Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി സര്‍ക്കാരിന് ഐസക്കിന്റെ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2023, 05:00 am IST
in Editorial, Vicharam

മുന്‍ ധനമന്ത്രിയും പ്രമുഖ സിപിഎം നേതാവുമായ ഡോ. തോമസ് ഐസക് പിണറായി നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരെ നടത്തിയിരിക്കുന്ന തുറന്നടിച്ചുള്ള വിമര്‍ശനം സിപിഎം നേതൃത്വത്തെയും സര്‍ക്കാരിനെയും ഞെട്ടിക്കാന്‍ പോന്നതാണ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചിന്ത വാരികയിലാണ് കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നതാണ് ഒന്നമത്തേത്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത വിമര്‍ശനങ്ങള്‍ ഐസക് നടത്തിയിരിക്കുന്നു എന്നതാണ് രണ്ടാമത്തേത്. പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ കൃഷി, വ്യവസായം, വിദ്യാഭ്യാസം, സേവനമേഖല, പദ്ധതി നടത്തിപ്പ്, ക്ഷേമപ്രവര്‍ത്തനം, പരാതി പരിഹാര സംവിധാനം എന്നിങ്ങനെ എല്ലാ മേഖലയും തകര്‍ച്ചയിലാണെന്ന് കുറ്റപ്പെടുത്തുകയാണ് ഐസക് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഭരണ സംവിധാനത്തിന് നിരവധി പോരായ്‌മകളുണ്ടെന്ന് തുറന്നുസമ്മതിക്കുന്ന ഐസക് അതിന്റെ തെളിവുകളും ഹാജരാക്കുന്നുണ്ട്. നിരവധി പദ്ധതികള്‍ അനിശ്ചിതമായി നീളുന്നത്, വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാത്തത്, വ്യവസായ പ്രോത്‌സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നിലായിരിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂലമായ അഴിച്ചുപണിക്ക് പ്രായോഗിക പദ്ധതിയില്ലാത്തത്, സംസ്ഥാനം വയോജന സൗഹൃദമല്ലാത്തത്, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കുറയ്‌ക്കാന്‍ കഴിയാത്തത്, ഉല്‍പാദനക്ഷമതയും ഉല്‍പ്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജുകളില്ലാത്തത്, കോര്‍പ്പറേറ്റ് മൂലധനത്തെ ആകര്‍ഷിക്കാന്‍ കഴിയാത്തത്, ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇപ്പോഴും പിന്നിലായി തുടരുന്നത് എന്നിങ്ങനെ ഭരണപരാജയത്തിന്റെ ഒരു നീണ്ട പട്ടികതന്നെയാണ് ഐസക് നിരത്തുന്നത്. പിണറായി ഭരണത്തിന്‍ കീഴില്‍ വിമര്‍ശനവിധേയമല്ലാത്തതായി ഒരു മേഖലയുമില്ലെന്നാണ് ഐസക്കിന്റെ ലേഖനം പറയുന്നത്.
തോമസ് ഐസക് നടത്തുന്നത് പൊതുവായ വിമര്‍ശനമാണെന്നും, സര്‍ക്കാരിന്റെ നില മെച്ചപ്പെടുത്താനുള്ളതാണെന്നുമൊക്കെ പറഞ്ഞ് ഒഴിയാനാവില്ല. ഏഴ് വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ളത് പിണറായി സര്‍ക്കാരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച അധികാരത്തുടര്‍ച്ച ഭരണ മികവിനുള്ള അംഗീകാരമായാണ് സിപിഎമ്മും ഇടതുമുന്നണിയും കരുതുന്നത്. എന്നാല്‍ ഇത് ഒരു അവകാശവാദം മാത്രമാണെന്നും, യാഥാര്‍ത്ഥ്യം മറിച്ചാണെന്നും ഐസക് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. സദുദ്ദേശ്യത്തോടെയാണ് ഐസക്കിന്റെ വിമര്‍ശനം എന്നും പറയാനാവില്ല. രണ്ടാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയാക്കാതിരുന്നതും, തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ പോലും അനുവദിക്കാതിരുന്നതും ഐസക്, പിണറായി വിജയന് അനഭിമതനായതുകൊണ്ടാണ്. ഇതിനുമുന്‍പ് സര്‍ക്കാരിനെതിരെ, പ്രത്യേകിച്ച് സംസ്ഥാനെത്ത സാമ്പത്തിക തകര്‍ച്ചയ്‌ക്കെതിരെ നാലുപാടുനിന്നും വിമര്‍ശനമുയര്‍ന്നപ്പോഴൊക്കെ, ഒരു സാമ്പത്തിക വിദഗ്ധനായിരുന്നിട്ടുപോ ലും ആത്മാര്‍ത്ഥമായി പ്രതിരോധിക്കാനോ മറുപടി പറയാനോ ഐസക് തയ്യാറായില്ല. അറിവും അനുഭവസമ്പത്തുമില്ലാത്ത ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അതിനു ശ്രമിച്ചപ്പോഴൊക്കെ പാളിപ്പോവുകയും, സര്‍ക്കാര്‍ കൂടുതല്‍ പഴികേള്‍ക്കേണ്ടിവരികയും ചെയ്തു. ഇതുകണ്ട് ഐസക് ഊറിച്ചിരിക്കുകയായിരുന്നിരിക്കണം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ നേട്ടങ്ങളായി ഉയര്‍ത്തിക്കാണിക്കുന്ന ഏതാണ്ട് എല്ലാംതന്നെ നിഷേധിക്കുകയാണ് ഇപ്പോള്‍ ഐസക് ചെയ്തിരിക്കുന്നത്. ഇതിനു മറുപടി പറയാന്‍ മുഖ്യമന്ത്രിക്കും മറ്റും ബാധ്യതയുണ്ട്.
ഐസക് ഒരു സാമ്പത്തിക വിദഗ്ധനാണെന്നും, വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും പറഞ്ഞ് സിപിഎമ്മിനും സര്‍ക്കാരിനും രക്ഷപ്പെടാനാവില്ല. പാര്‍ട്ടിയുടെ ഔദ്യോഗക പ്രസിദ്ധീകരണത്തിലാണ് ലേഖനം വന്നിരിക്കുന്നത്. അപ്പോള്‍ ഒരു നിലയ്‌ക്കും ഇത് വ്യക്തിപരമല്ല. സര്‍ക്കാരിനെതിരെ ചിലത് പറയാന്‍തന്നെ ഐസക് തീരുമാനിച്ചു എന്നുവേണം കരുതാന്‍. അങ്ങനെയെങ്കില്‍ ഐസക് ഒറ്റയ്‌ക്കായിരിക്കില്ല. പാര്‍ട്ടിയില്‍ ചിലരുടെയെന്നല്ല, പ്രമുഖരുടെ പിന്തുണയും ഇതിന് ലഭിച്ചിരിക്കണം. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥമായ ഒരു പ്രസിദ്ധീകരണത്തില്‍ സര്‍ക്കാരിനെ അടിമുടി വിമര്‍ശിക്കുന്ന ലേഖനം വരികയെന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ളതല്ല ചിന്ത. മുന്‍കാലത്ത് അച്ചടിച്ചു വന്ന വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും മാറ്റിപ്പറയുകയോ നിഷേധിക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെ അറിയാവുന്നയാളാണ് ഐസക്. എന്നിട്ടും അതിനു വിരുദ്ധമായി ചിലത് ചെയ്യാന്‍ പ്രേരിപ്പിച്ചത് പാര്‍ട്ടിക്കുള്ളിലെ പുതിയ വിഭാഗീയതയ്‌ക്കും ശീതസമരത്തിനും തെളിവാണ്. സര്‍ക്കാരിന്റെ അഭിമാനപ്രശ്‌നമായ ഒരു ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ ഭരണത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് വഴിവയ്‌ക്കുന്ന ലേഖനം പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ വന്നത് നിസ്സാര കാര്യമല്ല. പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി സ്വന്തം നിലയ്‌ക്ക് ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉരുണ്ടുകൂടിയിട്ടുള്ള പ്രതിഷേധമാവാം ഇതിനു പിന്നില്‍. സര്‍ക്കാരിന്റെ പരാജയങ്ങള്‍ പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്ന വ്യക്തമായ സന്ദേശം ഐസക്കിന്റെ വിമര്‍ശനത്തിലുണ്ട്.

Tags: Dr.Thomas IsaaccpmPinarayi VijayanPICK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിൽ പി.ബിയിൽ ഭിന്നത; നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ

Kerala

വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് മുന്‍ മന്ത്രി വീണ ജോര്‍ജ്, മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും അംഗീകരിച്ചില്ല

Kerala

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

Kerala

വീണ ജോര്‍ജ് പരാജയപ്പെട്ടത് പെരുമാറ്റത്തിലെ അപാകത മൂലം- സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

Kerala

മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ സ്വീകരിക്കുമെന്ന് ജി സുധാകരന്‍, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ചതിനെ ആരും വിമര്‍ശിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.