Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മനസില്‍ നോവുണ്ടാക്കുന്ന മാനസിക പീഡനങ്ങള്‍

അഡ്വ. ചാര്‍ളി പോള്‍byഅഡ്വ. ചാര്‍ളി പോള്‍
Nov 10, 2023, 05:01 am IST
inArticle

ചിറ്റാരിക്കാല്‍ കോട്ടമല എംജിഎംഎ യുപിസ്‌ക്കൂളിലെ പ്രഥമാധ്യാപിക കഴിഞ്ഞ ഒക്ടോബര്‍ 19ന് സ്‌ക്കൂള്‍ അസംബ്ലിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. നീട്ടി വളര്‍ത്തിയ മുടി മുറിക്കാന്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനാല്‍ പ്രഥമാധ്യാപിക നേരിട്ട് മുടി മുറിക്കുകയായിരുന്നു. ബാലാവകാശ നിയമം, പട്ടികജാതി, പട്ടികവര്‍ഗ്ഗ അതിക്രമ നിരോധനനിയമം എന്നിവ പ്രകാരം പ്രഥമാധ്യാപികയുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

മുടി മുറിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി പിന്നീട് സ്‌ക്കൂളില്‍ പോയിരുന്നില്ല. മുന്‍കാലങ്ങളില്‍ സ്‌ക്കൂള്‍ അസംബ്ലികളില്‍ ഇപ്രകാരം പലവിധ ശിക്ഷാവിധികള്‍ നടപ്പിലാക്കിയിരുന്നു. ഇത്തരം പ്രാകൃത ശിക്ഷാരീതികള്‍ ഒരുതരത്തിലും ഗുണം ചെയ്യില്ല എന്ന തിരിച്ചറിവില്‍ 2009ല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിലെ 17-ാം വകുപ്പു പ്രകാരം ശാരീരികശിക്ഷകളും മാനസിക പീഡനങ്ങളും നിരോധിച്ചിട്ടുള്ളതാണ്. 2002ല്‍ തന്നെ സുപ്രീം കോടതി സ്‌ക്കൂളുകളില്‍ അടിയും മറ്റ് ശിക്ഷാനടപടികളും നിരോധിക്കുകയും കുട്ടികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന സൗഹാര്‍ദ്ദപരമായ അന്തരീക്ഷം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ജൂണ്‍ 28ന് കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചൂരല്‍വടി പ്രയോഗം നിരോധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ പ്രത്യേക സര്‍ക്കുലറിലൂടെ 2016 നവംബര്‍ 19 മുതല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും ശാരീരിക-മാനസിക ശിക്ഷാനടപടികള്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ട്. കുറ്റക്കാരെ പരസ്യമായി അസംബ്ലിയില്‍വച്ച് മാപ്പ് പറയിപ്പിക്കുക, സഹപാഠികളുടെ മുന്നില്‍വച്ച് അധിക്ഷേപിക്കുക, സ്റ്റാഫ്‌റൂമില്‍ പരസ്യകുറ്റ വിചാരണ നടത്തുക തുടങ്ങിയ ശിക്ഷാനടപടികള്‍ വിലക്കിയിട്ടുമുണ്ട്. മാനസികപീഡനം മൂലം ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ഇപ്രകാരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ശാരീരിക പീഡനങ്ങളെക്കാള്‍ അപത്കരങ്ങളാണ് മാനസിക പീഡനങ്ങള്‍. പരസ്യമായ വഴക്ക് പറച്ചില്‍, കളിയാക്കല്‍, കുറ്റപ്പെടുത്തല്‍, താഴ്‌ത്തിക്കെട്ടല്‍, ഭീഷണിപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, പരിഹസിക്കല്‍, ശാപവാക്കുകള്‍ പറയല്‍, അവഗണിക്കല്‍, താരതമ്യം ചെയ്യല്‍, മുടി മുറിക്കല്‍ പോലെയുള്ള ശിക്ഷാനടപടികള്‍, സ്‌ക്കൂളില്‍നിന്ന് പുറത്താക്കല്‍, പൊക്കം, വണ്ണം, നിറം, ജാതി, മറ്റ് വ്യക്തിത്വ വൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടി അധിക്ഷേപിക്കല്‍ എന്നിവയെല്ലാം കുട്ടികളുടെ മനസ്സില്‍ വലിയ മുറിവു കള്‍ സൃഷ്ടിക്കും. അത് വ്യക്തിത്വവൈകല്യങ്ങള്‍ക്കിടവരുത്തും. ശരീരത്തിനേറ്റ മുറിവുകള്‍ ഒരുപക്ഷേ ഉണക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ മനസ്സിനേറ്റ മുറിവുകള്‍ ഉണക്കാന്‍ കഴിയില്ലെന്ന സത്യം മറക്കരുത്. മുറിവേല്‍പ്പിക്കുന്നവരില്‍നിന്നും കുട്ടികള്‍ അകലും. വേദനയുടെ തീവ്രത അനുസരിച്ച് അകല്‍ച്ച കൂടിയോ കുറഞ്ഞോ ഇരിക്കും. പലരും അന്തര്‍മുഖരാകും. കോപം, വെറുപ്പ്, പ്രതികാരചിന്ത എന്നിവ ഉടലെടുക്കും. ആത്മാഭിമാനത്തിന് ക്ഷതമേറ്റ ഇക്കൂട്ടര്‍ വിഷാദരോഗികളായി മാറിയേക്കാം. ക്ഷമയില്ലാത്തവരുടെ ആയുധമാണ് തല്ലി നേരെയാക്കലും തളര്‍ത്തി നേരെയാക്കലും. ഇത് കുട്ടികളുടെ മനസ്സില്‍ നോവുകള്‍ ഉണ്ടാക്കുകയും മനോവികാസത്തില്‍ താളപ്പിഴകള്‍ സൃഷ്ടിക്കുകയും ചെയ്യും.

റിയാലിറ്റി ഷോകളിലും മറ്റും പങ്കെടുത്ത കുട്ടികള്‍ക്ക് മാനസിക അധിക്ഷേപത്തെ തുടര്‍ന്ന് പാനിക് ഡിസോര്‍ഡര്‍, ഉത്കണ്ഠ ഉള്‍പ്പെടെയുള്ള മാനസികപ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ദീര്‍ഘകാല പരിചരണത്തെ തുടര്‍ന്നാണ് അവര്‍ സൗഖ്യത്തിലേക്ക് തിരിച്ചുവരിക. ചിലര്‍ അതോടെ ജീവിതത്തെ ഫലപ്രദമായി നേരിടാന്‍ കഴിയാതെ കൂമ്പടഞ്ഞുപോകാനിടയുണ്ട്. ശാരീരിക-മാനസിക പീഡനങ്ങള്‍ ഒരുതരത്തിലും കുട്ടികളെ വളര്‍ത്തുകയില്ല. ആളുകളുടെ മുന്നില്‍ തുറന്നുകാട്ടി നാണം കെടുത്തിയല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. സ്വകാര്യത മാനിക്കുന്നുവെന്ന വിശ്വാസമാണ് തിരുത്തലിന് കരുത്തേകുന്നതും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേള്‍ക്കാനുള്ള മനസ്സൊരുക്കുന്നതും. ചെയ്ത തെറ്റ് എന്താണെന്ന് ശാന്തമായി ബോധ്യപ്പെടുത്തി കുട്ടിയെ തിരുത്താന്‍ സഹായിക്കുകയാണ് വേണ്ടത്.

തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്ന് തോന്നുന്നത് എപ്പോഴാണോ അപ്പോള്‍ അധ്യാപകന്‍ വിദ്യാലയത്തിന്റെ പടിയിറങ്ങണം” എന്ന് പറഞ്ഞത് ഗുരു നിത്യചൈതന്യയതിയാണ്. സ്വന്തം കുട്ടിയായിരുന്നെങ്കില്‍ പ്രഥമാധ്യാപിക അസംബ്ലിയില്‍ വച്ച് മുടി മുറിക്കുമായിരുന്നോ?. വിദ്യാലയത്തിന്റെ പടിയിറങ്ങേണ്ടവരായി മാറാതിരിക്കുക. ഗുരുനിത്യചൈതന്യ യതിയുടെ ഗുരുവായ നടരാജഗുരു പറഞ്ഞു; ”ആജ്ഞാപിക്കുകയും അനുസരിക്കുകയും അരുത്, മനസ്സിലാക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്.” ഈ ഉപദേശം ശിക്ഷണശാസ്ത്രത്തില്‍ പ്രായോഗികമാക്കാവുന്നതാണ്.

Tags: schoolsMindMental tortures
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.