Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവഗൗഡയുടെ വെളിപ്പെടുത്തല്‍: സിപിഎമ്മിനും ജെഡിഎസ് സംസ്ഥാന നേതൃത്വത്തിനും തലവേദന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 11:07 pm IST
inKerala

തിരുവനന്തപുരം: കര്‍ണാടകയില്‍ എന്‍ഡിഎയ്‌ക്കൊപ്പം ജെഡിഎസ് നില്‍ക്കുമെന്ന അഖിലേന്ത്യാ പ്രസിഡന്റ് ദേവഗൗഢയുടെ പ്രഖ്യാപനത്തില്‍ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് ജെഡിഎസ് സംസ്ഥാന ഘടകം. കേരളത്തില്‍ ജെഡിഎസിനെ എല്‍ഡിഎഫിനൊപ്പം നിര്‍ത്തിയതിന് പിണറായി വിജയന്റെ മഹാമനസ്‌കതയ്‌ക്ക് നന്ദിയുണ്ടെന്നും പ്രശംസിക്കേണ്ടതുണ്ടെന്നും ജനതാദള്‍ അഖിലേന്ത്യാ പ്രസിഡന്റ് ദേവഗൗഢയുടെ മകന്‍ കുമാരസ്വാമി കൂടി പറഞ്ഞതോടെ സിപിഎം നേതൃത്വം വീണ്ടും വെട്ടിലായി.
കേരളത്തില്‍ ജനതാദള്‍ എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്ന് പിണറായി വിജയനുമായി സംസാരിച്ചിരുന്നു എന്ന് ദേവഗൗഢയുടെ പ്രസ്താവന വാസ്തവവിരുദ്ധവും തികഞ്ഞ അസംബന്ധവുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിണറായി വിജയന് കുമാരസ്വാമി നന്ദി അറിയിച്ചതോടെ പിണറായിയുടെ മറുപടി കളവാണെന്ന് വ്യക്തമാകുന്നു.

മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെ ജെഡിഎസിന്റെ നിലപാട് എല്‍ഡിഎഫില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കും. ഇതോടെ ജെഡിഎസിനെ തള്ളണോ കൊള്ളണോ എന്ന ആശയക്കുഴപ്പത്തിലാണ് പിണറായി വിജയന്‍. കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇന്‍ഡി സഖ്യത്തെ ചൂണ്ടിക്കാട്ടി കുമാരസ്വാമി പ്രതികരിച്ചു. ഇതും സിപിഎമ്മിനെ വെട്ടിലാക്കി. ഇതോടെ ജെഡിഎസിന്റെ നിലപാട് വ്യക്തമാക്കാന്‍ സിപിഎം അന്ത്യശാസനം നല്കിയിട്ടുണ്ട്.
ജെഡിഎസിന്റെ കര്‍ണാടക ഘടകമാണ് എന്‍ഡിഎയ്‌ക്ക് ഒപ്പം നില്‍ക്കുന്നതെന്നാണ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും എംഎല്‍എ മാത്യു ടി. തോമസും വ്യക്തമാക്കുന്നത്. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ഇരുവര്‍ക്കും പെട്ടെന്ന് കേന്ദ്ര നേതൃത്വത്തില്‍ നിന്നും വിട്ടു പോകാനാകില്ല. അതിനാല്‍ ദേവഗൗഡയുമായി എതിര്‍പ്പുള്ള പാര്‍ട്ടിയിലെ വിമതരെ കൂടെ കൂട്ടി നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.

ഇതിനിടെ സംസ്ഥാന ജെഡിഎസില്‍ വിള്ളല്‍ ഉണ്ടാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് നേതൃത്വം. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിനെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. മന്ത്രിസഭാ രൂപികരണ സമയത്ത് മന്ത്രി കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും തമ്മില്‍ ഇടഞ്ഞു നിന്നെങ്കിലും പിണറായിയുടെ വിരട്ടലില്‍ ഒന്നിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നീലലോഹിതദാസന്‍ നാടാര്‍ പലകുറി ശ്രമിച്ചെങ്കിലും നടന്നില്ല.
ജോസ് തെറ്റയില്‍ ദേവഗൗഢയുമായി അടുത്ത ബന്ധം പുര്‍ത്തുന്നുണ്ട്. അതിനാല്‍ സംസ്ഥാനത്ത് പാര്‍ട്ടി പിളരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം പറഞ്ഞ് പ്രവര്‍ത്തകരെ പിടിച്ചു നിര്‍ത്താമെങ്കിലും മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിലപാടുകളില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. കെഎസ്ഇബിയില്‍ സിഐടിയു യൂണിയന്റെ താളത്തിനൊത്ത് മന്ത്രി പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി.

Tags: cpmDeve GowdaJDS state leadershiprevelation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.