കൊല്‍ക്കത്ത: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വമ്പന്‍ സ്കോര്‍.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ടതോടെ തന്നെ പാകിസ്ഥാന്രെ സെമി പ്രതീക്ഷ അസ്തമിച്ചു.ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍മാരായ ഡേവിഡ് മാലനും ബയര്‍സ്റ്റോയും മികച്ച തുടക്കം ഇംഗ്ലീഷ് ടീമിന് നല്കി. മലന് 31 റണ്‍സും ബെയര്‍സ്റ്റോ 59 റണ്‍സും നേടി.
അതിനുശേഷം റൂട്ടും സ്റ്റോക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മികച്ച നിലയിലെത്തിച്ചു.സ്റ്റോക്ക്സ് 76 പന്തില്‍ 84 റണ്‍സ് നേടി.
റൂട്ട് 60 റണ്‍സെടുത്തു.ബ്രൂക്ക് 30 റണ്‍സും ബട്ലര് 27 റണ്‍സും നേടി.
പാകിസ്ഥാന് വേണ്ടി ഹാരിസ് റഹൂഫ് മൂന്ന് വിക്കറ്റും ഷഹീന് അഫ്രീദിയും മുഹമ്മദ് വാസിം ജൂനിയറും രണ്ടു വിക്കറ്റു വീതവുമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: