Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചാത്തന്നൂര്‍ ചിറക്കരയില്‍ സിപിഎം-സിപിഐ പോരില്‍ ഉലഞ്ഞ് ഇടതുമുന്നണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 09:49 pm IST
inKerala, Kollam

ചാത്തന്നൂര്‍: സിപിഎം-സിപിഐ കടുത്ത പോരിനു പുറമെ ഇരുപാര്‍ട്ടികള്‍ക്കുള്ളിലെ വിഭാഗീതയതയും നേതൃത്വത്തിന് വെല്ലുവിളിയായിരിക്കുകയാണ്. സിപിഐക്കുള്ളില്‍ ജി.എസ്. ജയലാല്‍ എംഎല്‍എയും എംഎല്‍എ വിരുദ്ധ ചേരിയും പരസ്പരം കൊമ്പ് കോര്‍ക്കുന്നു.

ഇടത് മുന്നണി ഭരിക്കുന്ന സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന കൊയ്‌ത്തുത്സവത്തില്‍ നാട്ടുകാരനായ എംഎല്‍എയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സിപിഐയും കോണ്‍ഗ്രസ് പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം വിമതരും ചടങ്ങ് ബഹിഷ്‌കരിച്ചു.

അതേസമയം, ചടങ്ങില്‍ പങ്കെടുക്കാതിരുന്നതോടെ ചിറക്കരയിലെ സിപിഐ-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വന്നിരിക്കുകയാണെന്ന് സിപിഎം ആരോപിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടപ്പാക്കുന്ന ചിറക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ പരിപാടിയില്‍ സിപിഐക്കാരിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് പങ്കെടുക്കാതിരുന്നതും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

ചിറക്കരയിലെ കാര്‍ഷികോത്സവം അട്ടിമറിക്കാന്‍ ജയലാല്‍ എംഎല്‍എ ശ്രമിച്ചെന്ന ആരോപ
ണവുമായി കര്‍ഷകകൂട്ടായ്‌മയും നാട്ടുകാരും രംഗതെത്തിയതോടെ സിപിഐ പരസ്യപ്രതികരണം നടത്തി. ഇതോടെ ചിറക്കരയില്‍ നാട്ടുകാരും ജയലാലിനെതിരെ തിരിഞ്ഞു.

സിപിഎം-സിപിഐ തര്‍ക്കം പരസ്യമായ വിഴുപ്പലക്കിലെത്തിയതോടെ ചിറക്കരയില്‍ ഇടതുമുന്നണിയില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന
പദ്ധതിയില്‍ നിന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാറി നിന്നത് ന്യായീകരിക്കാനാകില്ലെന്ന് സിപിഎം നേതൃത്വം പറയുന്നു. ഇതിനെതിരെ ഇടതുമുന്നണി ജില്ലാ നേതൃത്വത്തിന് പരാതി നല്കുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി.

സിപിഎം പ്രതിസന്ധിയില്‍

ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം വിമത സ്ഥാനാര്‍ഥിയുടെ വിജയത്തോടെ ചേരി തിരിഞ്ഞ സിപിഎമ്മിലെ ഒരു വിഭാഗം വിമത പഞ്ചായത്ത് പ്രസിഡന്റിന്റെ ഒപ്പം ഉറച്ചു നില്‍ക്കുന്നതോടെ സിപിഎം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

നടപടികള്‍ ഉണ്ടായാല്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയുമായി ഒരു വലിയ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ലോക്കല്‍ കമ്മിറ്റിയില്‍ പോലും അംഗങ്ങള്‍ ചേരിതിരിഞ്ഞതോടെ ആര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ആശങ്കയിലാണ് സിപിഎം ഏരിയ, ജില്ലാ നേതൃത്വം.
ഏരിയ, ജില്ലാ സെക്രട്ടറിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സിപിഎം നേതൃത്വത്തിന് കഴിയാതെ പോകുകയാണ്. വിമത പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഒരു പ്രസ്താവന പോലും ഇറക്കാന്‍ സിപിഎം നേതൃത്വത്തിനാകാത്തതിലും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

വിമതരോടൊപ്പം സിപിഐ

പഞ്ചായത്തില്‍ സിപിഐയുടെ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ സിപിഎം വിമതരുമായി സഹകരിക്കുന്നത് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സിപിഎം വിമതയായി മത്സരിച്ചു വിജയിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ബഹീഷ്‌കരിക്കണമെന്ന് ഇടതുമുന്നണി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, സിപിഐ അംഗങ്ങളുടെ വാര്‍ഡുകളില്‍ നടക്കുന്ന പരിപാടികളില്‍ പഞ്ചായത്ത് പ്രസിഡന്റിനെ പങ്കെടുപ്പിക്കുന്നു.

എംഎല്‍എ ശൈലി മാറ്റണം

ചാത്തന്നൂര്‍: ജി.എസ്. ജയലാല്‍ എംഎല്‍എ പ്രവര്‍ത്തന ശൈലിമാറ്റാന്‍ തയ്യാറാകണമെനന്നാണ് സിപിഎമ്മുകാരുടെ ആവശ്യം. ഇടതുമുന്നണി ഭരിക്കുന്ന ചിറക്കര സര്‍വീസ് സഹകരണ ബാങ്കിനെതിരെയും ബാങ്ക് നടത്തുന്ന കാര്‍ഷിക പദ്ധതികളെയും കോണ്‍ഗ്രസുമായി ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം ചിറക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ചിറക്കരയില്‍ നടന്ന കാര്‍ഷികോത്സവവും മരമടി മഹോത്സവവും സിപിഐയും കോണ്‍ഗ്രസും ബഹീഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയലാലിനെതിരെ സിപിഎം നേതാക്കള്‍
രംഗതെത്തിയത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും കരുതലും ജനങ്ങളിലെത്തിക്കുന്നതിന് എംഎല്‍എയുടെ നിലപാടുകള്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ചിറക്കര പഞ്ചായത്തിലെ കുടിവെള്ള കുടിവെളള ദൗര്‍ലഭ്യം എംഎല്‍എയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും സിപിഎം നേതാക്കള്‍ ആരോപിക്കുന്നു.

Tags: CPM-CPI battlecpmcpiChathannoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.