Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഹമാസിന്റെ പേക്കൂത്തും കേരള രാഷ്‌ട്രീയവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 04:59 am IST
inArticle

ഇസ്രയേലിന്റെ സകല നിരീക്ഷണ വേലികളെയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഒക്ടോബര്‍ ഏഴിന് പാലസ്തീന്‍ സായുധ സംഘമായ ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയത്. ഒരു മാസത്തിനകം ഏറ്റുമുട്ടലില്‍ പതിനായിരത്തിലധികം ജീവഹാനിയുണ്ടായി. വന്‍കിട കെട്ടിടങ്ങളെല്ലാം സിമന്റ് കൂനകളായി. ലോകത്തിലെ നാലാമത്തെ വലിയ സൈനികശക്തിയെന്ന് സ്വയം അവകാശപ്പെടുന്ന ഇസ്രയേലിനുനേരെ ആഞ്ഞടിച്ച ഹമാസ് ആരാണ്? എന്താണ് ഇവരുടെ ലക്ഷ്യങ്ങള്‍?

ഹര്‍ക്കത്തുല്‍ മുഖാവാമ അല്‍ ഇസ്ലാമിയ എന്നതിന്റെ ചുരുക്കമായ ഹമാസ് എന്ന വാക്കിന് ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്നു പറയാം. പാലസ്തീന്‍ പ്രദേശമായ, 365 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഗാസ മുനമ്പിന്റെ രാഷ്‌ട്രീയ അധികാരം കൈയാളുന്നത് ഹമാസാണ്. ഇസ്രയേല്‍ എന്ന രാജ്യത്തെ ഹമാസ് അംഗീകരിക്കുന്നില്ല. 1967ലെ അതിര്‍ത്തിപ്രകാരമുള്ള പാലസ്തീനെയാണ് ഇവര്‍ അംഗീകരിക്കുന്നത്. പാലസ്തീന്റെ പ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചെടുക്കുന്നതിനെതിരേ ആരംഭിച്ച ഒന്നാം ഇന്തിഫാദയ്‌ക്കു ശേഷമാണ് ഗാസയില്‍ ഹമാസ് രൂപം കൊള്ളുന്നത്. 1987ല്‍ ഷെയ്‌ക് അഹമ്മദ് യാസിന്റെയും കൂട്ടാളി അബ്ദുള്‍ അസിസ് അല്‍റാന്റിസിയുടെയും നേതൃത്വത്തിലാണ് ഹമാസ് സംഘടന സ്ഥാപിക്കപ്പെട്ടത്.

നിരവധി പ്രാദേശിക സഖ്യസംഘടനകളുടെ ഭാഗമാണ് ഹമാസ്. മിഡില്‍ ഈസ്റ്റിനോടും ഇസ്രയേലിനോടുമുള്ള യുഎസ് നയങ്ങളെ എതിര്‍ക്കുന്ന ലെബനനിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹിസ്ബുള്ള, ഇറാന്‍, സിറിയ രാജ്യങ്ങളും ഉള്‍പ്പെടുന്ന ഒരു പ്രാദേശിക സഖ്യത്തിന്റെ ഭാഗമാണിവര്‍. പാലസ്തീനിലെ രണ്ടാമത്തെ വലിയ സായുധ സംഘടനയായ ഇസ്ലാമിസ്റ്റ് ജിഹാദും ഇസ്രയേലിനെതിരേ പ്രവര്‍ത്തിക്കാനായി ഹമാസുമായി കൈകോര്‍ക്കാറുണ്ട്. ഗാസയിലെ വിവിധ സായുധ ഗ്രൂപ്പുകള്‍ക്കിടയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജോയിന്റ് ഓപ്പറേഷന്‍ റൂമിലെ സജീവസാന്നിധ്യമാണിവര്‍. ഹമാസിനെ തള്ളാതെ പാലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് പ്രസക്തിയില്ല. ലോകം അംഗീകരിക്കുന്ന സത്യമാണത്. എന്നാല്‍ കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്താണ്. നവംബര്‍ 7ന് ‘ദീപിക’ പറയുന്നത് നോക്കാം

നിങ്ങളെന്തുകൊണ്ടാണ് ലോകത്തു മറ്റെവിടെയും നടക്കുന്ന ക്രൂ രമായ മനുഷ്യാവകാശങ്ങള്‍ കാണാതിരിക്കുന്നത്? ഇസ്ലാമിസ്റ്റുകളുടെ വംശഹത്യക്ക് ഇരയാകുന്ന ക്രിസ്ത്യാനികളുടെ കാര്യം പോകട്ടെ, മധുരമനോജ്ഞമായ ചൈനയില്‍ നിരാലംബരായ ഉയിഗൂര്‍ മുസ്ലിംകള്‍ വംശഹത്യക്ക് ഇരയാകുന്നതു കാണുന്നില്ലേ? അവിടെ അവര്‍ കൊല്ലപ്പെടുന്നതും സ്ത്രീകള്‍ നിരന്തരം മാനഭംഗത്തിനിരയാകുന്നതും 10 ലക്ഷത്തോളം പേര്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയുന്നതും അറിഞ്ഞിട്ടും നിങ്ങളെന്താണ് ഒരൊറ്റ ഐക്യദാര്‍ഢ്യ റാലിയും പ്രഖ്യാപിക്കാത്തത്? നിങ്ങള്‍ മാത്രമല്ല, പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനോ ഓട്ടോമന്‍ സാമ്രാജ്യം പുനഃസ്ഥാപിക്കാന്‍ നടക്കുന്ന തുര്‍ക്കിയോപോലും എന്തുകൊണ്ട് ചൈനയെ എതിര്‍ക്കുന്നില്ല? എന്തൊരു രാഷ്‌ട്രീയമാണിത്? മ്യാന്‍മറില്‍ രണ്ടാംതരം പൗരത്വത്തിനുപോലും അര്‍ഹതയില്ലാത്ത രോഹിങ്ക്യന്‍ മുസ്ലിംകളില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങള്‍ അഭയാര്‍ഥികളായി. ഒരു ഐക്യദാര്‍ഢ്യവും നിങ്ങള്‍ പ്രകടിപ്പിച്ചു കണ്ടില്ല. അതിര്‍ത്തിരാജ്യമായ ബംഗ്ലാദേശ്, കുടിയേറ്റക്കാരും മുസ്ലിംകളുമായ രോഹിങ്ക്യകളെ കൊല്ലപ്പെടുമെന്നറിഞ്ഞിട്ടും മ്യാന്‍മറിലേക്കു തിരിച്ചുവിടുകയാണ്. ബംഗ്ലാദേശ് മാത്രമല്ല, അറബികള്‍ ഉള്‍പ്പെടെയുള്ള ഒരു മുസ്‌ലിം രാജ്യവും അവരെ സ്വീകരിക്കുന്നില്ല. ഇസ്രയേല്‍ ആക്രമണത്തി ല്‍ വലയുന്ന ഗാസ നിവാസികളെ ഈജിപ്തും ജോര്‍ദാനുമൊന്നും തങ്ങളുടെ രാജ്യത്തു കയറ്റാന്‍ സമ്മതിക്കാത്തതുപോലെ താലിബാ നെ ഭയന്നു പാക്കിസ്ഥാനില്‍ അഭയം തേടിയ ലക്ഷക്കണക്കിന് അ ഫ്ഗാന്‍ മുസ്ലിംകളോടു നാടുവിടാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതു കഴിഞ്ഞയാഴ്ചയാണ്. അഭയാര്‍ഥികളായി വന്ന് തങ്ങളുടെ രാജ്യ ത്ത് തീവ്രവാദവും സ്‌ഫോടനവും നടത്തുന്നവരെ പുറത്താക്കുന്നു എന്ന് തീവ്രവാദത്തിനു വളംവച്ചുകൊടുക്കുന്ന പാക്കിസ്ഥാനുപോലും പറയേണ്ടിവന്നു. അഫ്ഗാന്‍ മുസ്ലിംകളുടെ വീടുകള്‍ ബുള്‍ഡോസറിന് ഇടിച്ചുനിരത്തുകയായിരുന്നു. സിപിഎം എന്നല്ല, ഒരു മുസ്ലിം സംഘടനയും ഐക്യദാര്‍ഢ്യം നടത്തിയിട്ടില്ല.

യെമനില്‍ ഇറാന്റെ പിന്തുണയുള്ള ഹൂതികളും സര്‍ക്കാരുമായി നടത്തുന്ന യുദ്ധത്തില്‍ രണ്ടു ലക്ഷത്തിലേറെ ആളുകള്‍ കൊല്ലപ്പെ ട്ടു. എല്ലാവരും മുസ്ലിംകള്‍. അവിടെ ഇസ്രായേലല്ല, യമനും സൗദിയും ഇറാനുമാണ് കക്ഷികള്‍. അതുകൊണ്ട് കേരളത്തില്‍ ഒരു ഐക്യദാര്‍ഢ്യവും ഇല്ല. ഹൂതികള്‍ സൗദിയിലേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നത് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ നടത്താറുണ്ട്. ഇസ്രയേല്‍ നടത്തിയതുപോലുള്ള തിരിച്ചടിക്ക് സൗദി ഒരു നിമിഷം വൈകില്ല. പക്ഷേ, പ്രതിഷേധിക്കാന്‍ ആളില്ല. യെമനില്‍ ഭക്ഷണവും വെള്ളവുമില്ലാതെ 25 ലക്ഷത്തോളം ആളുകള്‍ നരകിക്കുകയാണെന്ന് യുഎന്‍ പറയുന്നു. കേരളത്തില്‍ ഒരു റാലിയുമില്ല. ഇറാനില്‍ സ്വാതന്ത്ര്യമില്ലാതെ നരകിക്കുന്നത് മുസ്ലിം സ്ത്രീകള്‍ തന്നെയാണ്. തലമുണ്ടിനിടയിലൂടെ മുടിയൊന്നു പുറത്തുകണ്ടാല്‍ അടികൊണ്ടു മരിക്കും. ഹിജാബ് തെറ്റായി ധരിച്ചതിന് ഇറാന്‍ പോലീസ് തല്ലിക്കൊന്ന മഹ അമിനിക്കുവേണ്ടിയോ അതിനെ തുടര്‍ന്നുള്ള സമരത്തില്‍ തൂക്കിലേറ്റപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത മുസ്ലിംകള്‍ക്കുവേണ്ടിയോ ഒരു വിപ്ലവപാര്‍ട്ടിയും ഐക്യദാര്‍ഢ്യ റാലികള്‍ സംഘടിപ്പിച്ചില്ല. അവര്‍ക്കൊക്കെ നിഷേധിച്ച മനുഷ്യാവകാശങ്ങള്‍ സിപിഎം പോലുള്ള പാര്‍ട്ടികള്‍ ഗാസയ്‌ക്കും ഹമാസിനും അനുവദിച്ചുകൊടുക്കുന്നത് മനുഷ്യത്വമല്ല, അവസരവാദ രാഷ്‌ട്രീയമാണ്. ലോകത്ത് ഒരു ഇസ്ലാമിക രാഷ്‌ട്രവും പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വച്ചു പൊറുപ്പിച്ചിട്ടില്ല. എന്നിട്ടും ഹമാസിനെ ആശ്ലേഷിക്കാന്‍ സിപിഎം ഇന്നു കാണിക്കുന്ന വെമ്പല്‍ വോട്ടുരാഷ്‌ട്രീയമായിരിക്കാം. പക്ഷേ, കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിനു വളമിട്ടവരുടെ പട്ടികയില്‍ സിപിഎമ്മിന്റെ പേര് ചരിത്രം ഒന്നാമതല്ലെങ്കില്‍ രണ്ടാമതായി എഴുതിച്ചേര്‍ക്കും.

ഈ ഐക്യദാര്‍ഢ്യം ഒളിച്ചോട്ടമാണ്. ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ലോകമെങ്ങുമുള്ള ഭീകരപ്രസ്ഥാനങ്ങളുണ്ട്. അവര്‍ക്കു സാമ്പത്തിക സഹായവും ആയുധങ്ങളും നല്‍കാന്‍ ഖത്തറും ഇറാനുമുള്‍പ്പെടെ നിരവധി രാജ്യങ്ങളുണ്ട്. കേരളത്തെ രക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. നിങ്ങളുടെ ആഘോഷങ്ങളും ആഡംബരങ്ങളും വോട്ടു നോക്കിയുള്ള ഐക്യദാര്‍ഢ്യങ്ങളും അവസാനിപ്പിച്ച്, മറ്റൊരിടത്തേക്കും പലായനം ചെയ്യാനാവാത്ത ഇവിടത്തെ മനുഷ്യരുടെ ദുരിതങ്ങള്‍ കാണൂ. അതിനു പരിഹാരമുണ്ടാക്കൂ. അതിനു 33,000ത്തിന്റെ കണ്ണടയൊന്നും വേണ്ട, ചുറ്റിനുമൊന്നു കണ്ണോടിച്ചാല്‍ മതി.

Tags: violenceKerala PoliticsHamasK KunhikannanPalestine solidarityK Kunjikannan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം
Kerala

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.