Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹത്തരം മക്കള്‍ മാഹാത്മ്യം

ഉത്തരന്‍byഉത്തരന്‍
Sep 13, 2023, 05:03 am IST
inVicharam, Article

കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. പറഞ്ഞിട്ടെന്തുകാര്യം! കാതോര്‍ക്കുന്നത് പ്രസിഡന്റിനല്ല, രാഹുലിനും പ്രിയങ്കയ്‌ക്കും. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷസോണിയയുടെ മക്കളാണ് ഇരുവരും. രാഹുല്‍ പറയുന്നതിനപ്പുറം കോണ്‍ഗ്രസ്സുകാര്‍ക്കൊന്നുമില്ല. രാഹുല്‍ എന്തുപൊട്ടത്തരം വിളമ്പിയാലും കോണ്‍ഗ്രസുകാര്‍ ഹലേലൂയപാടും. ഏതാണ്ട് അതേപോലെയായിരുന്നു കേരളവും. ഇന്നലെവരെ മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ മാത്രമായിരുന്നു ആരോപണം. കരിമണല്‍ കമ്പനി ഉടമകളുടെ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങി എന്ന ആരോപണമായിരുന്നു. ഇപ്പോഴിതാ മകനുമെതിരെ ഉയരുന്നു ആരോപണം.
റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത് പി.സി.വിഷ്ണുനാഥ്. ഉപകരാര്‍ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും അതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും വിഷ്ണുനാഥ് പറയുമ്പോള്‍ പുതിയൊരനുഭവമായി. എന്നാല്‍ മുഖ്യമന്ത്രിയുടെ മകനെതിരായ പരാമര്‍ശം രേഖകളില്‍നിന്നു നീക്കണമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആവശ്യപ്പെട്ടത് കൗതുകമായി. യെസ്, യെസ് പരിശോധിക്കാമെന്ന് സ്പീക്കറും.
സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റോഡ് ക്യാമറ പദ്ധതിയെന്ന് വിഷ്ണുനാഥ് ആരോപിച്ചു. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മോഷണം തടയാനാണ് ക്യാമറ വയ്‌ക്കുന്നത്. എന്നാല്‍ മോഷ്ടിക്കാന്‍ വേണ്ടി ക്യാമറ വച്ച ലോകത്തെ ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. പദ്ധതിക്കായി കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയപ്പോള്‍ ധനകാര്യവകുപ്പ് നോണ്‍ പിഎംസി വര്‍ക്കാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ ഉത്തരവിനു വിരുദ്ധമായി കെല്‍ട്രോണിനെ പിഎംസി വര്‍ക്കാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
ഇത്തരം പദ്ധതികള്‍ നടപ്പാക്കി അനുഭവസമ്പത്തില്ലാത്ത കെല്‍ട്രോണ്‍ 7080 കോടി ചെലവുള്ള പദ്ധതിക്കു വേണ്ടി 232 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. ഇതാണ് ഈ അഴിമതിയുടെ പ്രഭവകേന്ദ്രം. ക്യാമറ വാങ്ങാനുള്ള ടെന്‍ഡര്‍ രേഖകള്‍ പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഒറിജിനല്‍ എക്യുപ്‌മെന്റ് നിര്‍മാതാവിനോ വെന്‍ഡര്‍ക്കോ മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. എന്നാല്‍ അംഗീകരിക്കപ്പെട്ട വെന്‍ഡര്‍ അല്ലാത്ത സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആര്‍ഐടി എന്ന സ്ഥാപനം, അവരുമായി ചേര്‍ന്നു നില്‍ക്കുന്ന അശോക ബില്‍കോണ്‍, അക്ഷര എന്നീ കമ്പനികളുമായി ചേര്‍ന്ന് കാര്‍ട്ടല്‍ രൂപീകരിച്ച് ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി കരാര്‍ നേടിയെടുത്തു.
സുപ്രധാനമായ കരാറുകളൊന്നും ഉപകരാര്‍ നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് എസ്ആര്‍ഐടി എല്ലാ കാര്യങ്ങളും ഉപകരാര്‍ കൊടുത്തു. അത്തരത്തില്‍ ഉപകരാര്‍ ലഭിച്ച അല്‍ഹിന്ദ് പ്രസാദിയോയ്‌ക്ക് കമ്മിഷന്‍ ഇനത്തില്‍ 9 കോടി രൂപ ലഭിച്ചു. പണം മുടക്കുന്ന കമ്പനിക്ക് 40 ശതമാനം ലാഭവും ഒരു പണവും മുടക്കാത്ത കമ്പനിക്ക് 60 ശതമാനം ലാഭവും ലഭിക്കും. അതായത് നോക്കുകൂലി 60 ശതമാനം.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ സഭയിലെത്തിയദിവസം അദ്ദേഹം സത്യപ്രതിജ്ഞയ്‌ക്കുവേണ്ടി മാത്രമാണ് വാ തുറന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടി വിഷയത്തില്‍ ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേശ്കുമാറും വാതുറന്നു. യുഡിഎഫിലേക്ക് ചത്താലും പോകില്ലെന്നുറപ്പിച്ച് പറയാന്‍ കാരണം മന്ത്രിയാകാനുറച്ചാണെന്ന് വ്യക്തം.
മുഖ്യമന്ത്രിയുടെ മകനെതിരെ നിയമസഭയിലാണ് ആരോപണം ഉയര്‍ന്നതെങ്കില്‍ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ മകനെതിരെയാണ് കണ്ണൂരില്‍ ആരോപണം കത്തുന്നത്. ഡിവൈഎഫ്‌ഐ നേതാവിനു സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റു പങ്കുവച്ചതിനാണ് പി.ജയരാജന്റെ മകന്‍ ജെയിന്‍രാജിനെതിരെ സിപിഎം രംഗത്തുവന്നത്. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ കിരണ്‍ കരുണാകരനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ അനവസരത്തിലുള്ളതും, പ്രസ്ഥാനത്തിനെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ആരുടെയും പേരെടുത്തു പറയാതെയാണു പ്രസ്താവന.
സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നത് പാര്‍ട്ടി നയമാണെന്നു പ്രസ്താവനയില്‍ പറയുന്നു. വ്യക്തിപരമായ പോരായ്‌മകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ സംവിധാനങ്ങളുണ്ടെന്നിരിക്കെ രാഷ്‌ട്രീയ എതിരാളികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ പാര്‍ട്ടി കോണുകളില്‍നിന്നു വരുന്ന ചില ചില പോസ്റ്റുകള്‍ നിര്‍ഭാഗ്യകരമാണെന്നാണ് ജില്ലാ സെക്രട്ടറി എം.വിജയരാജനും സോഷ്യല്‍ മീഡിയകളില്‍ ഇടപ്പെടുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്ന് പാനൂര്‍ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ളയും പറയുന്നത്.
കിരണിന് സ്വര്‍ണക്കടത്തു കേസിലെ അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുണ്ടെന്ന രീതിയിലായിരുന്നു പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ പോസ്റ്റ്. അര്‍ജുന്‍ ആയങ്കിയുടെ കല്യാണത്തില്‍ കിരണ്‍ പങ്കെടുത്തതിന്റെ തെളിവെന്ന തരത്തില്‍ ഫോട്ടോയും ജെയിന്‍രാജ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. 30 കിലോമീറ്റര്‍ അപ്പുറത്ത് കല്യാണം കൂടാന്‍ പോയത് ഇവര്‍ തമ്മില്‍ ഒരു ബന്ധവും ഇല്ലാത്തതു കൊണ്ടാണോയെന്നും ജെയിന്‍ രാജ് പോസ്റ്റില്‍ ചോദിക്കുന്നു. കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയപ്പോള്‍ കേള്‍ക്കാന്‍ പ്രതീക്ഷിച്ച വാര്‍ത്തയെന്ന് കുറിച്ചിട്ട വ്യക്തിയാണിയാള്‍.
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് ജെയിന്‍ രാജിനെതിരെ പേരുപറയാതെ പ്രസ്താവനയിറക്കി. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതികരണം. വിഷയം നേരത്തേ ചര്‍ച്ച ചെയ്തതാണ്. ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയയ്‌ക്കു വിധേയമാക്കിയിട്ടുണ്ടെന്നും ഡിവൈഎഫ്‌ഐ വിശദീകരിക്കുന്നു. ഒരു വര്‍ഷം മുന്‍പ് ഡിവൈഎഫ്‌ഐ ചര്‍ച്ച ചെയ്ത് ആവശ്യമായ തെറ്റുതിരുത്തല്‍ വരുത്തിയ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നതു കുബുദ്ധികളുടെ ദുഷ്ടലാക്കാണ്. നേതാക്കളെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമം പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവനയില്‍ പറയുമ്പോള്‍ വിട്ടാലും വിടില്ല സിപിഎം നേതൃത്വത്തിന്റെ മഹത്തരമായ മക്കള്‍ മാഹാത്മ്യമെന്നാണ് വ്യക്തമാകുന്നത്.

Tags: Pinarayi VijayanP. JayarajanMallikarjun Kharge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.