Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂരില്‍ നിന്ന് പ്രതിഷേധ കടലിരമ്പമായി സുരേഷ് ഗോപി നയിച്ച പദയാത്ര

പാവങ്ങള്‍ക്ക് പണം തിരിച്ചു കിട്ടാതെ പോരാട്ടം അവസാനിപ്പിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 03:13 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂരില്‍ നിന്നൊരു കടലിരമ്പമായി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സഹകാരി സംരക്ഷണ പദയാത്ര. പതിനായിരത്തിലേറപ്പേര്‍ അണിനിരന്ന പദയാത്രക്ക് കരുവന്നൂര്‍ മുതല്‍ തൃശ്ശൂര്‍ വരെ റോഡിനിരുവശവും നിന്ന് ആയിരങ്ങള്‍ അഭിവാദ്യമര്‍പ്പിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായവര്‍ക്ക് എത്രയും പെട്ടെന്ന് നിക്ഷേപങ്ങള്‍ മടക്കി നല്കണമെന്നാവശ്യപ്പെട്ടാണ് ഗാന്ധിജയന്തി ദിനത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചത്. കോരിച്ചൊരിഞ്ഞ മഴയ്‌ക്കും ആ പ്രതിഷേധാഗ്നിയെ തെല്ലു കെടുത്താനായില്ല. തട്ടിപ്പുകാര്‍ക്കെതിരെ ജനരോഷം അണപൊട്ടി.

പണം തിരികെ ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടേയും ചികിത്സ കിട്ടാതെ മരിച്ചവരുടേയും കുടുംബാംഗങ്ങളുള്‍പ്പെടെ നൂറ് കണക്കിന് നിക്ഷേപകരും രാഷ്‌ട്രീയ ഭേദമില്ലാതെ പദയാത്രയില്‍ അണിനിരന്നു. മരിച്ചവരുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പങ്ങളര്‍പ്പിച്ചും ഗാന്ധി പ്രതിമയില്‍ മാല ചാര്‍ത്തിയുമാണ് പദയാത്ര തുടങ്ങിയത് .

പദയാത്രക്ക് രാഷ്‌ട്രീയമില്ലെന്നും ദുരിതത്തിലകപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയാണ് സമരമെന്നും സുരേഷ് ഗോപി പറഞ്ഞു. ഒട്ടും ആവേശത്തോടെയല്ല, ഏറെ ദുഃഖത്തോടെയാണ് ഈ സമരം നയിക്കുന്നത്. സഹകരണ ബാങ്കുകള്‍ പൂട്ടാന്‍ ബിജെപി അനുവദിക്കില്ല. പാവപ്പെട്ടവര്‍ക്ക് അവരുടെ നിക്ഷേപം തിരികെ കൊടുത്തേ തീരൂ. അതുവരെ സമരരംഗത്തുനിന്ന് പിന്മാറില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം
ചെയ്തു. തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കും വരെ വിശ്രമമില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പാവങ്ങള്‍ക്ക് അവരുടെ പണം തിരിച്ചു കിട്ടാതെ ബിജെപി പോരാട്ടം അവസാനിപ്പിക്കില്ല. പാവപ്പെട്ടവന്റെ ചോരയും നീരുമാണ് സഹകരണ ബാങ്കിന്റെ അടിത്തറ. സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ബാങ്ക് ജീവനക്കാരെ മാത്രം പ്രതികളാക്കി ഉന്നതരെ രക്ഷിക്കുകയായിരുന്നു.

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹകരണ ബാങ്കുകള്‍ക്കുള്ള പൊതു സോഫ്റ്റ് വെയര്‍ അംഗീകരിച്ചപ്പോള്‍ കേരളം മാത്രം എതിര്‍ത്തത് സഹകാരികളോടുള്ള വഞ്ചനയാണ്. പൊതു സോഫ്റ്റ് വെയര്‍ ഉണ്ടായിരുന്നെങ്കില്‍ സഹകാരികള്‍ക്ക് പണം നഷ്ടപ്പെടില്ലായിരുന്നു.
വൈകിട്ട് തൃശ്ശൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ഉപാധ്യക്ഷരായ ശോഭാ സുരേന്ദ്രന്‍, ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍, ബി. രാധാകൃഷ്ണ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കരുവന്നൂര്‍ സമരം മനുഷ്യത്വത്തിന്റെ വിഷയം: സുരേഷ് ഗോപി

തൃശ്ശൂര്‍ : കരുവന്നൂര്‍ സമരം മനുഷ്യത്വത്തിന്റെ വിഷയമാണെന്നും അതില്‍ രാഷ്‌ട്രീയമില്ലെന്നും സുരേഷ് ഗോപി. സഹകാരി സംരക്ഷണ പദയാത്രക്ക് ശേഷം ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തൃശ്ശൂരില്‍ തനിക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഇ ഡി റെയ്ഡുകള്‍ നടത്തുന്നതെന്ന സിപിഎം ആരോപണങ്ങളില്‍ വാസ്തവമില്ല. ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ താന്‍ കരുവന്നൂരിലെ ഇരകളുടെ വീട്ടില്‍ എത്തിയിരുന്നു.
സഹകരണ സംഘങ്ങള്‍ നിലനില്‍ക്കണം. സഹകരണ സംഘങ്ങളില്‍ പണം നിക്ഷേപിച്ചവരുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടണം. എന്നാല്‍, നിയമാനുസൃതമായിരിക്കണം ഈ പ്രവര്‍ത്തനങ്ങള്‍. 80 കളിലും 90 കളിലും കമ്യൂണിസ്റ്റുകള്‍ ബലമായി സഹകരണ സംഘങ്ങള്‍ പിടിച്ചെടുത്തതിന് ശേഷമാണ് ഇത്തരം ക്രമക്കേടുകള്‍ വ്യാപകമായത്.

കള്ളപ്പണത്തിന്റേയും തട്ടിപ്പിന്റേയും കേന്ദ്രമായി സഹകരണ സംഘങ്ങളെ മാറ്റിക്കൂടാ. സഹകരണ മേഖലയില്‍ ഏകീകൃത കേന്ദ്ര നിയമം നടപ്പാക്കണം. സഹകരണ ബാങ്കുകളിലെപ്പോലെ തന്നെ കേരളത്തില്‍ ദേവസ്വംബോര്‍ഡുകളിലും അഴിമതിയും ക്രമക്കേടുമുണ്ട്. ഇവിടെയും ഏകീകൃത കേന്ദ്ര നിയമം വേണം. അതിനായി ശ്രമം നടത്തുന്നുണ്ട്, സുരേഷ് ഗോപി പറഞ്ഞു.

 

Tags: suresh gopiKaruvannur Bank Scamkaruvannur March
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

Kerala

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക് പോസ്റ്റുകള്‍ നീക്കി: മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണം

ഹോണ്‍ മുഴക്കിയതിന് കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാന്‍, കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടര്‍ക്കഥ

ആരോപണങ്ങളും ആക്ഷേപണങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐക്കും 3 സി പി ഒമാര്‍ക്കും സസ്‌പെന്‍ഷന്‍

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

രമേശ് ചെന്നിത്തല

തൂഫാന്‍ രണ്ടാം ഘട്ടം ആരംഭിക്കും, കുടുംബശ്രീയും ഹരിതകര്‍മ്മ സേനയും സഹകരിക്കും

ലോക ഭൂപടത്തിൽ മാറ്റം വരുന്നു; വൻകരകളുടെ വലുപ്പം കൂടുതൽ കൃത്യതയോടെ, അംഗീകരിച്ച് യുഎൻ

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.