Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സല്‍മാനും മോദിയും ചേര്‍ന്നുള്ള സാമ്പത്തിക ഇടനാഴി പദ്ധതി ചൈനയെ വെട്ടും; വ്യാപാരത്തിന്റെ കളികളും ഗതികളും മാറിമറിയ്‌ക്കും

സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നരേന്ദ്രമോദിയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഭാരതം-ഗള്‍ഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന പദ്ധതി ചൈനയെ കടുംവെട്ട് വെട്ടുന്ന പദ്ധതിയെന്ന് വിദഗ്ധര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 10:28 pm IST
inIndia

ന്യൂദല്‍ഹി: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നരേന്ദ്രമോദിയും ചേര്‍ന്ന് രൂപകല്‍പന ചെയ്ത ഭാരതം-ഗള്‍ഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്ന പദ്ധതി ചൈനയെ കടുംവെട്ട് വെട്ടുന്ന പദ്ധതിയെന്ന് വിദഗ്ധര്‍. ഒപ്പം ആഗോളവ്യാപാരത്തിന്റെ തലവര മാറ്റിമറിയ്‌ക്കുന്ന വന്‍ പദ്ധതിയാണെന്നും വിദഗ്ധര്‍.

ലോകത്തെ മുഴുവന്‍ ചൈനയില്‍ നിന്നുള്ള റെയിലും റോഡും വഴി ബന്ധിപ്പിക്കാനുള്ള ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയ്‌ക്കാണ് മോദിയും സല്‍മാനും ചേര്‍ന്ന് അടികൊടുത്തത്. രണ്ട് ഭാഗങ്ങളാണ് ഈ പദ്ധതിയിലുള്ളത്. ഭാരതത്തെ ഗള്‍ഫുമായി ബന്ധപ്പെടുത്തുന്ന ഒരു ഭാഗവും. ഗള്‍ഫ് രാഷ്‌ട്രങ്ങളെ യൂറോപ്പുമായി ബന്ധപ്പെടുത്തുന്ന മറ്റൊരു ഭാഗവും. ഈ പദ്ധതി പ്രഖ്യാപനത്തിന്റെ അന്ന് തന്നെ ചൈനയ്‌ക്ക് തിരിച്ചടി കിട്ടി. ഇറ്റലിയിലെ പ്രധാനമന്ത്രി ജോര്‍ജ്ജിയോ മെലനി ചൈനയുടെ പ്രധാനമന്ത്രി ലീ ക്വാങ്ങിനോട് പറഞ്ഞത് ഇറ്റലി ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നു എന്നാണ്. പകരം പുതിയ ഭാരതം-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ ഇറ്റലി പിന്തുണയ്‌ക്കുകയും ചെയ്തു.

ചൈനയെ ശക്തമായി എതിര്‍ക്കുന്ന രാജ്യമെന്ന പ്രതിച്ഛായ ഭാരതത്തിന് അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കരുത്തുറ്റ പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലും മോദിയ്‌ക്കുണ്ട്. അത് വഴി ചൈനയ്‌ക്ക് പകരം വ്യാപാരത്തില്‍ വന്‍ശക്തിയായി ഭാരതത്തെ ഉയര്‍ത്താമെന്നും മോദി കണക്കുകൂട്ടുന്നു. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ്-യൂറോപ്പ്-ജപ്പാന്‍ അച്ചുതണ്ടിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കുകയാണ് മോദി. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ചൈനയെ ഒറ്റപ്പെടുത്താനും ദുര്‍ബലപ്പെടുത്താനുമുള്ള യുഎസ്-യൂറോപ്പ്-ജപ്പാന്‍ അച്ചുതണ്ടിന്റെ ആവശ്യത്തിനൊപ്പം നില്‍ക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ഭാരത്തിന് നേട്ടമേ ഉണ്ടാക്കൂ എന്ന് മോദി കരുതുന്നു.

ഈ പദ്ധതി പ്രഖ്യാപിച്ചതോടെ പാകിസ്ഥാനും വലിയ അടിയാണ് കിട്ടിയത്. പാകിസ്ഥാന്റെ സ്വന്തമെന്ന് കരുതിയ സല്‍മാനെ മോദി തട്ടിയെടുത്തു എന്നാണ് പാകിസ്ഥാന്റെ പരാതി. കാരണം ഇത്രയും നിക്ഷേപമിറക്കേണ്ട ഒരു പദ്ധതിയ്‌ക്ക് സൗദി അറേബ്യ ഭാരതത്തിനൊപ്പം ചേര്‍ന്നു എന്നത് പാകിസ്ഥാന് ചിന്തിക്കാനേ കഴിയുന്നില്ല.

മുഴുവന്‍ ലോകവുമായി ഇന്ത്യയെ കുറഞ്ഞ ചെലവില്‍ ബന്ധപ്പെടുത്തുന്ന പദ്ധതി എന്നതാണ് മോദി ഈ പദ്ധതിയെ വിശേഷിപ്പിച്ചത്. ഭാരതം, ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ഇവയ്‌ക്ക് സാമ്പത്തിക പുരോഗതിയും ഡിജിറ്റല്‍ ബന്ധവും ഈ പദ്ധതി മൂലം ഉണ്ടാകുമെന്നും മോദി പറയുന്നു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഈ പ്രദേശത്തിന്റെ സമാധാനത്തിനും സുസ്ഥിരതയ്‌ക്കും അത്യാവശ്യമാണെന്നും മോദി പറയുന്നു.

വ്യാപാരത്തിന്റെ കളികളാകെ മാറ്റിമറിയ്‌ക്കുന്ന പദ്ധതിയെന്നാണ് വിദഗ്ധര്‍ ഭാരതം-ഗള്‍ഫ്- യൂറോപ്പ് ഇടനാഴിയെ വിശേഷിപ്പിക്കുന്നത്. ഇത് ഒരു വന്‍ പദ്ധതിയാണെന്ന് അത് പ്രഖ്യാപിച്ചവരില്‍ ഒരാളായ ജോ ബൈഡന്‍ അപ്പോഴെ പറഞ്ഞിരുന്നു. എഞ്ചിനീയറിംഗ് എക്സ്പോര്‍ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍ ഇന്ത്യ (ഇഇപിസി ഇന്ത്യ) പറയുന്നത് ആഗോള വ്യാപാരത്തിന് ഈ സാമ്പത്തിക ഇടനാഴി വലിയ തോതില്‍ ആക്കം കൂട്ടുമെന്നാണ്. ആഗോള വിതരണ ശൃംഖല കൂടുതല്‍ ആര്‍ക്കും തടസ്സപ്പെടുത്താന്‍ കഴിയാത്ത സുഗമമായ സംവിധാനമായി മാറുമെന്ന് ഇഇപിസി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ കുമാര്‍ ഗറോദിയ പറയുന്നു.

ഭാരതം, ഗള്‍ഫ്, യൂറോപ്പ് എന്നീമൂന്ന് ഭഖണ്ഡങ്ങള്‍ക്കിടയില്‍ ചരക്കും സേവനവും തടസ്സങ്ങളില്ലാതെ ഒഴുകുമ്പോള്‍ ഗതാഗതച്ചെലവ് ഗണ്യമായി കുറയുകയും കപ്പലുകള്‍ ചരക്ക് എത്തിക്കുന്നതിന്റെ വേഗം കൂടുകയും ചെയ്യും. – അരുണ്‍ കുമാര്‍ ഗറോദിയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെടുന്ന മധ്യേഷ്യയും തമ്മിലുള്ള വ്യാപാരം കുതിച്ചുചാടും. പ്രത്യേകിച്ചും ഇന്ത്യയും സൗദിയും തമ്മിലുള്ള വ്യാപാരം.- അരുണ്‍ കുമാര്‍ ഗറോദിയ പറയുന്നു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ഈ പദ്ധതി പ്രഖ്യാപനത്തോടെ കൂടുതല്‍ കെട്ടുറപ്പുള്ളതാവുകയാണ്. ഗള്‍ഫ് മേഖലയില്‍ പാകിസ്ഥാന്റെ സ്വാധീനം കുറയ്‌ക്കാന്‍ മോദിയ്‌ക്ക് ഇത് വഴി കഴിയും. മാത്രമല്ല, സൗദിയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ വിപുലപ്പെടുത്തുക എന്ന ലക്ഷ്യവും മോദിയ്‌ക്കുണ്ട്. ഗ്രിഡ് കണക്റ്റിവിറ്റി, പുനരുപയോഗ ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, സെമികണ്ടക്ടറുകള്‍, ചരക്ക് വിതരണ ശൃംഖല തുടങ്ങിയ മേഖലകളില്‍ സൗദിയുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് മോദി ജി20 ഉച്ചകോടിയ്‌ക്കിടയില്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം എക്സില്‍ കുറിച്ചിരുന്നു. 2022-23ല്‍ ഇന്ത്യയും സൗദിയും തമ്മില്‍ 5200 കോടി ഡോളറിന്റെ വ്യാപാരം നടന്നു. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ (പെട്രോള്‍, ഡീസല്‍) സൗദിയെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നു.

ഇനി സൗദിയ്‌ക്കും ഇന്ത്യയ്‌ക്കും മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നാണ് മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് ശേഷം സല്‍മാന്‍ എക്സില്‍ കുറിച്ചത്.

സൗദി അറേബ്യയിലുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ സൗദി രാജകുമാരനെ മോദി പ്രത്യേകം അഭിനന്ദിച്ചിരുന്നു. സൗദി ജനസംഖ്യയിലെ ഏഴ് ശതമാനം പേര്‍ ഇന്ത്യക്കാരാണ്. സ്വന്തം രാജ്യത്തിന്റെ പൗരന്മാരെ കാത്തുസൂക്ഷിക്കുന്നതുപോലെ അവരെ കാത്തുസൂക്ഷിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

 

 

Tags: G20SummitG20meetingG20BharatBelt and Road InitiativeMohammed Bin SalmanBharat-Gulf-Europe economic corridorjoe bidenG20Narendra Modi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.