Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേഹനാശമില്ലാതെ വീതഹവ്യന്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2023, 08:00 pm IST
in Samskriti

(വീതഹവ്യോപാഖ്യാനം തുടര്‍ച്ച)
മിഥ്യയാണ് ദുഃഖമുണ്ടാക്കീടുന്നതത്രേ. ഇതിലൊട്ടും സത്യമില്ലെന്നു ധരിക്കുക. സൂര്യനുദിച്ചാല്‍ ഇരുട്ടെന്നതുപോലെ വിചാരണമില്ലാത്തതാകുന്നു നിന്റെ രൂപം. വിചാരമൊന്നു നന്നായി ഉണ്ടായിവന്നീടുകില്‍ നീ പെട്ടെന്നു നശിച്ചീടുമെന്നതില്‍ സംശയമൊട്ടുമില്ല. മൂന്നു കാലത്തും അസദ്രൂപനായീടുന്ന നിനക്കിനി മേലെ എന്റെ മനസ്സേ! സ്വസ്തി ഭവിച്ചീടും. പരമാനന്ദമാര്‍ന്ന് ഞാന്‍ ശാന്തനായി വന്നീടുന്നു, വര്‍ദ്ധിച്ച ഭാഗ്യത്താല്‍ ഞാന്‍ വിഗതജ്ജ്വരനായി. ഞാനിപ്പോള്‍ തുര്യരൂപമായീടുന്ന ആത്മപദത്തില്‍ സ്ഥിതിചെയ്തീടുന്നു. അജനായ ഭഗവാന്‍, ചിദാത്മകന്‍, സകലവും സാക്ഷിത്വേന ചെയ്തുകൊണ്ടീടുന്നു. ഹാ കഷ്ടം, ഇന്ദ്രിയങ്ങളേ! വിചാരിച്ചാല്‍ നിങ്ങള്‍ ആകുലന്മാരായി നിരര്‍ത്ഥകമായി ഭവിക്കുന്നു. പാമ്പിനെ പേടിക്കുന്ന വഴിയാത്രക്കാരനെന്നതുപോലെയും ചണ്ഡാളന്മാരില്‍നിന്നു ബ്രാഹ്മണനെന്നപോലെയും ഇന്ദ്രിയങ്ങളില്‍നിന്നു ചിന്മാത്രവും അനാമയവുമായി ബഹുദൂരം വര്‍ത്തിച്ചുകൊണ്ടീടുന്നു. സങ്കല്പംകൊണ്ടുതന്നെ സങ്കടമുണ്ടാകുന്നു, സങ്കടമില്ലാതെയായീടില്‍ മോക്ഷമായി. സാധോ! വാസനയൊട്ടുമില്ലാത്ത മുനികുലനാഥന്‍ ഏവം നിര്‍ണയിച്ച് അനന്തരം ഇന്ദ്രിയങ്ങളെ അല്പംപോലും ചലിച്ചീടാതെയാക്കിയിട്ട് തന്റെ മാനസത്തെ ബലാല്‍ സ്വയം ഒതുക്കി. വിറകുകളെല്ലാം നന്നായി കത്തി ദഹിപ്പിച്ച ശേഷം തീ തന്നിലടങ്ങുന്നതുപോലെ അമ്മഹാത്മാവിന്റെ പ്രാണസന്തതി സന്മതേ! പിന്നെ ക്രമത്തില്‍ ഉള്ളില്‍ത്തന്നെ അടങ്ങി. ദൃഷ്ടികള്‍ നാസികയുടെ അഗ്രത്തിലുള്ള സൂക്ഷ്മദര്‍ശനംകൊണ്ട് ഒട്ടു വിരിഞ്ഞതായ താമരപോലെ ആയിത്തീര്‍ന്നു. ധന്യനാകുന്ന വീതിഹവ്യന്‍ ഇപ്രകാരം മുന്നൂറു സംവത്സരം ഒരു നാഴികപോലെ കഴിച്ചു. പെരുത്ത മഴപെയ്തിട്ട് മുമ്പോട്ടുള്ള കാലംകൊണ്ടു ആ മുനീന്ദ്രന്റെ ദേഹം ചേറ്റില്‍ മുങ്ങിപ്പോയി. മുന്നൂറുവര്‍ഷം കഴിഞ്ഞുണര്‍ന്നപ്പോള്‍ തന്റെ ദേഹം മണ്ണിനുള്ളിലായിരുന്നതുകൊണ്ട് സര്‍വരന്ധ്രങ്ങളും അടയുകകാരണം അല്പവും ഇളകീല, പ്രാണസ്പന്ദവും ഭവിച്ചില്ല. തന്റെ മനോരൂപിണിയാകുന്ന കല്പന ഹൃത്താരിങ്കല്‍ ജന്മാന്തരപ്രൗഢിയെ പ്രാപിച്ച ഉടനെ ഹൃത്തടത്തിങ്കല്‍ത്തന്നെ സ്വപ്‌നമെന്നതുപോളെ ഇത്തരം ഓരോന്ന് അനുഭവിച്ചു.
നല്ല ഭംഗിചേര്‍ന്ന കൈലാസകാനനത്തില്‍ കടമ്പുവൃക്ഷത്തിന്റെ കീഴിലായി വീതഹവ്യന്‍ നൂറുവര്‍ഷം മഹാമുനിയായി വാണതായും, പിന്നെ നൂറാണ്ട് വിദ്യാധരനായി വാണതായും, സ്വര്‍ഗത്തില്‍ സുരവൃന്ദവന്ദ്യനായീടുന്ന ദേവേന്ദ്രനായി അഞ്ചുയുഗം വാണതായും, വളരെ ആമോദമാര്‍ന്നുകൊണ്ടുള്ള കല്പകാലം മഹേശ്വരന്റെ ഭൂതമായിട്ടു വാണതായും കണ്ടുകൊണ്ട് പിന്നീടൊരുകാലത്ത് തന്റെ പണ്ടത്തെ ജന്മങ്ങളെയൊക്കെയും ആലോചിച്ച് നശിച്ച ശരീരങ്ങളൊക്കെയും സന്ദര്‍ശിച്ചു വീതഹവ്യന്റെ ദേഹം നശിക്കാത്തതായി കണ്ടു. ആ ശരീരത്തിനെ പെട്ടെന്ന് ചേറ്റില്‍നിന്നു പൊക്കുവാനുള്ള മാര്‍ഗം ഇങ്ങനെ ഉള്ളില്‍ വിചാരിച്ചു, ‘ഈ ശരീരത്തിനെ ചെളിയില്‍നിന്നു പൊക്കീടുന്നതിന്ന് സൂര്യനെ കാണണം. അങ്ങ,് തന്റെ പാര്‍ശ്വഭാഗത്തായി നിന്നീടുന്ന പിംഗളന്‍ എന്റെ ദേഹത്തെ നിഷ്പ്രയാസം പൊക്കീടും.’ ഇങ്ങനെയോര്‍ത്ത് വായുരൂപമായി മുനിവരന്‍ സത്വരം പുര്യഷ്ടകദേഹത്തെ കൈക്കൊണ്ട് സൂര്യസവിധത്തിലെത്തി. മുനിവന്ന കാര്യത്തെ സൂര്യന്‍ നന്നായറിഞ്ഞ് പിംഗളനെ നോക്കീട്ട് ആവശ്യം സാധിപ്പിക്കുവാന്‍ നിയോഗിച്ചു.
(തുടരും)

Tags: VedaRama and Sita StoriesHinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം
Kerala

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

Spiritual

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.