Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായി സര്‍ക്കാരിന് ഐസക്കിന്റെ കുറ്റപത്രം

Janmabhumi Online by Janmabhumi Online
Sep 6, 2023, 05:00 am IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

മുന്‍ ധനമന്ത്രിയും പ്രമുഖ സിപിഎം നേതാവുമായ ഡോ. തോമസ് ഐസക് പിണറായി നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിനെതിരെ നടത്തിയിരിക്കുന്ന തുറന്നടിച്ചുള്ള വിമര്‍ശനം സിപിഎം നേതൃത്വത്തെയും സര്‍ക്കാരിനെയും ഞെട്ടിക്കാന്‍ പോന്നതാണ്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ചിന്ത വാരികയിലാണ് കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്നതാണ് ഒന്നമത്തേത്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത വിമര്‍ശനങ്ങള്‍ ഐസക് നടത്തിയിരിക്കുന്നു എന്നതാണ് രണ്ടാമത്തേത്. പിണറായി സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ കൃഷി, വ്യവസായം, വിദ്യാഭ്യാസം, സേവനമേഖല, പദ്ധതി നടത്തിപ്പ്, ക്ഷേമപ്രവര്‍ത്തനം, പരാതി പരിഹാര സംവിധാനം എന്നിങ്ങനെ എല്ലാ മേഖലയും തകര്‍ച്ചയിലാണെന്ന് കുറ്റപ്പെടുത്തുകയാണ് ഐസക് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഭരണ സംവിധാനത്തിന് നിരവധി പോരായ്മകളുണ്ടെന്ന് തുറന്നുസമ്മതിക്കുന്ന ഐസക് അതിന്റെ തെളിവുകളും ഹാജരാക്കുന്നുണ്ട്. നിരവധി പദ്ധതികള്‍ അനിശ്ചിതമായി നീളുന്നത്, വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാത്തത്, വ്യവസായ പ്രോത്‌സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെക്കാള്‍ പിന്നിലായിരിക്കുന്നത്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമൂലമായ അഴിച്ചുപണിക്ക് പ്രായോഗിക പദ്ധതിയില്ലാത്തത്, സംസ്ഥാനം വയോജന സൗഹൃദമല്ലാത്തത്, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കുറയ്‌ക്കാന്‍ കഴിയാത്തത്, ഉല്‍പാദനക്ഷമതയും ഉല്‍പ്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേജുകളില്ലാത്തത്, കോര്‍പ്പറേറ്റ് മൂലധനത്തെ ആകര്‍ഷിക്കാന്‍ കഴിയാത്തത്, ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇപ്പോഴും പിന്നിലായി തുടരുന്നത് എന്നിങ്ങനെ ഭരണപരാജയത്തിന്റെ ഒരു നീണ്ട പട്ടികതന്നെയാണ് ഐസക് നിരത്തുന്നത്. പിണറായി ഭരണത്തിന്‍ കീഴില്‍ വിമര്‍ശനവിധേയമല്ലാത്തതായി ഒരു മേഖലയുമില്ലെന്നാണ് ഐസക്കിന്റെ ലേഖനം പറയുന്നത്.
തോമസ് ഐസക് നടത്തുന്നത് പൊതുവായ വിമര്‍ശനമാണെന്നും, സര്‍ക്കാരിന്റെ നില മെച്ചപ്പെടുത്താനുള്ളതാണെന്നുമൊക്കെ പറഞ്ഞ് ഒഴിയാനാവില്ല. ഏഴ് വര്‍ഷമായി സംസ്ഥാനത്ത് അധികാരത്തിലുള്ളത് പിണറായി സര്‍ക്കാരാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച അധികാരത്തുടര്‍ച്ച ഭരണ മികവിനുള്ള അംഗീകാരമായാണ് സിപിഎമ്മും ഇടതുമുന്നണിയും കരുതുന്നത്. എന്നാല്‍ ഇത് ഒരു അവകാശവാദം മാത്രമാണെന്നും, യാഥാര്‍ത്ഥ്യം മറിച്ചാണെന്നും ഐസക് അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. സദുദ്ദേശ്യത്തോടെയാണ് ഐസക്കിന്റെ വിമര്‍ശനം എന്നും പറയാനാവില്ല. രണ്ടാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയാക്കാതിരുന്നതും, തെരഞ്ഞെടുപ്പില്‍ മത്‌സരിക്കാന്‍ പോലും അനുവദിക്കാതിരുന്നതും ഐസക്, പിണറായി വിജയന് അനഭിമതനായതുകൊണ്ടാണ്. ഇതിനുമുന്‍പ് സര്‍ക്കാരിനെതിരെ, പ്രത്യേകിച്ച് സംസ്ഥാനെത്ത സാമ്പത്തിക തകര്‍ച്ചയ്‌ക്കെതിരെ നാലുപാടുനിന്നും വിമര്‍ശനമുയര്‍ന്നപ്പോഴൊക്കെ, ഒരു സാമ്പത്തിക വിദഗ്ധനായിരുന്നിട്ടുപോ ലും ആത്മാര്‍ത്ഥമായി പ്രതിരോധിക്കാനോ മറുപടി പറയാനോ ഐസക് തയ്യാറായില്ല. അറിവും അനുഭവസമ്പത്തുമില്ലാത്ത ഇപ്പോഴത്തെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അതിനു ശ്രമിച്ചപ്പോഴൊക്കെ പാളിപ്പോവുകയും, സര്‍ക്കാര്‍ കൂടുതല്‍ പഴികേള്‍ക്കേണ്ടിവരികയും ചെയ്തു. ഇതുകണ്ട് ഐസക് ഊറിച്ചിരിക്കുകയായിരുന്നിരിക്കണം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തങ്ങളുടെ നേട്ടങ്ങളായി ഉയര്‍ത്തിക്കാണിക്കുന്ന ഏതാണ്ട് എല്ലാംതന്നെ നിഷേധിക്കുകയാണ് ഇപ്പോള്‍ ഐസക് ചെയ്തിരിക്കുന്നത്. ഇതിനു മറുപടി പറയാന്‍ മുഖ്യമന്ത്രിക്കും മറ്റും ബാധ്യതയുണ്ട്.
ഐസക് ഒരു സാമ്പത്തിക വിദഗ്ധനാണെന്നും, വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും പറഞ്ഞ് സിപിഎമ്മിനും സര്‍ക്കാരിനും രക്ഷപ്പെടാനാവില്ല. പാര്‍ട്ടിയുടെ ഔദ്യോഗക പ്രസിദ്ധീകരണത്തിലാണ് ലേഖനം വന്നിരിക്കുന്നത്. അപ്പോള്‍ ഒരു നിലയ്‌ക്കും ഇത് വ്യക്തിപരമല്ല. സര്‍ക്കാരിനെതിരെ ചിലത് പറയാന്‍തന്നെ ഐസക് തീരുമാനിച്ചു എന്നുവേണം കരുതാന്‍. അങ്ങനെയെങ്കില്‍ ഐസക് ഒറ്റയ്‌ക്കായിരിക്കില്ല. പാര്‍ട്ടിയില്‍ ചിലരുടെയെന്നല്ല, പ്രമുഖരുടെ പിന്തുണയും ഇതിന് ലഭിച്ചിരിക്കണം. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ ബാധ്യസ്ഥമായ ഒരു പ്രസിദ്ധീകരണത്തില്‍ സര്‍ക്കാരിനെ അടിമുടി വിമര്‍ശിക്കുന്ന ലേഖനം വരികയെന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ളതല്ല ചിന്ത. മുന്‍കാലത്ത് അച്ചടിച്ചു വന്ന വളരെ നിസ്സാരമായ കാര്യങ്ങള്‍ പോലും മാറ്റിപ്പറയുകയോ നിഷേധിക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെ അറിയാവുന്നയാളാണ് ഐസക്. എന്നിട്ടും അതിനു വിരുദ്ധമായി ചിലത് ചെയ്യാന്‍ പ്രേരിപ്പിച്ചത് പാര്‍ട്ടിക്കുള്ളിലെ പുതിയ വിഭാഗീയതയ്‌ക്കും ശീതസമരത്തിനും തെളിവാണ്. സര്‍ക്കാരിന്റെ അഭിമാനപ്രശ്‌നമായ ഒരു ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ ഭരണത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് വഴിവയ്‌ക്കുന്ന ലേഖനം പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ വന്നത് നിസ്സാര കാര്യമല്ല. പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കി സ്വന്തം നിലയ്‌ക്ക് ഭരണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉരുണ്ടുകൂടിയിട്ടുള്ള പ്രതിഷേധമാവാം ഇതിനു പിന്നില്‍. സര്‍ക്കാരിന്റെ പരാജയങ്ങള്‍ പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്ന വ്യക്തമായ സന്ദേശം ഐസക്കിന്റെ വിമര്‍ശനത്തിലുണ്ട്.

Tags: cpmPinarayi VijayanPICKDr.Thomas Isaac
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം ക്രിമിനല്‍ ഭീഷണി ഉയര്‍ത്തുന്നു,പി.കെ.ശശിയുടെ കാല്‍ വെട്ടുമെന്നാണ് പി.എം.ആര്‍ഷോ പറഞ്ഞത്: വി ഡി സതീശന്‍

News

പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പി കെ ശശിക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

Kerala

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

Kerala

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

Kerala

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

പുതിയ വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies