ഭാരതം എന്ന പേരിനെ അനുകൂലിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ‘കാത്തിരിക്കാന്‍ വയ്യ’ എന്നാണ് ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
‘ഇന്ത്യയുടെ പേര് ഭാരതം എന്നാക്കിയേക്കാം’ എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു പോസ്റ്റ്. ‘മേരാ ഭാരത്’ എന്ന കുറിപ്പും ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഉണ്ണിമുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് മാറ്റി ഭാരതം എന്നാക്കുമോയെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍.
ജി20 അത്താഴവിരുന്നിന് ലോകനേതാക്കളെ ക്ഷണിക്കുന്ന കത്തില്‍ ഇന്ത്യയുടെ രാഷ്‌ട്രപതി എന്നതിനു പകരം, ഭാരതത്തിന്റെ രാഷ്‌ട്രപതി എന്നാണ് പരാമര്‍ശിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച് അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
https://www.facebook.com/photo.php?fbid=846699130157617&set=a.258497942311075&type=3&ref=embed_post
















