീകുമാരന്‍ തമ്പിയെ കരയിപ്പിച്ച ‘എഴുത്തച്ഛന്‍’; മാധവന്റെ മനസ്സിളക്കിയ ‘ജാനകി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 12:14 pm IST
inUS, Marukara

ഹൂസ്റ്റണ്‍: ആശയ വൈവിധ്യം, നൂതനമായ ആവിഷ്‌ക്കരണം, മികവാര്‍ന്ന അവതരണം…കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പ്രവാസി സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതായി.

സൂര്യ കൃഷ്ണമൂര്‍ത്തി അണിയിച്ചൊരുക്കിയ ‘ഗണേശം’ ആയിരുന്നു ആദ്യ പരിപാടി. രംഗവേദിയില്‍ മാന്ത്രിക സ്പര്‍ശത്താല്‍ അ്ത്ഭുതം സൃഷ്ടിക്കുന്ന സൂര്യകൃഷ്ണമൂര്‍ത്തിയുടെ പ്രതിഭയുടെ തിളക്കം ഒരിക്കല്‍ കൂടി കണ്ട പരിപാടി. മലയാളത്തിലെ മുഖ്യധാരാ നായികമാരായ ആശാ ശരത്, ലക്ഷ്മി ഗോപാലസ്വാമി, രചനാ നാരായണന്‍കുട്ടി തുടങ്ങിയ അതുല്യകലാകാരികള്‍ രംഗത്തെത്തിയ കലാശില്പം. മധു സമുദ്രയുടേയും സജീവ് സമുദ്രയുടേയും ദീപ സജീവിന്റേയും ചടുല നൃത്തത്തിനൊപ്പം സിയ ഉല്‍ഹഖിന്റേയും സിജുകുമാറിന്റേയും ധ്രുതതാള സംഗീതം. രൂപാ രവീന്ദ്രന്റെ കഥക് നടനം. ഗണപതിയ്‌ക്കുവെച്ച പരിപാടിയില്‍ പൂര്‍ണ്ണമായും ഗണപതി മയവും.

ശ്രീകുമാരന്‍ തമ്പിയുടെ തെരഞ്ഞെടുത്ത ഗാനങ്ങള്‍ ആലപിക്കുന്ന ‘ ശ്രീകുമാരം, മധുരം’ പരിപാടിയും അവതരണ മികവില്‍ കയ്യടി നേടി. അമേരിക്കയിലെ പാട്ടുകാര്‍ ഗാനം ആലപിക്കുന്നതിനു മുന്‍പ് ശ്രീകുമാരന്‍ തമ്പി ആ പാട്ടിന്റെ വഴി വിവരിച്ചു. പാട്ടാണോ വിവരണമാണോ ശ്രോദ്ധാക്കള്‍ക്ക് ഇഷ്ടമായത് എന്നതില്‍ മാത്രമാണ് സംശയം.

സി.രാധാകൃഷ്ണന്റെ നോവലിനെ അടിസ്ഥാനമാക്കി അവതരിപ്പിക്കപ്പെട്ട ‘എഴുത്തച്ഛന്‍’ നാടകമായിരുന്നു മറ്റൊരു ഗംഭീര പരിപാടി. ’60 ല്‍ അധികം സിനിമ സംവിധാനം ചെയ്ത തന്റെ കണ്ണുകളെ ഈറനണിയിച്ചു’ എന്ന്് നാടകം കണ്ടശേഷം ശ്രീകുമാരന്‍ തമ്പി സ്റ്റേജില്‍ കയറി പറഞ്ഞതിലുണ്ട് നാടകത്തിന്റെ മികവ്. ശബരിനാഥ് സംവിധാനം ചെയ്ത ചിലമ്പോലി എന്ന നാടകവും അവതരണ മികവ് പുലര്‍ത്തി. പഴയകാല സിനിമ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രായം ചെന്നവര്‍ അവതരിപ്പിച്ച് സ്‌കിറ്റ്, സുനീഷ് വരനാട് സംവിധാനം ചെയ്ത ‘പ്രൗഡം ഗംഭീരവും’ എന്നിവയും ഏറെ കയ്യടിവാങ്ങി.

രാധാമാധവുമായി ഹൂസ്റ്റണ്‍ നൂപരിയില്‍ നിന്നും കലാമണ്ഡലം ശ്രീദേവിയും മകള്‍ ഗീതുവും ഹരിവരാസത്തിന് നൃത്തചുവടുകള്‍ വെച്ച് ദിവ്യാ ഉണ്ണിയും അരങ്ങ് കൊഴുപ്പിച്ചു.
ഭാരത ചരിത്രത്തിലെ സ്ത്രീരത്‌നങ്ങളെ അവരുടെ വേഷവിധാനമായിരുന്ന സാരിയില്‍ അവതരിപ്പിച്ച നൂതന സംഗീത നൃത്ത ആവിഷ്‌ക്കാരം ‘ജാനകി’ ആയിരുന്നു ഏറെ തിളക്കമാര്‍ന്ന പരിപാടി. സ്തീ ശാക്തീകരണത്തിന്റെ സന്ദേശം പകര്‍ന്നാടിയ പരിപാടി. കൈതപ്രം എഴുതി ഈണം നല്‍കിയ ഗാനങ്ങള്‍ക്ക് ചുവടുവെച്ച് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ വേദിയിലെത്തി.

പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഡോ. ധനുഷ സന്യാല്‍ ചിട്ടപ്പെടുത്തിയ പരിപാടില്‍ 130 വനിതകള്‍ രംഗവേദിയിലെത്തിയപ്പോള്‍ അവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമയിലെ നായകനടന്‍ ആര്‍ മാധവന്റെ സാന്നിധ്യം താരപ്രഭ പരത്തി. തന്റെ മനസ്സിളക്കിയ പരിപാടിയായിരുന്നു ജാനകി എന്ന് മാധവന്‍ പറഞ്ഞപ്പോല്‍ സദസ്സ് എഴുന്നേറ്റ് കയ്യടിച്ചു. മേഖലാ അടിസ്ഥാനത്തില്‍ നടത്തിയ പരിപാടികളും ഒന്നിനു പുറകെ ഒന്നായി മികവ് പുലര്‍ത്തി.

Tags: khnaSreekumaran ThambiArt showSoorya krishnamoorthiGanesam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.