Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാർട്ടിക്കുള്ളിലെ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ മുട്ടു മടക്കിസർക്കാർ: ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി, ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 02:22 pm IST
inKerala

കോഴിക്കോട്: കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതിയും സിപിഎം സൈബർ പോരാളിയുമായ ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. ആകാശ് തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ആകാശിനെതിരേ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു.

കാപ്പ ചുമത്തി ആകാശിനെ തടങ്കലില്‍ പാര്‍പ്പിച്ചത് പരിശോധിച്ച ഉപദേശക സമിതി, കാപ്പ ചുമത്താനുളള കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍നിന്ന് മോചിതനായത്. ആകാശ് തില്ലങ്കേരിക്കെതിരെയുളള പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. പോലീസിനെതിരായ പുറപ്പാട് ഒരു തരത്തില്‍ ആഭ്യന്തര മന്ത്രിയായ പിണറായി വിജയനെതിരേയുള്ള പ്രതിഷേധം കൂടിയായി.

മുഴക്കുന്നിലെ ഒരു സംഘം പ്രാദേശിക സിപിഎമ്മുകാര്‍ ജില്ലാ കമ്മറ്റി ഓഫീസിലെത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. പോലീസ് വേട്ട തുടര്‍ന്നാല്‍ പാര്‍ട്ടിയുമായുളള സകല ബന്ധവും ഒഴിവാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നില്‍ ആഭ്യന്തര വകുപ്പിനെതിരെ രോഷം ഉയർന്നത് സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

കഴിഞ്ഞ മാസം വീട്ടിലെ സ്വകാര്യ ചടങ്ങിനിടെയാണ് ആകാശ് തില്ലങ്കേരിയെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ നടക്കുന്ന ചടങ്ങിന്റെ സദ്യയ്‌ക്കിടെ ആകാശിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇവര്‍ സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു. ഒടുവില്‍ താല്‍ക്കാലികമായി മണിക്കൂറുകള്‍ മാത്രം ആകാശിനെ വിട്ടയച്ചുകൊണ്ടാണ് പ്രശ്‌നം പരിഹരിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ചോദ്യം ചെയ്ത ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ച കേസിലാണ് ഏറ്റവും ഒടുവില്‍ ആകാശിനെ അറസ്റ്റ് ചെയ്തത്.

മട്ടന്നൂരിലെ ഡിവൈഎഫ്‌ഐ വനിതാനേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനും ആകാശിനും കൂട്ടാളി ജിജോ തില്ലങ്കേരിക്കുമെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ആകാശ് തില്ലങ്കേരിയുമായി പാര്‍ട്ടി നേതൃത്വം ഇടയുന്നത്. തുടര്‍ന്ന് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി ആകാശ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതോടെ കാപ്പ ചുമത്തി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പാര്‍ട്ടി ഭരിക്കുമ്പോള്‍ പാര്‍ട്ടിക്കായി എന്തും ചെയ്യാന്‍ തയ്യാറായ ആകാശിനെ നേതൃത്വം വേട്ടയാടുകയാണ് ചെയ്യുന്നതെന്നാണ് പ്രദേശത്തെ ഒരു വിഭാഗം സിപിഎമ്മുകാര്‍ ആരോപിക്കുന്നത്. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആകാശ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാപ്രസിഡന്റ് മനുതോമസിനെതിരെ ഫെയ്‌സ്ബുക്കില്‍ പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണമുന്നയിച്ചത് ആകാശിനെ പാര്‍ട്ടിയുടെ കണ്ണിലെ കരടാക്കി.

നേരത്തെ ആകാശ് തില്ലങ്കേരിയെ തളളിപറഞ്ഞുകൊണ്ടു മുഴക്കുന്നില്‍ സിപിഎം ലോക്കല്‍ കമ്മറ്റി രാഷ്‌ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു. പാര്‍ട്ടി നേതാക്കളായ പി. ജയരാജന്‍, എം.വി. ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ ഈ പൊതുയോഗത്തില്‍ ആകാശ് തില്ലങ്കേരിയെയും സൈബര്‍ പോരാളികളെയും പരസ്യമായി തളളിപറഞ്ഞിരുന്നു. ഇതിനുശേഷമാണ് പോലീസിനെ ഉപയോഗിച്ച് ആകാശിനെതിരെയുളള നിയമനടപടികള്‍ ശക്തമാക്കിയത്. ആകാശ് തില്ലങ്കേരിക്ക് അനുകൂലമായി ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവന്നത് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളെ വെട്ടിലാക്കിയിട്ടുണ്ട്.

Tags: cpmAkash ThillankeriKappa
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.