Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നിറഞ്ഞ ലോകം ആര്‍ക്കും ഗുണം ചെയ്യില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി

വിഭജിക്കപ്പെട്ട ലോകത്തിന് അതിന്റെ മുമ്പിലുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 07:05 pm IST
inIndia

ന്യൂദല്‍ഹി: സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും നിറഞ്ഞ ലോകം ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഇത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സമയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂദല്‍ഹിയിലെ യശോഭൂമിയില്‍ ഒമ്പതാമത് ജി 20 പാര്‍ലമെന്ററി സ്പീക്കര്‍മാരുടെ ഉച്ചകോടി (പി 20) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിഭജിക്കപ്പെട്ട ലോകത്തിന് അതിന്റെ മുമ്പിലുള്ള വെല്ലുവിളികള്‍ക്ക് പരിഹാരം നല്‍കാന്‍ കഴിയില്ല. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനുമായി ഒരുമിച്ച് മുന്നേറേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി അത് എവിടെയും ഏത് രൂപത്തിലും ഏത് കാരണത്താലും കൊണ്ടാണെങ്കിലും മനുഷ്യത്വത്തിന് എതിരാണെന്ന് മോദി പറഞ്ഞു. 2001ല്‍ പാര്‍ലമെന്റ് മന്ദിരത്തിനു നേരെയുണ്ടായ ഭീകരാക്രമണവും അദ്ദേഹം അനുസ്മരിച്ചു.

ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് അടിവരയിട്ട്, ജനാധിപത്യ സ്ഥാപനങ്ങളുടെ സമ്പന്നമായ ചരിത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടത്തുക മാത്രമല്ല, അതിലെ ജനങ്ങളുടെ പങ്കാളിത്തം തുടര്‍ച്ചയായി വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് ഏറ്റവും വലിയ ഉത്സവമായാണ് കണക്കാക്കപ്പെടുന്നതെന്നും സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ 17 പൊതുതെരഞ്ഞെടുപ്പുകളും 300-ലധികം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും കണ്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. 600 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ പങ്കെടുത്ത മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വോട്ടെടുപ്പ് പ്രക്രിയയാണ് 2019 ലെ പൊതുതെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയെ രാജ്യം ആധുനികമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള സര്‍ക്കാരിന്റെ സമീപകാല തീരുമാനം രാജ്യത്തെ പാര്‍ലമെന്റിന്റെ പാരമ്പര്യത്തെ കൂടുതല്‍ സമ്പന്നമാക്കുമെന്ന് പറഞ്ഞു.ഒമ്പതാമത് പി20 ഉച്ചകോടി ജനാധിപത്യ മൂല്യങ്ങള്‍, അന്താരാഷ്‌ട്ര സഹകരണം, ആഗോള പ്രാധാന്യമുള്ള പ്രശ്നങ്ങള്‍ക്കും നിലവിലെ വെല്ലുവിളികള്‍ക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളോടുള്ള പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നുവെന്ന് പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ലോകത്തെ ഒരു കുടുംബമായാണ് ഇന്ത്യ കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണം ഒരു രാജ്യത്തിന്റെ മാത്രം കാര്യമല്ല, എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന വിഷയത്തില്‍ പാര്‍ലമെന്റുകള്‍ എന്ന പ്രമേയത്തിലാണ് രണ്ട് ദിവസത്തെ പി 20 ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഈ പരിപാടിയില്‍ വിവിധ രാജ്യങ്ങളിലെ സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്നു.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

 

Tags: narendramodiprimeminister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കോഴിക്കോട് ഞായറാഴ്ച ഗതാഗത നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.