Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഔദ്യോഗിക പ്രഖ്യാപനം: ലാ 28ല്‍ ക്രിക്കറ്റും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2023, 12:55 am IST
inCricket, Sports

2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ക്രിക്കറ്റിനൊപ്പം
സ്‌ക്വാഷ്, ബേസ് ബോള്‍, ലക്രോസ്(സിക്‌സസ്),
ഫ്ലാഗ് ഫുട്‌ബോള്‍ എന്നിവയും ഉള്‍പ്പെടുത്തി

ന്യൂദല്‍ഹി: ക്രിക്കറ്റും സ്‌ക്വാഷും ഉള്‍പ്പെടെ അഞ്ച് കായിക ഇനങ്ങള്‍ കൂടി ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിന് ആന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐ ഒ സി) അംഗീകാരം നല്‍കി. 2028ല്‍ അമേരിക്ക ആതിഥേയരാകുന്ന ഒളിംപിക്‌സിന്റെ 108-ാം പിതിപ്പില്‍ ക്രിക്കറ്റ് ഉണ്ടായിരിക്കും. മുംബൈയില്‍ നടന്നുവരുന്ന 141-ാം ഐഒസി യോഗത്തില്‍ ഇന്നലെയാണ് തീരുമാനം തീര്‍ച്ചപ്പെടുത്തിയത്.

വോട്ടെടുപ്പിനിടാതെ ഐകകണ്‌ഠേനയാണ് അഞ്ച് മത്സരങ്ങളും ഉള്‍പ്പെടുത്താനുള്ള അംഗീകാരം നല്‍കിയത്. ആറ് ടീമുകള്‍ വീതമുള്ള പുരുഷ വനിതാ വിഭാഗങ്ങളിലായി ട്വന്റി20 ഫോര്‍മാറ്റിലായിരിക്കും മത്സരം സംഘടിപ്പിക്കുക. 2028ല്‍ ലോസ് ആഞ്ചലസ് നഗരം ആണ് വേദി.

ക്രിക്കറ്റിനും സ്‌ക്വാഷിനും പുറമെ ബേസ്‌ബോള്‍, ലക്രോസ്(സിക്‌സസ്), ഫ്ലാഗ് ഫുട്‌ബോള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്ന അഞ്ച് മത്സര ഇനങ്ങള്‍. ക്രിക്കറ്റിന്റെ ട്വന്റി20 ഫോര്‍മാറ്റായിരിക്കും ഒളിംപിക്‌സിലുണ്ടായിരിക്കുക. ഇതിന് മുമ്പ് 1900ലെ പാരിസ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരുന്നു. അതിന് ശേഷം പിന്നീട് ഇതുവരെ ക്രിക്കറ്റ് ഒളിംപിക്‌സിന്റെ ഭാഗമാക്കിയിരുന്നില്ല.

ഐഒസി തീരുമാനത്തില്‍ നന്ദി അറിയിക്കുന്നതായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ ഗ്രെഗ്ഗ് ബാര്‍ക്ലേ അറിയിച്ചു. ലോകം ശ്രദ്ധിക്കുന്ന കായിക മാമാങ്കവേദിയില്‍ ക്രിക്കറ്റും കൂടി ഉള്‍പ്പെടാനിടയായാല്‍ അതിന് കൂടുതല്‍ രാജ്യങ്ങളിലെ ആളുകള്‍ ശ്രദ്ധിക്കുമെന്നും അത് ക്രിക്കറ്റിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ലോസ് ആഞ്ചലസ് ഒളിംപിക്‌സ് കൊണ്ട് മാത്രം ക്രിക്കറ്റ് ഒളിംപികിസന്റെ ഭാഗമാക്കാതെ ദീര്‍ഘകാലം ക്രിക്കറ്റ് ഒളിംപിക്‌സിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആദ്യ സ്വര്‍ണം നേടിയത് ബ്രിട്ടന്‍
1900ലെ പാരിസ് ഒളിംപിക്‌സില്‍ മാത്രമാണ് ക്രിക്കറ്റ് ഇതിന് മുമ്പ് ഉള്‍പ്പെടുത്തിയത്. ഒളിംപിക്‌സിന്റെ രണ്ടാം പതിപ്പായിരുന്നു അത്. അന്ന് ഒരേയൊരു മത്സരമാണ് നടന്നത്. ബ്രിട്ടനും ഫ്രാന്‍സും ടെസ്റ്റ് ഫോര്‍മാറ്റില്‍ രണ്ട് ദിന മത്സരമാണ് സംഘടിപ്പിച്ചത്. മത്സരത്തില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനെ 158 റണ്‍സിന് പരാജയപ്പെടുത്തി സ്വര്‍ണം നേടി. ആതിഥേയരായ ഫ്രാന്‍സ് വെള്ളിയും.

താരങ്ങളുടെ പ്രതികരണങ്ങള്‍…

നീരജ് ചോപ്ര
(ജാവലിന്‍ ത്രോ താരം, ഒളിംപിക്‌സ് സ്വര്‍ണ ജേതാവ്)

വളരെ വലിയൊരു വാര്‍ത്തയാണിത്. നമുക്ക് ശക്തമായൊരു ക്രിക്കറ്റ് ടീമാണുള്ളത്. വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയിരിക്കുന്ന ക്രിക്കറ്റിന് ലാ28 ഒളിംപിക്‌സോടെ ലോകത്താകമാനം വലിയ വേരോട്ടമുണ്ടാക്കാന്‍ അവസരമൊരുങ്ങുന്നും നീരജ് ചോപ്ര പറഞ്ഞു.

പി.ആര്‍. ശ്രീജേഷ്
(ഭാരത ഹോക്കി ടീം ഗോള്‍കീപ്പര്‍, മലയാളി ഒളിംപിക് മെഡല്‍ ജേതാവ്)

പുതിയ തീരുമാനത്തിലൂടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് കായിക താരങ്ങളുടെ ജീവിതം കണ്ടറിയാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നതെന്ന് പി.ആര്‍. ശ്രീജേഷ്. കളിയുടെ ഭാഗമായി മിക്കപ്പോഴും പോഷ് യാത്രകളിലും മറ്റും ഏര്‍പ്പെടുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒളിംപിക് ഗ്രാമങ്ങളില്‍ കായിക താരങ്ങളുടെ ജീവിതം നേരില്‍ കണ്ടറിയാനുള്ള അവസരമാണ് ഇതുഴി സാധ്യമാകുകയെന്നും ശ്രീജേഷ് പ്രതികരിച്ചു.

ജൂലന്‍ ഗോസ്വാമി
(ഭാരത വനിതാ ക്രിക്കറ്റ് പേസ് ബോളര്‍)

നിലവില്‍ ക്രിക്കറ്റര്‍മാര്‍ ലോകകപ്പ് ആണ് ഏറ്റവും വലിയ മത്സരമായി കാണുന്നത്. ഇനി ഒളിംപിക്‌സിന് വേണ്ടിയും ഒരുങ്ങിത്തുടങ്ങാം. ലാ28ല്‍ ഭാരതത്തിന് വേണ്ടി പുരുഷ, വനിതാ ടീമുകള്‍ അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹര്‍മന്‍പ്രീത് കൗര്‍
(ഭാരത വനിതാ ക്രിക്കറ്റ് ടീം നായിക)

ക്രിക്കറ്റര്‍മാരും ഒളിംപിക്‌സിന്റെ ഭാഗമാകുന്നത് വലിയ അല്‍ഭുതത്തോടെയാണ് ഏറ്റെടുക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ നമ്മളെങ്ങനെയാണോ പൊരുതി നേടിയത്. അതേ പ്രകടനമികവ് ലാ28ലും ആവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

Tags: cricketOlympics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.