Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വര്‍ണാഭമായി അമ്മയുടെ സപ്തതി ഒഴുകിയെത്തിയത് ഭക്തലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 02:12 am IST
inKerala
മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിലെ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിലെ സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍

എം.ഡി. ബാബു രഞ്ജിത്ത്

 

കരുനാഗപ്പള്ളി: വിശ്വ പ്രേമത്തിന്റെ പ്രതീരൂപമായ അമ്മയുടെ സപ്തതി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തലക്ഷങ്ങളാണ് അമ്യത വിശ്വവിദ്യാപീഠത്തിലേക്ക് ഒഴുകി എത്തിയത്. വൈദ്യുത ദീപാലംകൃതമായ കാമ്പസില്‍ വസുധൈവ കുടുംബത്തിന്റെ പ്രതീകമായി സ്ഥാപിച്ച 193 രാഷ്‌ട്രങ്ങളിലെ പതാകകള്‍ അഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി.

ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഭക്തര്‍ ആശ്രമത്തില്‍ എത്തി തുടങ്ങിയിരുന്നു. തിങ്കളാഴ്ചയോടെ ഭക്തരുടെ ഒഴുക്കിനു ശക്തി കൂടി. വിവിധ അമൃതാനമയി ആശ്രമം വഴി രജിസ്റ്റര്‍ ചെയ്ത് എത്തിചേര്‍ന്ന ഭക്തര്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിരുന്നു. ഒരു ലക്ഷത്തോളം ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന കൂറ്റന്‍ പന്തലാണ് ഒരുക്കിയിരുന്നത്.
ആഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ ഭക്തര്‍ക്കും മൂന്നു നേരവും ഭക്ഷണം (അന്നപ്രസാദം) നല്കി. തിക്കും തിരക്കും കൂടാതെ ഭക്ഷണം ലഭ്യമാക്കുന്നതിന് കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നു. കുടിവെള്ള വിതരണത്തിനും, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, തിരക്കു നിയന്ത്രിക്കുന്നതിനും ആയിരക്കണക്കിന് സേവാ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സിറ്റി പോലിസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പിമാരുള്‍പ്പെടെ നൂറുകണക്കിന് പോലീസുകാരാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാമ്പസിലെത്തിയ അമൃതാനന്ദമയി ദേവിയെ ‘അമ്മ അമ്മ’ എന്ന വിളിയോടെ ഭക്തര്‍ വരവേറ്റു. തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ ധ്യാനവും, വിശ്വ ശാന്തി പ്രാര്‍ത്ഥയും നടന്നു. അമൃത സര്‍വകലാശാലയുടെ പുതിയ റിസര്‍ച്ച് പദ്ധതികളുടെ പ്രഖ്യാപനം, ആശ്രമ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, പുതിയ വെബ് സെറ്റിന്റെ ഉദ്ഘാടനം എന്നിവ നടന്നു. തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ സത്സംഗം. അമൃത വിദ്യാലയങ്ങളിലേയും കാമ്പസുകളിലേയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മിഴിവേകി.

ഇന്നലെ രാവിലെ അഞ്ചിന് മഹാഗണപതി ഹോമം, ഏഴിന് സത്സംഗം, 7.45ന് സംഗീതസംവിധായകന്‍ രാഹുല്‍രാജും സംഘവും അവതരിപ്പിച്ച നാദാമൃതം, ഒന്‍പതിന് ഗുരുപാദപൂജ എന്നിവയോടു കുടിയാണ് സപ്തതി ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്.തുടര്‍ന്ന് അമ്മ ജന്മദിന സന്ദേശം നല്കി. ധ്യാനം, വിശ്വശാന്തി പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരുന്നു.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ 193 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. അമേരിക്കയിലെ ബോസ്റ്റണ്‍ ഗ്ലോബല്‍ ഫോറവും മൈക്കല്‍ ഡ്യൂക്കാക്കിസ് ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന് വേള്‍ഡ് ലീഡര്‍ ഫോര്‍ പീസ് ആന്റ് സെക്യൂരിറ്റി പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിക്ക് സമര്‍പ്പിച്ചു.

തുടര്‍ന്ന് അമൃതകീര്‍ത്തി പുരസ്‌കാര വിതരണം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അമൃതശ്രീ പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം, രാജ്യമെമ്പാടുമായി അമൃതശ്രീ തൊഴില്‍ നൈപുണ്യ വികസനകേന്ദ്രങ്ങളില്‍ നിന്നായി പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ 5000 സ്ത്രീകള്‍ക്കുള്ള ബിരുദദാന വിതരണം, 300 പേര്‍ക്ക് നല്‍കുന്ന സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം, 108 സമൂഹ വിവാഹം, നാല് ലക്ഷം പേര്‍ക്കുള്ള വസ്ത്രദാനം എന്നിവയയും നടന്നു.

ശാന്തിയുടെ ചെറുമണ്‍തരികള്‍ എന്ന സന്ദേശവുമായി ഐക്യരാഷ്‌ട്ര സംഘടനയിലുള്‍പ്പെട്ട 193 രാജ്യങ്ങളില്‍ നിന്നുള്ള മണ്ണും പതാകകളുമായി 70 പ്രതിനിധികള്‍ ജന്മദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്തു.വിവിധ രാജ്യങ്ങളിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ച മണ്ണില്‍ ‘ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ മന്ത്രോച്ചാരണത്തിന്റെ അന്തരീക്ഷത്തില്‍ അമ്മ ചന്ദനമരം നട്ടു. പങ്കെടുത്ത പ്രമുഖര്‍ വെള്ളം ഒഴിച്ചു. ലോകത്തെ പ്രമുഖരായ 70 വ്യക്തികളുടെ ജന്‍മദിന ആശംസകള്‍ ജന്‍മദിനാഘോഷവേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഭക്തര്‍ക്കുള്ള അമ്മയുടെ ദര്‍ശനം രാത്രിവൈകിയും തുടരുകയാണ്.

Tags: Mata Amritanandamayi70th birthday
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.