ഗുളികൻ തെയ്യത്തിൻറെ മുഖം മൂടിയണിഞ്ഞ് ദേവനന്ദ; തരംഗമായി ‘ഗൂ’ പോസ്റ്റർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗുളികൻ തെയ്യത്തിൻറെ മുഖം മൂടിയണിഞ്ഞ്, മുടിയഴച്ചിട്ട്, കുട്ടിയുടുപ്പുമിട്ട് ദേവനന്ദ.  മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന ഫാൻറസി ഹൊറർ ചിത്രത്തിൻറേതായെത്തിയിരിക്കുന്ന സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

നവാഗതനായ മനു രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനുപിന്നാലെ ഇപ്പോൾ ഈ പോസ്റ്ററും തരംഗമായിരിക്കുകയാണ്. സൂപ്പർ ഹിറ്റ് ചിത്രം ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തങ്ങളുടെ തറവാട്ടിൽ അവധിക്കാലം ആഘോഷമാക്കാനായി അച്ഛനും അമ്മയ്‌ക്കും ഒപ്പമെത്തുന്ന മിന്ന എന്ന കുട്ടിക്കും സമപ്രായക്കാരായ മറ്റ് കുട്ടികൾക്കും നേരിടേണ്ടി വരുന്ന അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ മിന്നയായാണ് ദേവനന്ദ എത്തുന്നത്.  നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്.

Recent Posts