Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തെ സാമ്പത്തിക അരാജകത്വം: ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 10:26 pm IST
inKerala

കൊച്ചി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കുള്ള കാര്യകാരണങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഗവര്‍ണര്‍ തയാറാവണമെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തലവനാണ് ഗവര്‍ണര്‍. ഇവിടെ ഓരോ സര്‍ക്കാര്‍ ഉത്തരവും ഗവര്‍ണറുടെ ഉത്തരവായാണിറങ്ങുന്നത്. സംസ്ഥാനത്തെ സമ്പദ്ഘടനയ്‌ക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്വം ഗവര്‍ണര്‍ക്കുണ്ട്.

ഇന്നത്തെ അപകടകരമായ സ്ഥിതിയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്താണ് വേണ്ടതെന്നു പരിശോധിക്കണം. സംസ്ഥാനത്തിന് ഇപ്പോള്‍ വായ്‌പ എടുക്കാന്‍ പറ്റുന്നില്ല എന്ന് മാത്രമല്ല വായ്‌പ ചോദിച്ചാല്‍ കൊടുക്കാനും ആളില്ല. കേരളം ഇന്നത്തെ നിലയിലായതില്‍ ഇടത് മുന്നണിക്ക് മാത്രമല്ല യുഡിഎഫിനും വലിയ പങ്കുണ്ട്. കടം വാങ്ങി മുന്നോട്ട് പോകാനും കഴിയുന്നത്ര അഴിമതികള്‍ നടത്താനുമാണ് യുഡിഎഫും പരിശ്രമിച്ചത്.

അക്ഷരാര്‍ഥത്തില്‍ കടക്കെണിയിലാണ് കേരളം. സിഎജി ചൂണ്ടിക്കാട്ടിയത് നമ്മുടെ മുന്നിലുണ്ട്. അപ്രകാരം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും കേരളത്തിന്റെ കടം 4.08 ലക്ഷം കോടിയാവും. അടുത്തവര്‍ഷം അത് 4.52 ലക്ഷം കോടിയും. 2016- 17 ല്‍ അത് 1.86 ലക്ഷം കോടിയായിരുന്നു എന്ന് ഓര്‍മിക്കുമ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിക്കുന്നത്. ഇന്നിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചാല്‍ കടം കൊടുക്കാന്‍പോലും ആരും തയാറാവാത്ത സ്ഥിതി സംജാതമായിരിക്കുന്നു. അതിനിടയിലാണ് കടം വാങ്ങിയും ഉദ്യോഗസ്ഥരെക്കൊണ്ട് പണം പിരിപ്പിച്ചും വലിയ ധൂര്‍ത്തിന് കേരളം തയാറായത്.

കഴിഞ്ഞ കാലങ്ങളില്‍ പലപ്പോഴും വായ്‌പയെടുത്ത പണം നിര്‍ദിഷ്ട പദ്ധതികള്‍ക്കല്ല ചെലവിട്ടത് എന്നുള്ള ഗുരുതരമായ ആക്ഷേപം നമ്മുടെ മുന്നിലുണ്ട്. 2019- 20 സാമ്പത്തിക വര്‍ഷം വായ്‌പയായെടുത്ത 60,407 കോടി രൂപയില്‍ 14% ( 8,454 കോടി) മാത്രമാണ് പദ്ധതിക്കായി ചെലവിട്ടത്. അടുത്ത സാമ്പത്തിക വര്‍ഷം അത് 18% പിന്നെ 21%. ബാക്കിയുളള തുക എങ്ങനെ ചെലവിട്ടു എന്നത് അന്വേഷിക്കേണ്ടതുണ്ട്.

ഈ കണക്കുകള്‍ മുഴുവന്‍ ഗവര്‍ണറുടെ സമക്ഷമുണ്ട്. സിഎജി റിപ്പോര്‍ട്ട് അദ്ദേഹം കണ്ടതും അംഗീകരിച്ചതുമാണ്. അതുകൊണ്ടുതന്നെ എന്താണ് കേരളത്തിലെ സമ്പദ്ഘടനയില്‍ സംഭവിക്കുന്നത് എന്നത് പരിശോധിക്കാനുള്ള അധികാരവും ഉത്തരവാദിത്വംവും ഗവര്‍ണര്‍ക്കുണ്ട്.

കേന്ദ്ര പദ്ധതികള്‍ക്ക് ലഭിച്ച പണവും വകമാറ്റി ചെലവിടാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതാണ് ഇപ്പോള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പ്രശ്‌നമുണ്ടാവാനിടയായത്. അതിന്റെ പൂര്‍ണ കണക്ക് ഇനിയും കേരളം സമര്‍പ്പിച്ചിട്ടില്ലെന്നതാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന, ജലജീവന്‍ മിഷന്‍ , തൊഴിലുറപ്പ് പദ്ധതി അടക്കമുള്ളവയില്‍ ഇടയ്‌ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കേരളത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത കൊണ്ടുമാത്രമാണ്. ജിഎസ്ടി നഷ്ടപരിഹാരം കിട്ടിയില്ല എന്നും മറ്റുമുള്ള നിലനില്‍ക്കാത്ത ആരോപണങ്ങള്‍ കേരളത്തിന്റെ ധനമന്ത്രി ഉന്നയിക്കുന്നത് കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാവില്ല മറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന കണക്കുകൂട്ടലില്‍ ആയിരിക്കണം. അഞ്ചു വര്‍ഷത്തേക്കാണ് നഷ്ട പരിഹാരം നല്കാമെന്ന് കേന്ദ്രം ഏറ്റിരുന്നത്. കേന്ദ്രത്തിനെതിരെ വ്യാജ പ്രചാരണവും മറ്റും നടത്തുന്നതിന് പകരം, ധൈര്യമുണ്ടെങ്കില്‍, കേരളത്തിലെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം കേരള സര്‍ക്കാര്‍ എത്രയും വേഗം പുറത്തിറക്കട്ടെ.

ഈ പശ്ചാത്തലത്തില്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കും, അദ്ദേഹം അക്കാര്യം പരിശോധിക്കണം. കേരളത്തെ ഈ പേടിപ്പിക്കുന്ന ദുരവസ്ഥയില്‍ നിന്ന് കരകയറ്റാനുള്ള ഉദ്യമം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവണം, ബിജെപി ആവശ്യപ്പെട്ടു.

 

Tags: bjpkerala governorKerala GovernemntEconomic chaos
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.