Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പി.പി. മുകുന്ദന്‍: ചെങ്ങന്നൂരിന് മറക്കാനാവാത്ത സംഘടനാപാടവം

has an unforgettable

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 09:12 pm IST
inArticle, Parivar

ചെങ്ങന്നൂരിന് മറക്കാനാവാത്ത സംഘടനാപാടവത്തിന് ഉടമയാണ് പി.പി. മുകുന്ദന്‍. പ്രായഭേദമില്ലാതെ ആബാലവൃദ്ധം പ്രവര്‍ത്തകരെയും ചേര്‍ത്തുപിടിച്ച സംഘകാര്യകര്‍ത്താവായാണ് അദ്ദേഹത്തെ ഇന്നും ഓര്‍ക്കുന്നത്. ആര്‍എസ്എസ് ശാഖകളിലൂടെ പുതിയ തലമുറയില്‍പെട്ടവരെ സംഘടനയുമായി ചേര്‍ത്തുപിടിക്കുമ്പോള്‍ തന്നെ മുതിര്‍ന്നവരെയും പ്രമുഖരെയും സംഘടനാപരിപാടികളില്‍ ഭാഗഭാഗാക്കാനും അദ്ദേഹം കഠിനമായി പ്രയത്നിച്ചിരുന്നു. ഭാസ്‌കര്‍റാവുജി, ആര്‍. ഹരി, മാധവ് ജി, എസ്. സേതുമാധവന്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് ചെങ്ങന്നൂരിലെ വിവിധ ഭാഗങ്ങളില്‍ സംഘപരിപാടികള്‍ സംഘടിപ്പിച്ചായിരുന്നു പൗരപ്രമുഖരെ സംഘവുമായി ചേര്‍ത്തുനിര്‍ത്തിയത്.

1967 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തിലാണ് മുഹമ്മ മുതല്‍ പന്തളം വരെയുള്ള വിശാലമായ ചെങ്ങന്നൂരിലെ താലൂക്ക് പ്രചാരകനായി അദ്ദേഹം കണ്ണൂരില്‍ നിന്നും എത്തുന്നത്. കിഴക്കേനടയിലെ സംഘവിഹാര്‍ എന്ന വാടകകെട്ടിടമായിരുന്നു ആസ്ഥാനം. തുടക്കനാളുകളില്‍ തന്നെ പ്രവര്‍ത്തകരുമായി അദ്ദേഹം ഹൃദയബന്ധം സ്ഥാപിച്ചു. ആരെയും ആകര്‍ഷിക്കുന്ന അദ്ദേഹത്തിന്റെ പെരുമാറ്റം സംഘടനയുടെ വളര്‍ച്ചയ്‌ക്ക് വലിയ മുതല്‍കൂട്ടായി മാറി. പില്‍ക്കാലത്ത് പലരെയും സംഘത്തിന്റെ ചുമതലയിലേക്കും വിവിധ ക്ഷേത്രസംഘടനകളുടെ തലപ്പത്തേക്കും എത്തിക്കാനും മുകുന്ദന് സാധിച്ചു. ഗോവ ഗവര്‍ണറായ പി.എസ്.ശ്രീധരന്‍പിള്ള, ബിജെപിയുടെ ദേശീയ വക്താവായി മാറിയ ആര്‍. ബാലശങ്കര്‍ എന്നിവര്‍ അവരില്‍ ചിലര്‍മാത്രം. എത്ര കഠിനമായ പ്രവര്‍ത്തനവും കൂട്ടായ്‌മയുടെ കരുത്തോടെ ചെയ്തുതീര്‍ക്കാനാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് തെളിയിച്ചു.

താലൂക്ക് പ്രചാരകനായി വരുന്നതിന് മുമ്പ് ചെങ്ങന്നൂര്‍ സംഘജില്ലയില്‍ ഉണ്ടായിരുന്ന സംഘശക്തി പത്തിരട്ടിയിലേറെ വര്‍ധിപ്പിച്ചാണ് അദ്ദേഹം ആലുവയിലേക്ക് മടങ്ങിയത്. ആ കാലഘട്ടത്തില്‍ വിസ്തൃതമായ പ്രദേശമായിരുന്നു ചെങ്ങന്നൂര്‍ താലൂക്ക്. നിരവധി പ്രദേശങ്ങളിലേക്ക് അദ്ദേഹം അവിശ്രമം യാത്ര ചെയ്തു. സംഘത്തിന്റെ ആശയവും സന്ദേശവും വീടുവീടാന്തരം എത്തിക്കാനും ഓരോ വീടുമായും വ്യക്തിയുമായും ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. താലൂക്കിലെ അധ്യാപകരെയും വ്യാപാരികളെയും വ്യവസായികളെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും എന്നുവേണ്ട എല്ലാ മേഖലകളിലുള്ളവരെയും അദ്ദേഹം അങ്ങോട്ടുപോയി കണ്ട് ആശയവിനിമയം നടത്തിയിരുന്നു. നിരന്തരമായ സമ്പര്‍ക്കത്തിലൂടെ ഇവരെയെല്ലാം സംഘവുമായി ബന്ധിപ്പിച്ച് മികച്ച പുരോഗതി സമാജത്തില്‍ ഉറപ്പാക്കാനും പി.പി. മുകുന്ദനിലെ സംഘപ്രചാരകന് സാധിച്ചു.

അടിയന്തിരാവസ്ഥയ്‌ക്ക് ശേഷം അന്നത്തെ സര്‍സംഘചാലകായിരുന്ന ബാലാസാഹേദ് ദേവറസ് ജി പങ്കെടുത്ത് കിടങ്ങന്നൂരില്‍ നടന്ന ദക്ഷിണഭാരത ശിബിരത്തിന്റെ ചുക്കാന്‍ പിടിച്ചതും പി.പി. മുകുന്ദനായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞും ഓരോ പ്രവര്‍ത്തനെയും പേരെടുത്ത് വിളിക്കുന്ന ഓര്‍മശക്തിയും വശ്യതയാര്‍ന്ന പുഞ്ചിരിയും സൗമ്യതയും അളവറ്റ സ്നേഹവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നുവെന്ന് മുതിര്‍ന്ന കാര്യകര്‍ത്താവും നിലവില്‍ ക്ഷേത്രസംരക്ഷണസമിതി ശബരിഗിരി മേഖലാ പ്രസിഡന്റുമായ എന്‍. രാധാകൃഷ്ണന്‍ സ്മരിക്കുന്നു.

Tags: chengannurRSSP P Mukundanorganizational skills
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

Kerala

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം
Thiruvananthapuram

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

India

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

പുതിയ വാര്‍ത്തകള്‍

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.