Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരള സദസ്സ്: ഒരു കോടി അഞ്ച് ലക്ഷത്തിന്റെ ബസ് വാങ്ങിയത് ചെലവ് കുറയ്‌ക്കാന്‍, ആഢംബരമല്ലെന്ന് മന്ത്രി ആന്റണി രാജു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 02:23 pm IST
inKerala, Thiruvananthapuram, News

തിരുവനന്തപുരം : നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമായി ബസ് ഒരുക്കിയത് ചെലവ് കുറയ്‌ക്കല്‍ നടപടിയുടെ ഭാഗമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒരു കോടി അഞ്ച് ലക്ഷത്തിന്റെ വാഹനം എന്നൊക്കെ മാധ്യമങ്ങളില്‍ എഴുതിപിടിപ്പിച്ചത് അത്രയും ആഢംബരമല്ലെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ ഇത്രയും വലിയ തുകയില്‍ ബസ് വാങ്ങുന്നത് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം.

നവകേരള യാത്രയില്‍ മന്ത്രിമാര്‍ക്കായി 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്‌കോര്‍ട്ട് വാഹനങ്ങളും വേണ്ടി വരും. ഇതുകൂടാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒന്നര മാസത്തോളം എല്ലാവര്‍ക്കും സഞ്ചരിക്കുന്നതിനുള്ള ചെലവ് എത്രയായിരിക്കും ഇതെല്ലാം കുറയ്‌ക്കുന്നതിനായാണ് ബസ് വാങ്ങിയത്. ബെംഗളൂരുവില്‍നിന്ന് പുതിയ ബസ് വരുന്നുവെന്ന വാര്‍ത്ത ശരിയല്ല. ആ ബസില്‍ ടോയ്ലറ്റ് സൗകര്യമുണ്ട്. അതല്ലാതെ മാധ്യമങ്ങള്‍ പറയുന്ന വിധത്തില്‍ യാതൊരു ആര്‍ഭാഡവും ആ ബസിനുള്ളിലില്ല.

നിലവില്‍ 1.38 കോടി രൂപ വരെ വിലയുള്ള എട്ടു വോള്‍വോ ബസുകള്‍ കെഎസ്ആര്‍ടിസി ഓടിക്കുന്നുണ്ട്. ആ സര്‍വീസുകള്‍ ലാഭത്തിലുമാണ്. അതുകൊണ്ടുതന്നെ ബെന്‍സ് വണ്ടികള്‍ കെഎസ്ആര്‍ടിസി വാങ്ങുന്നത് പുതിയ സംഭവമല്ല. ഇതും ബെന്‍സ് വണ്ടി തന്നെയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന കെഎസ്ആര്‍ടിസിയുടെ പരിപാടിയാണ് ബജറ്റ് ടൂറിസം. അതില്‍ത്തന്നെ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ചു പോകാവുന്ന ടോയ്ലെറ്റ് സൗകര്യമുള്ള 25 സീറ്റ് വണ്ടികളുണ്ടോ എന്നുള്ള അന്വേഷണം പലതവണ വന്നിരുന്നു. അന്ന് നമുക്ക് കൊടുക്കാന്‍ അത്തരം വണ്ടികളുണ്ടായിരുന്നില്ല.

വിഎസ്എസ്സിക്ക് തമിഴ്‌നാട്ടിലേക്ക് അവരുടെ ശാസ്ത്രജ്ഞരെ കൊണ്ടുപോകാന്‍ നമ്മുടെ ഒരു വണ്ടി എന്നും ഓടുന്നുണ്ട്. അവരും ടോയ്ലെറ്റ് സൗകര്യമുള്ള കുറച്ചുകൂടി നല്ല ഒരു ബസ് കിട്ടുമോ എന്നു ചോദിച്ചിരുന്നു. അവര്‍ക്കും കൊടുക്കാന്‍ ബസുണ്ടായിരുന്നില്ല. അതുകൊണ്ട് ഇതു കഴിഞ്ഞാലും ഇത്തരം ആവശ്യങ്ങള്‍ക്കായി ഈ ബസ് നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കായി 75 കോടി രൂപ വകയിരുത്തിയിരുന്നു. അതില്‍ 50 കോടി രൂപയ്‌ക്ക് 131 സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് ടെന്‍ഡര്‍ നല്‍കി. ബാക്കി 25 കോടിക്ക് ഇതുപോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ബസുകള്‍ വേണമെന്നുള്ള രീതിയിലാണ് കെഎസ്ആര്‍ടിസി ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായത്തോടെ ഒരു ബസ് കൂടി കിട്ടുകയാണ്. നവകേരള സദസിനുശേഷം ഈ ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിച്ച് വിജയകരമെന്നു കണ്ടാല്‍ ഇത്തരം കൂടുതല്‍ ബസുകള്‍ ഇറക്കുന്ന കാര്യം കെഎസ്ആര്‍ടിസി ആലോചിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നവകേരള സദസ്സിനായി ബജറ്റില്‍ നീക്കിവച്ച തുകയ്‌ക്കു പുറമേ അധിക ഫണ്ടായാണ് ബസ് വാങ്ങിക്കാന്‍ പണം അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിനു ബാധകമല്ലെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ധനവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 5 ലക്ഷം രൂപയ്‌ക്കു മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. ഇതു മറികടക്കാനാണ് ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയത്. ബസിനായി 1.05 കോടി രൂപ വേണമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ സെപ്റ്റംബര്‍ 22 ന് സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. ഈ മാസം 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്സ്.

 

Tags: Kerala GovenmentcpmMinister Antony RajuNavakerala SadasNavakeralasadassunavakerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.