Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഏറ്റെടുക്കുക, നിളേ…

പ്രൊഫ. വി.ടി. രമbyപ്രൊഫ. വി.ടി. രമ
Nov 5, 2023, 06:11 pm IST
inLiterature

വെളുത്ത നിളാതീരം കാത്തിരിക്കയായ് നിന്നെ
വിളക്കും കൊളുത്തിയീ തുലാമാസപ്പാതിയില്‍
വിളര്‍ത്ത മണല്‍പ്പായില്‍ തണുക്കും മെയ് ചായവേ
കിളിര്‍ക്കും ചൂടില്‍പ്പൊതിഞ്ഞൊതുക്കീ, നെഞ്ചില്‍, തീരം.

അവിടെ കഴിഞ്ഞേക്കാമൊരു രാജര്‍ഷികാലം
അവിടെത്തീരും സത്യദര്‍ശനപ്പൊന്‍കാലങ്ങള്‍
ഹരി, രംഗമായ്‌ത്തന്നെ വന്നവന്‍, തരംഗമായ്
ചിരി, സംസ്‌കാരത്തിന്റെ ചിരിയോടൊപ്പം ചേര്‍ത്തോന്‍.

അകതാരിരുട്ടിന്റെയറയായ് മാറും നാട്ടിന്‍
മുഖമണ്ഡപത്തിനും സൂര്യോദയേകിയോന്‍
പിറനാടിനായ് ജീവദളമേകിയോന്‍, തന്റെ
ചിരകാമനയായി നേരുതേടിയോന്‍, സ്വന്തം
പിറവിക്കുടലേകുമമ്മയായ്‌ക്കണ്ടാ, നാട്ടിന്‍
കരള്‍, തന്‍കരളാക്കി പോറ്റിയോന്‍ മഹായോഗി.

പല ഭാഷയില്‍ കയ്യിലമ്മാനമാടും വാക്കിന്‍
പൊലിയായി വരികളും അറിവും നിറച്ചവന്‍
പുതുവാക്കുകളാക്കിയാര്‍ഷമാം സത്യങ്ങളെ
പ്പുതു കൗതുകങ്ങള്‍ക്കായ് ഇലയില്‍ വിളമ്പിയോന്‍

ഒരുവാ,ക്കൊരു നോക്കില്‍ച്ചുരക്കും വാത്സല്യത്തില്‍
കരുണാന്ധ്യത്തിന്നിനിപ്പേകിയോന്‍, ഹരിയായി
ഹ്ഹരിച്ചൂ മനസ്സേറെപ്പേരുടെ, യേറെച്ചിത്തം
നിറച്ചൂ ഹരിശ്രീയാല്‍ ശ്രീവായ്‌ക്കുമെളിമയാല്‍.

വഴിയെത്ര പോയാലും ദിനമെത്ര പോയാലും
വഴിയില്‍ കണ്ടാല്‍ തീര്‍ത്തുമോര്‍ത്തെടുപ്പവന്‍ ഭവാന്‍.
ഒരു രത്‌നാകരം, ചിന്നുമൊരുവെന്‍നിലാവല,
ഒരു താത്വിക ജ്വാലാമുഖിയായ് നടന്നവന്‍.

അവനെക്കാത്തിട്ടല്ലീ കണ്‍നനവുമായി തീരം-
തഴുകും നിളാക്കുളിരോളങ്ങള്‍ കൈ നീട്ടുന്നൂ
അറിവേന്‍ നിളേ, നീയെന്നറിവിന്‍പുരാന്മാരെ
ക്കുറെയേറെ നെഞ്ചേറ്റിട്ടുണ്ടു നിന്‍ വഴികളില്‍?

അറിഞ്ഞു നില്‍ക്കുന്നിതാ ‘ഹരിയേട്ടനെ’, സ്വന്തം
വിരിമാറില്‍ നീ നിളേ, ചേര്‍ക്കുകീയഗ്‌നിക്കൊപ്പം
മൃണ്മയ ശരീരത്തിന്‍ നിര്‍മ്മല വിഭൂതിയായ്
ചിന്മയീ, നിന്നില്‍ച്ചേര്‍ന്നു പടിയാറുതാണ്ടട്ടെ…
അറിവേന്‍ നിളേ, സ്വീയമാതൃഭാവത്തോടിന്നു
നിറവാമിവനെയും ഏറ്റെടുക്കും നീ ചേലില്‍.

Tags: R HariMalayalam LiteratureMalayalam Poem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.