Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്താംക്ലാസുകാരെന്റ മരണം വാഹനാപകടമല്ല ആസൂത്രിത കൊലപാതകം; പ്രതിക്കെതിരെ നരഹത്യയ്‌ക്കും കേസെടുത്തു

പ്രതി ഇപ്പോഴും ഒളിവിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 02:21 pm IST
in Kerala, Thiruvananthapuram

മാറനല്ലൂര്‍: നാടിനെ നടുക്കിയ പത്താം കഌസുകാരന്റെ മരണം ആസൂത്രിത കൊലപാതകം. സൈക്കിളോടിച്ച ബാലന്‍ കാറിടിച്ചു മരിച്ച സംഭവത്തിലാണ് വഴിത്തിരിവ്. കുട്ടിയെ പിന്നില്‍ നിന്ന് കാര്‍ കൊണ്ടിടിച്ചു വീഴ്‌ത്തി കയറ്റിയിറക്കി കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുട്ടിയോടുള്ള പകയ്‌ക്കു കാരണം ക്ഷേത്രത്തിനു സമീപത്തെ മദ്യപാനവും മൂത്രമൊഴിക്കലും ചോദ്യം ചെയ്തത്. സംഭവത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ബന്ധുക്കള്‍.

ആഗസ്റ്റ് 30 ന് വൈകിട്ട് ആറരയോടെയാണ് പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) ജില്ലാ സെക്രട്ടറി എ. അരുണ്‍കുമാറിന്റെയും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഐ.ബി. ഷീബയുടെയും ഇളയ മകന്‍ കാട്ടാക്കട ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖര്‍ ദാരുണമായി കൊല്ലപ്പെട്ടത്. തിരുവോണത്തിന്റെ പിറ്റേന്ന് ബന്ധുവായ പൂവച്ചല്‍ ഭൂമികയില്‍ പ്രിയരഞ്ജന്റെ കാറിടിച്ച് മരണമടഞ്ഞ ആദിയുടേത് മനഃപൂര്‍വമല്ലാത്ത അപകടമാണെന്ന് ആദ്യം കരുതിയെങ്കിലും പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പുറത്തുവന്നത്. ആദി പുളിങ്കോട് ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനും തികഞ്ഞ ഈശ്വരവിശ്വാസിയുമായിരുന്നു. പ്രിയരഞ്ജന്‍ ക്ഷേത്രത്തോട് ചേര്‍ന്ന പറമ്പില്‍ സ്ഥിരമായി മദ്യപിക്കുന്നതും ക്ഷേത്രമതിലില്‍ മൂത്രമൊഴിക്കുന്നതും ശ്രദ്ധയില്‍പെട്ട ആദി പ്രതികരിച്ചതാണ് പ്രതികാരത്തിന് കാരണമെന്നു പറയുന്നു.

പലവട്ടം നടത്തിയ ശ്രമത്തിനൊടുവിലാണ് ആദിയെ പ്രിയരഞ്ജന് വകവരുത്താന്‍ അവസരമൊരുങ്ങിയത്. സംഭവദിവസം ക്ഷേത്രത്തിനു സമീപമുള്ള കൂട്ടുകാരന്റെ വീട്ടിലെത്തിയ ആദി മടങ്ങുന്നതും കാത്ത് പ്രിയരഞ്ജന്‍ കെഎല്‍ 19 എന്‍ 6957 നമ്പര്‍ കാറുമായി കാത്തുനില്‍ക്കുന്നത് സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ആദി കൂട്ടുകാരനുമൊത്ത് പുറത്തു വരുന്നതും സൈക്കിളില്‍ കയറുന്നതുമായ സമയം കാര്‍ പതുക്കെ മുന്നോട്ടെടുക്കുന്നതും സൈക്കിളില്‍ സഞ്ചരിക്കാന്‍ തുടങ്ങവെ കാര്‍ അതിവേഗം മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്‌ത്തി കയറ്റിയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആദിയെ ഇടിച്ചിട്ട ശേഷം പ്രിയരഞ്ജന്‍ മൊബൈല്‍ ഓഫാക്കി കാര്‍ കാട്ടാക്കടയില്‍ ഉപേക്ഷിച്ച് മുങ്ങി.
തിരുവനന്തപുരം നഗരത്തില്‍ ഫ്ലാറ്റില്‍ താമസിക്കുന്ന പ്രിയരഞ്ജന്‍ ഓണാവധിക്കാണ് നാട്ടില്‍ വന്നത്. ദുബായില്‍ ടാറ്റൂ സെന്റര്‍ നടത്തുന്ന ഇയാളുടെ ഭാര്യ കൊലപാതകത്തിന്റെ പിറ്റേദിവസം നാട്ടിലെത്തി. ഇവരാണ് ഭര്‍ത്താവിന്റെ കാറിന്റെ താക്കോല്‍ കാട്ടാക്കട പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുകൊടുത്തത്. ഇതും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് നിഗമനം. സംഭവം നടന്ന് ഇത്രയും നാളായിട്ടും പ്രിയരഞ്ജനെ പിടിക്കാന്‍ പോയിട്ട് എവിടെയാണെന്ന് കണ്ടെത്താന്‍ പോലും കാട്ടാക്കട പോലീസിനായിട്ടില്ല. ഒന്നാം ഓണത്തിനും പ്രിയരഞ്ജന്‍ പുളിങ്കോട് ക്ഷേത്രപരിസരത്ത് എത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ആദിയെ മനപൂര്‍വ്വം വകവരുത്തിയതെന്ന് വ്യക്തം.

സ്വയം തീരുമാനമെടുത്ത് മത്സ്യമാംസാഹാരങ്ങള്‍ ഉപേക്ഷിച്ച ആദി ചെണ്ടമേളത്തിലും അഭിനയത്തിലും സാംസ്‌ക്കാരിക രംഗത്തും ചെറുപ്രായത്തിലേ കഴിവ് തെളിയിച്ചിരുന്നു. കൊലപാതകത്തിനു പിന്നില്‍ മറ്റു വിഷയങ്ങള്‍ ഉണ്ടോ എന്നത് പ്രിയരഞ്ജനെ അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്യലിലൂടെയേ പുറത്തുവരൂ. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്ത പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതിക്കെതിരെ നരഹത്യക്ക് കേസെടുത്തുവെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ പ്രതിക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് സഹായമെത്തുന്നതിനാലാണ് നാളിതുവരെയും ഇയാളെ കണ്ടെത്താനാകാത്തത് എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം. ആദിയുടെ അകാല മരണത്തിന്റെ ഞെട്ടലില്‍ നിന്ന് കുടുംബം ഇതുവരെയും മുക്തമായിട്ടില്ല.

Tags: murderTempleThiruvananthapuram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

Kerala

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

News

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.