Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാലിപ്പുറത്തിന്റെ ഹൃദയത്തില്‍ വേദനകളുടെ വേലിയേറ്റം

ദീപ്തി എം ദാസ്byദീപ്തി എം ദാസ്
Oct 10, 2023, 03:44 am IST
inKerala

വൈപ്പിന്‍ (കൊച്ചി): ഒക്ടോബര്‍ രണ്ടിനാണ് എറണാകുളം മാലിപ്പുറം സ്വദേശി നടരാജനും സംഘവും മത്സ്യബന്ധനത്തിനു പോയ വളളം പുറംകടലില്‍ മുങ്ങിയത്. ജീവന്‍ കൈയില്‍ പിടിച്ച് വള്ളത്തിന്റെ വശത്തു പിടിച്ചു കടലില്‍ കഴിഞ്ഞത് നീണ്ട 12 മണിക്കൂര്‍. വൈകിട്ട് 7 നു കടലില്‍ മുങ്ങിയ നടരാജനെയും സംഘത്തെയും പിറ്റേ ദിവസം രാവിലെ 7 നാണ് അതുവഴിയെത്തിയ ഒരു ബോട്ട് വന്ന് രക്ഷപ്പെടുത്തിയത്.

‘രക്ഷപ്പെട്ട് കരയില്‍ വന്നപ്പോള്‍ ഷാജിയോടും കൂട്ടുകാരോടും ഞാന്‍ ആദ്യം പറഞ്ഞത് കടലില്‍ പോകുമ്പോള്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ്. അതവര്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഈ നാടിന് ഈ സങ്കടം അനുഭവിക്കേണ്ടിവരില്ലായിരുന്നു…’ ജന്മഭൂമിയോട് ഇത്രയും പറഞ്ഞപ്പോഴേക്കും നടരാജന്റെ തൊണ്ടയിടറി, കണ്ണു നിറഞ്ഞു.
നടരാജന്റെ വഞ്ചി മറിഞ്ഞതിന്റെ രണ്ടാം ദിവസമാണ് ഷാജിയും കൂട്ടുകാരും പോയ വള്ളം മറിഞ്ഞ് നാലു പേര്‍ മരിച്ചത്. നാലാമന്‍ രാജുവിന്റെ മൃതദേഹം കിട്ടിയത് ഇന്നലെ. നടരാജന്റെ അനുജന്റെ മകന്‍ ശരത്തും മരിച്ചവരില്‍ പെടുന്നു.

മാലിപ്പുറത്തു നിന്നു പുറംകടലില്‍ പോയ ‘നന്മ’ എന്ന വഞ്ചിയിലെ മൂന്നു പേര്‍ അന്നു തന്നെ രക്ഷപ്പെട്ടിരുന്നു. കാണാതായ നാലു പേരും തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു നാട്. അത്തരം കാത്തിരിപ്പുകള്‍ സഫലമായ ഒരുപാട് അനുഭവങ്ങള്‍ ഗ്രാമീണര്‍ ജന്മഭൂമിയോടു പറഞ്ഞു. നടരാജനും കൂട്ടരും അതിന്റെ അവസാനത്തെ ഉദാഹരണം. ‘പക്ഷേ, ഇത്തവണ ഞങ്ങളുടെ പ്രതീക്ഷ ഫലം കണ്ടില്ല.’ നാട്ടുകാരനായ ചാപ്പക്കടവ് ഷിബു പറഞ്ഞു. ഷിബുവും മത്സ്യത്തൊഴിലാളിയാണ്.

പ്രാര്‍ഥനകളെല്ലാം വിഫലമാക്കി അവസാന ആളുടെ മൃതദേഹവും എത്തിയതോടെ നാടൊന്നാകെ പകച്ചു നില്‍ക്കുകയാണ്. മക്കളെ കാത്തിരുന്ന അമ്മമാരെയും ഭര്‍ത്താക്കന്മാരെ കാത്തിരുന്ന ഭാര്യമാരെയും അച്ഛന്മാരെ കാത്തിരുന്ന മക്കളെയും ആശ്വസിപ്പിക്കാനായി ഒരു നാട് മുഴുവന്‍ ഒഴുകിയെത്തുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബര്‍ വളളം മുനമ്പത്ത് മുങ്ങിയത്. മീനിന്റെ ഭാരം കൂടിയതാണ് വളളം മുങ്ങാന്‍ കാരണമെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു.

 

Tags: fishermanBoat AccidentMalippuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Kerala

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

പുതിയ വാര്‍ത്തകള്‍

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.