തിരുവനന്തപുരം: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ. നേതാവുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍.
സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിയ്‌ക്ക് വിലങ്ങു തടിയായാണ് പ്രവര്‍ത്തിച്ചത്. മനുഷ്യരില്‍ മഹാഭൂരിപക്ഷം പേരെയും ആട്ടിയകറ്റുന്ന ആശയത്തെ എതിര്‍ക്കുന്നതില്‍ എന്താണ് തെറ്റെന്നും പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജാതി വിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണാധിപത്യ സംസ്‌കാരത്തെയാണ് ആര്‍എസ്എസും പ്രതിനിധാനം ചെയ്യുന്നതെന്നും അതിനാല്‍ ബിജെപി നേതാക്കളുടെ പ്രതിഷേധത്തില്‍ അത്ഭുതമില്ല.
https://www.facebook.com/pjayarajan.kannur/posts/pfbid02iRBWnJ1EUmMYvPXGcR18TGfdk5EXN5rPg5VVpa3rTHWBN9ZdLLDZjJ8PqMBRR9ZKl
രാജ്യത്തെ മതന്യൂനപക്ഷങ്ങളേയും ദളിതരേയു തുല്യരായി കണക്കാക്കാതെ അക്രമം പ്രോത്സാഹിപ്പിക്കുന്നവരാണ് ഉദയനിധിയേയും ഭീഷണിപ്പെടുത്തുന്നത്. രാജ്യത്തിന്റെയും ചരിത്രം പോലും വിസ്മരിച്ച് ചില കോണ്‍ഗ്രസ് നേതാക്കന്മാരുടെ പ്രസ്താവനകളാണ് അതിശയകരമെന്നും പി. ജയരാജന്‍ പറഞ്ഞു.
















